2017, ജനുവരി 3, ചൊവ്വാഴ്ച

മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദനമസ്കാരം ചെയ്യുന്നതെന്തിന്?/Padanamaskaram Cheyyunnathenthinu/Hindu Acharangal Viswasangal

ഭാരതത്തിൽ മാതാപിതാക്കളെയോ ഗുരുക്കന്മാരെയോ കാണുമ്പോൾ പാദനമസ്കാരം ചെയ്യാറുണ്ട് . കല്യാണത്തിനു മുൻപ് എല്ലാ ബന്ധു ജനങ്ങളെയും വരനും വധുവും കാലു തൊട്ട് അനുഗ്രഹം വാങ്ങാറുണ്ട് . പക്ഷെ പലർക്കും താൻ എന്തിനു ഇത് ചെയ്യുന്നു എന്ന് അറിയാതെ ആണ് ചെയ്യുന്നത്...*
#Guruvayoorappan
ഋഷിമാർ മനുഷ്യ ശരീരത്തെ സ്ഥാനപരമായി വിഭജിച്ചിരിക്കുന്നു .അതിൽ തല എന്നത് അഹങ്കാര സ്ഥാനം ആണ്. ലോകത്ത് എല്ലായിടത്തും തല അധികാര സ്ഥാനം തന്നെ. തലക്കനം എന്നും അഹങ്കാരത്തിനു പേര് ഉണ്ട്. ഹൃദയ ഭാഗത്ത് ആണ് ( ഇടതു വശത്ത്‌ ഉള്ള ഹൃദയം അല്ല നെഞ്ചിന്‍റെ വലതുവശത്ത്‌ ) " ഞാൻ " എന്ന ബോധം പൊന്തുന്ന ആത്മ സ്ഥാനം . ലോകത്ത് എല്ലായിടത്തും നമ്മൾ "ഞാൻ" , "എന്നെ " എന്ന് പറഞ്ഞു കൊണ്ട് ചൂണ്ടു വിരൽ കൊണ്ട് ചൂണ്ടുന്നത് ആ ഭാഗത്തേയ്ക്കാണ്. ആരും തലയിൽ തൊട്ടു " ഞാൻ " എന്ന് പറയാറില്ല .. വയറിൽ തൊട്ടും പറയാറില്ല .

കണ്ണ് ആണ് ആത്മാവിന്‍റെ ദൃശ്യ സ്ഥാനം. അത് കൊണ്ടാണ് നമ്മൾ ഓരോരുത്തരുടെയും കണ്ണ് നോക്കി സംസാരിക്കുന്നത്. അപ്പോൾ പെട്ടെന്ന് സംസാരിക്കുന്നത്മനസ്സിലാവുന്നത്. മൃതദേഹത്തിന്‍റെ കണ്ണ് അടച്ചു വയ്ക്കുന്നത് ആത്മലോഭം സംഭവിച്ചത് കൊണ്ടാണ്.

കൈ വഴി ആണ് ആത്മബോധം അതായത്
ശാന്തി പ്രവഹികുന്നത് . ദേവി ദേവന്മാർകൈ ഉയർത്തി അനുഗ്രഹിക്കുന്നത് .. " ആത്മ ബോധം ഉണ്ടാവട്ടെ" " ശാന്തിലഭിക്കട്ടെ എന്നാണ്

ഗുരുവിന്‍റെ പാദം ആണ് ഒരു മനുഷ്യന്‍റെ അഹങ്കാരത്തിന്‍റെ നാശ സ്ഥാനം. ചിദംബരം നടരാജ മൂർത്തി ഇടതു കാൽ തൂക്കി അത് കൈ കൊണ്ട് ചൂണ്ടി കാണിച്ച് വലതു കൈ കൊണ്ട് ശാന്തി അരുളി ആണ് നടനം ചെയ്യുന്നത് . " നോക്കൂ ഇവിടെ ആണ് നിന്‍റെ ശാന്തി മാര്ഗം" അതാണ് അതിന്‍റെ അർത്ഥം .

ഒരു ഗുരുവിന്‍റെ കാൽ തൊട്ടു തലയിൽ വയ്ക്കുന്നതോടെ" എന്‍റെ സ്വന്തം അഹങ്കാരം ഞാൻ ഇവിടെ സമര്‍പ്പിക്കുന്നു " എന്നാണ് അർത്ഥം . അപ്പോൾ ഗുരു തലയിൽ കൈ വച്ച് അനുഗ്രഹിക്കുന്നു . " നിന്‍റെ അഹങ്കാരം എന്‍റെ കാൽകീഴിൽ അർപ്പിച്ചത് മൂലം നിനക്ക് ശാന്തി ഉണ്ടാവട്ടെ " എന്നാണ് തലയിൽ കൈവച്ച് ഹസ്ത ദീക്ഷ നല്കുന്നതിന്‍റെ അർത്ഥംവളരേ അപൂർവ്വം ആയി കണ്ടു വരുന്ന ഒന്നാണ്
പാദ ദീക്ഷ " ഗുരുവിന്‍റെ പാദം ശിഷ്യന്‍റെ ശിരസ്സിൽ വയ്ക്കുന്നതാണ് പാദ ദീക്ഷ .

അഹല്യക്ക് ശ്രീരാമൻ .. മഹാബലിക്ക് വാമനൻ തുടങ്ങി അപൂർവ്വം ഭക്തര്ക്കെ ഭഗവാന്‍റെ ഗുരുവിന്‍റെ പാദ ദീക്ഷ ലഭിക്കാൻ പുണ്യം ചെയ്തിട്ടുള്ളൂ പൂര്ണമായ അഹങ്കാര നാശവും ആത്മ സുഖവും ആണ് പാദ ദീക്ഷയുടെ അർത്ഥം .


ഹസ്ത ദീക്ഷ എന്നാൽ ശിഷ്യൻ ഗുരുവിനോട് ചോദിച്ച് വാങ്ങുന്നതും .. പാദ ദീക്ഷ എന്നാൽ ഗുരു ശിഷ്യന് സ്വയം നല്കുന്നതും ആണ് അഹങ്കാരം ഒടുങ്ങി ആത്മ നിർവൃതി നേടുക .. ശാന്തി നേടുക എന്നതാണ് . ഓരോ മനുഷ്യ കര്മ്മത്തിന്‍റെയും ലക്‌ഷ്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ