2017, ജനുവരി 3, ചൊവ്വാഴ്ച

ശ്രീ നാരായണ ഗുരു ദേവന്‍/Sri Narayana Guru Devan


1855 ആഗസ്റ്റ് 28 ന് ചെമ്പഴന്തിയിലാണ് ഗുരു ജനിച്ചത്. ജാതിയുടെ പേരു പറഞ്ഞ് വേറിട്ട് നിന്നിരുന്ന ഹൈന്ദവജനതയ്ക്ക് സാമൂഹികസമത്വം എന്തെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുകൊടുക്കുകയായിരുന്നു നാരായണഗുരു ചെയ്തത്. സനാതനധര്‍മ്മ പരമ്പരയിലെ പ്രധാന ഋഷി എന്നതിലുപരി കവിയുംസാമൂഹികപരിഷ്കര്‍ത്താവുംകൂടിയായിരുന്നു ഗുരു.

അന്നുവരെ ഭാരതം കണ്ട ഗുരുക്കന്മാരില്‍വച്ച് വ്യത്യസ്ഥനായിരുന്നു ശ്രീനാരായണ ഗുരു. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് തന്‍റെ സമുദായത്തിന്‍റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്‍റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം.

താന്‍ അദ്വൈതവാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച ഗുരു സനാതനധര്‍മ്മത്തിലെ മൂല്യങ്ങളെ ശരിയായ രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുകയും എല്ലാ മതങ്ങളേയും അദ്ധ്വൈത ദൃഷ്ടികൊണ്ട് കാണുകയും ചെയ്തു. ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയില്‍ മനംനൊന്ത് കൂട്ടത്തോടെ മതംമാറാനൊരുങ്ങി നിന്ന
തന്‍റെ ജനതയോട് മതം മാറിയതുകൊണ്ട് പ്രയോജനമുണ്ടോമതമേതായാലും മനുഷ്യന്‍ നന്നാവുകയല്ലേ വേണ്ടത് എന്ന് ഗുരു ചോദിച്ചു.

അന്ന് ഹിന്ദുമതത്തിലുണ്ടായിരുന്ന ജാതീയതയെ മുതലെടുത്ത് മതംമാറ്റം നടത്തിക്കൊണ്ടിരുന്ന പാതിരികള്‍ ഗുരുവിന്‍റെ പക്കലുമെത്തി. ഓരോ സമുദായത്തിലേയും പ്രശസ്തരെ മതം മാറ്റുകയും അതുവഴി ആ സമുദായത്തെ മുഴുവനായും മതംമാറ്റുകയും ചെയ്യുക എന്നതാണ് അന്നും ഇന്നും ക്രിസ്ത്യാനികളുടെ അടവുനയം. പക്ഷെ തികഞ്ഞ സനാതനധര്‍മ്മ വിശ്വാസിയായ ഗുരു അതിലൊന്നും വീണില്ല. ഹിന്ദുധര്‍മ്മം അതിന്‍റെ ഏറ്റവും മോശമായ സമയത്തിലൂടെ കടന്നുപോയിരുന്ന ആ കാലത്തും, 'കുറവുകളുള്ളതെങ്കിലും സ്വധര്‍മ്മം ആചരിക്കുന്നതാണ് പരധര്‍മ്മം ചെയ്യുന്നതിനെക്കാളും ശ്രേഷ്ഠമായത്എന്ന ഗീതാവാക്യം ഗുരുദേവന്‍ മനസ്സിലാക്കിയിരുന്നു. തങ്ങളെ അടിച്ചു പുറത്താക്കുമോ എന്ന് ചോദിച്ച പാതിരികളോട്താന്‍ ആരേയും അടിച്ച് പുറത്താക്കാറില്ലഅടിച്ച് അകത്താക്കാറേ ഉള്ളൂ എന്ന് ഗുരു മറുപടി പറഞ്ഞു.

കള്ളിന് പകരം ഇളനീരുംകോഴിക്ക് പകരം കുമ്പളങ്ങയും ദൈവത്തിന് നേദിക്കാനാവശ്യപ്പെട്ട ഗുരുദേവന്‍ അന്ധവിശ്വാസത്തിലുറങ്ങിക്കിടന്ന ഹിന്ദുത്വത്തെ തട്ടിയുണര്‍ത്തി. ബ്രാഹ്മണരെ വലിച്ചു താഴെയിടാന്‍ ശ്രമിക്കാതെ എല്ലാവരേയും ബ്രാഹ്മണനാക്കാന്‍ ഗുരു ശ്രമിച്ചു. പ്രാര്‍ത്ഥിക്കാന്‍ പോലുമുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു ജനതയ്ക്ക് ക്ഷേത്രങ്ങള്‍ പണിതുകൊടുത്തു. ശിവലിംഗപ്രതിഷ്ഠ നടത്തിയ ഗുരുവിനെ ചോദ്യംചെയ്ത് മുന്നോട്ട് വന്ന ജാതിഭ്രാന്തന്മാരോട് ഗുരു ചിരിച്ചുകൊണ്ട് പറഞ്ഞു. ഞാന്‍ പ്രതിഷ്ഠിച്ചത് നിങ്ങളുടെ ശിവനെയല്ലഇത് നമ്മുടെ ശിവനാണ്. ഒരുപക്ഷെ കേരളം ആദ്യമായി കേട്ട ഒരു വിപ്ലവാത്മകമായ ഉത്തരമായിരിക്കും ഇത്.

കണ്ണാടി പ്രതിഷ്ഠയിലൂടെ "അഹം ബ്രഹ്മാസ്മി " എന്ന സനാതനധര്‍മ്മത്തിലെ മഹദ് വചനമാണ് ഗുരു പ്രാവര്‍ത്തികമാക്കിയത്.

തന്‍റെ 72-)ം വയസ്സില്‍, 1928 സെപ്തംബര്‍ 20ന്ശിഷ്യന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന ജ്ഞാനവാസിഷ്ഠവും കേട്ടുകൊണ്ടാണ് ഗുരു സമാധിയായത്.

ഹൈന്ദവ ധര്‍മ്മത്തിന്‍റെ നന്മയ്ക്കും ഒത്തൊരുമയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന അഗ്നി ശ്രീനാരായണഗുരുദേവനില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ