/*Popads script*/ Proud To Be A Hindu: ബലിതർപ്പണം എന്ന പിതൃ യജ്ഞം/Balitharppanam Enna Pithru Yanjam

2017, ജനുവരി 3, ചൊവ്വാഴ്ച

ബലിതർപ്പണം എന്ന പിതൃ യജ്ഞം/Balitharppanam Enna Pithru Yanjam




മനുഷ്യന് ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളില് ഒന്ന് പിതൃ യജ്ഞമാണ്. പിതൃക്കള്ക്ക് പുണ്യത്തിന്റെ ബലിപിണ്ഡവുമായി ഒരു നാള് - കര്ക്കടകവാവ്.

ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മശരീരത്തെ പ്രീതിപ്പെടുത്താനാണ് മുന് തലമുറയിലെ നാല് പേര്ക്ക് ശ്രാദ്ധവും തര്പ്പണവും നടത്തുന്നത്.

പരമ്പരകളെ സ്മരിക്കാനുള്ള അവസരമാണ് ബലിതര്പ്പണം. മനുഷ്യരൂപത്തില് ജന്മം തന്നവരോടുള്ള നന്ദിപറച്ചിലാണത്. ഒരു മനുഷ്യജീവിതത്തില് ചെയ്യാന് പറ്റുന്ന ഏറ്റവും വലിയ പുണ്യ കര്മ്മമായി ബലിതര്പ്പണം വ്യാഖ്യാനിക്കപ്പെടുന്നു.

ഇത് ദീര്ഘായുസ്സും ആരോഗ്യവും ഐശ്വര്യവും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം. ഗരുഢ പുരാണത്തില് ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്.

എല്ലാ മാസത്തിലെയും കറുത്ത വാവു ദിവസം പിതൃക്കള്ക്കായി ശ്രാദ്ധം തുടങ്ങിയ കര്മങ്ങള് ചെയ്യാം. എന്നാല്കര്ക്കടകമാസത്തിലെയും തുലാമാസത്തിലെയും അമാവാസികള്ക്കു കൂടുതല് പ്രാധാന്യമുണ്ട്.

കര്ക്കിടകമാസത്തിലെ കറുത്തവാവില് ചന്ദ്രന് സ്വക്ഷേത്രമായ കര്ക്കിട രാശിയിലെത്തും. സൂര്യനും അതേ രാശിയില് സ്ഥിതി ചെയ്യുന്നു. ഈ ദിവസങ്ങളില് ചന്ദ്രമണ്ഡലത്തില് നില്ക്കുന്ന പിതൃക്കള് സ്വന്തം സന്തതിപരമ്പരകളെ വീക്ഷിക്കുന്നു എന്നാണ് വിശ്വാസം.
ഭാരതീയര് ഇന്ന് അനുഷ്ഠിക്കുന്ന പിതൃകര്മ്മങ്ങളെല്ലാം വിശദീകരിക്കുന്നത് വൈദിക ഗ്രന്ഥമായ കല്പശാസ്ത്രത്തിലെ പിതൃസൂത്രത്തിലാണ്. ആര്ക്കും അനുഷ്ഠിക്കാവുന്ന കര്മ്മങ്ങളാണ് പിതൃസൂത്രത്തിലുള്ളത്. പും’ എന്ന നരകത്തില് നിന്നും
ത്രാണനം’ ചെയ്യുന്നവന് അഥവാ രക്ഷിക്കുന്നവനാണ് പുത്രന് എന്നാണ് വിവക്ഷ. കഷ്ടപ്പാടുകള് സഹിച്ച് നമ്മെ വളര്ത്തിയ മാതാപിതാക്കളെ അവരുടെ അന്തിമഘട്ടത്തില് മരണം വരേയും സ്നേഹിക്കുമ്പോഴും സഹായിക്കുമ്പോഴും മാത്രമാണ് മകന് അല്ലെങ്കില് മകള് പുത്രന് അല്ലെങ്കില് പുത്രിയായി മാറുന്നത്.
അതുകൊണ്ട് തന്നെ ബലി അര്പ്പിക്കുമ്പോള് നമ്മള് ചെയ്യുന്നകാര്യങ്ങള് അന്തരിച്ചുപോയവര് കാണുന്നുണ്ടോ സ്വീകരിക്കുന്നുണ്ടോ എന്ന് ചിന്തിക്കുന്നതില് അര്ത്ഥമില്ല. പൂര്ണ്ണമനസോടെ പിതൃക്കളുടെ അനുഗ്രഹത്തിനു വേണ്ടി നാം പ്രാര്ത്ഥിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.
സ്വന്തം വേരുകളെ മറക്കാതിരിക്കുകജീവിതാവേഗങ്ങള്ക്ക് ഇടയിലും ബന്ധങ്ങളിലേക്ക് തിരിഞ്ഞു നോക്കുക അതാണ് നിങ്ങളില് നിന്നും പിതൃക്കള് ആവശ്യപ്പെടുന്നത്.

::: വ്രതം :::

സ്ഥാലീപാകത്തിന്റെ തലേ ദിവസമാണ് അമാവാസി വ്രതവും പൗര്ണമിവ്രതവും ആചരിക്കേണ്ടത്.
സന്ധ്യയ്ക്കു മുമ്പ് ഒന്നര മണിക്കൂര് (മൂന്നേമുക്കാല് നാഴിക) പ്രഥമയുള്ള ദിവസമാണ് സ്ഥാലീപാകദിനം.

അമാവാസി ദിവസം വ്രതം അനുഷ്ഠിച്ചാല് പിതൃപ്രീതിയുണ്ടാകുമെന്നാണു വിശ്വാസം. സമ്പത്ത്ആരോഗ്യംസന്താനങ്ങള്ക്ക് അഭിവൃദ്ധി തുടങ്ങിയ ഗുണഫലങ്ങള് അമാവാസി വ്രതം കൊണ്ട് ഉണ്ടാകുമെന്നു പറയുന്നു.

ഇഹലോകവും സ്ഥൂല ശരീരവും ഉപേക്ഷിച്ച പിതൃക്കളുടെ സൂക്ഷ്മ ശരീരത്തിന് നല്കുന്ന ഭോജ-നമാണ് ബലി.

തര്പ്പണവും ശ്രാര്ദ്ധവുമാണ് ബലിയുടെ രണ്ട് പ്രധാന ആചാരങ്ങള്.

ᄋ പിതൃക്കളെ തൃപ്തി പെടുത്താന് നടത്തുന്ന പ്രവൃത്തിയാണ് തര്പ്പണം.
ᄋ പിതൃക്കളെ ഓര്ത്ത് ശ്രദ്ധാപൂര്വം ചെയ്യുന്ന പ്രവൃത്തിയണ് ശ്രാദ്ധം.

::: തര്പ്പണം :::

തര്പ്പണം ചെയ്യിന്ന ആള്ക്ക് മനഃശുദ്ധിയും വാഗ് ശുദ്ധിയും ഉണ്ടായിരിക്കണം. ഇത് പിതൃ ശക്തിയയ സ്വധാദേവിയെ ഓര്ത്തു വേണം .

എള്ള്( തിലം ) ചേര്ത്ത ജ-ലം കൊണ്ട് മൂന്നു തവണ അഞ്ജലി നടത്തി സൂര്യ ഭഗവാനെ വണങ്ങി എല്ലാ അവിടത്തെക്ക് സമര്പ്പിച്ചുവേണം തര്പ്പണം പൂര്ത്തിയാക്കാന് . ശ്രാദ്ധത്തിന് ചെയ്യുന്ന പിണ്ഡത്തിന്റെ സാരാംശം സൂര്യകിരണങ്ങളിലൂടെ സൂര്യലോകത്ത് എത്തുകയും പിതൃക്കള് അവ സ്വീകരിക്കുകയും ചെയ്യുമെന്നാണ് സങ്കല്പം.

::: ശ്രാദ്ധം :::


ശ്രാദ്ധം ചെയ്യിന്ന ആള് തലേന്ന് ത്രികരണ ശുദ്ധി കര്മ്മം ചെയ്യണം. അന്ന് ഒരിക്കലേ കഴിക്കാവൂ.പക്ഷേ ഉപവസിക്കരുത്. ശ്രാദ്ധം ഭക്തിപുരസരം ചെയ്യുന്ന കര്മമാണ് ശ്രാദ്ധ ദിവസം നേരത്തെ എഴുന്നേറ്റ് ദേഹ ശുദ്ധി വരുത്തി സന്ധ്യാവന്ദനം നടത്തണം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ