/*Popads script*/ Proud To Be A Hindu: ജന്മനക്ഷത്രവും ഉപാസനാമൂര്‍ത്തിയും/Janmanakshatravum Upasana Moorthiyum/Nakshatravum Devanmarum

2017, ജനുവരി 3, ചൊവ്വാഴ്ച

ജന്മനക്ഷത്രവും ഉപാസനാമൂര്‍ത്തിയും/Janmanakshatravum Upasana Moorthiyum/Nakshatravum Devanmarum



 ഒരാളുടെ ജന്മ സമയത്തെ ഗ്രഹനില പരിശോധിച്ച്  അയാളുടെ ഉപാസനാ മൂര്‍ത്തിയെ കണ്ടെത്തുന്നതിനു ആചാര്യന്മാര്‍ പല മാര്‍ഗങ്ങളും നിര്‍ദേശിച്ചിട്ടുണ്ട്. അഞ്ചാം ഭാവം നമ്മുടെ പൂര്‍വ ജന്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആയതിനാല്‍ തന്നെ അഞ്ചാം ഭാവാധിപന്‍, അഞ്ചാം ഭാവത്തില്‍ നില്‍ക്കുന്ന ഗ്രഹംഅവിടേക്ക് ദൃഷ്ടി ചെയ്യുന്ന ഗ്രഹം എന്നിവകളില്‍ ഏറ്റവും ബലമുള്ള ഗ്രഹത്തിന്റെ ദേവതയെ ഉപാസിച്ചാല്‍ കഴിഞ്ഞ ജന്മത്തിനുള്ള പ്രായശ്ചിത്തം ആയി എന്ന് പറയാം.

ജാതകത്തില്‍ ഏറ്റവും കൂടുതല്‍ സ്ഫുടം ഉള്ള  ഗ്രഹത്തെ ആത്മ കാരക ഗ്രഹം എന്ന്‍ പറയുന്നു. ആഗ്രഹം അംശിച്ച  രാശിയുടെ പന്ത്രണ്ടാം ഭാവം സൂചന നല്‍കുന്ന ഗ്രഹത്തിന്റെ ദേവതയാണ്  ഉപാസനാ മൂര്‍ത്തി എന്ന്  നിര്‍ണയിയിക്കാം. ഇവിടെയും ഗ്രഹങ്ങളുടെ ബലാബലം നോക്കി വേണം ദേവതാ നിര്‍ണയം നടത്താന്‍.

എന്നാല്‍ ഇതൊന്നും കൂടാതെ തന്നെ ജന്മ നക്ഷത്രങ്ങള്‍ക്ക്  ഓരോ ഉപാസനാമൂര്‍ത്തികളെ
പറയപ്പെട്ടിരിക്കുന്നു. അവരരവരുടെ  ജന്മ നക്ഷത്രം അനുസരിച്ചുള്ള  ഉപാസനാ മൂര്‍ത്തിയെ ഉപാസിക്കുന്നത് ജീവിത വിജയത്തിനും ആയുരാരോഗ്യ  വര്‍ധനവിനും ഏറെ ഉത്തമമാകുന്നു.

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും

***************

അശ്വതി              ഗണപതി     
ഭരണി                  സുബ്രഹ്മണ്യന്‍, ഭദ്രകാളി
കാര്‍ത്തിക           ദുര്‍ഗാദേവി
രോഹിണി            വിഷ്ണുദുര്‍ഗാദേവി
മകയിരം              മഹാലക്ഷ്മി
തിരുവാതിര          നാഗദേവതകള്‍
പുണര്‍തം             ശ്രീരാമന്‍     
പൂയം                    മഹാവിഷ്ണു
ആയില്യം            ശ്രീകൃഷ്ണന്‍
മകം                     ഗണപതി
പൂരം                     ശിവന്‍
ഉത്രം                    ശാസ്താവ്
അത്തം                ഗണപതി
ചിത്തിര               സുബ്രഹ്മണ്യന്‍      
ചോതി                  ശ്രീഹനുമാന്‍
വിശാഖം              ബ്രഹ്മാവ്‌
അനിഴം                സുബ്രഹ്മണ്യന്‍, ഭദ്രകാളി         
തൃക്കേട്ട                സുബ്രഹ്മണ്യന്‍
മൂലം                     ഗണപതി
പൂരാടം                 ലക്ഷ്മീനാരായണന്‍
ഉത്രാടം                 ശങ്കര നാരായണന്‍
തിരുവോണം        മഹാവിഷ്ണു
അവിട്ടം                സുബ്രഹ്മണ്യന്‍, ഭദ്രകാളി    
ചതയം                 നാഗദേവതകള്‍
പൂരൂരുട്ടാതി          മഹാവിഷ്ണു
ഉതൃട്ടാതി               ശ്രീരാമന്‍

രേവതി                 മഹാവിഷ്ണു മഹാലക്ഷ്മി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ