2017, ജനുവരി 3, ചൊവ്വാഴ്ച

ക്ഷേത്രദര്ശനം/Kshetra Darshanam Hindu Acharangal Viswasangal


ക്ഷേത്രത്തില് പ്രവേശിക്കുമ്പോള് ചില നിഷ്ഠകളൊക്കെ പാലിക്കണം അല്ലെങ്കില് ക്ഷേത്രദര്ശനം ഗുണത്തെക്കാളേറെ ദോഷം ചെയ്യും.  കുളിക്കാതെ ക്ഷേത്രത്തില് പ്രവേശിക്കരുത്.മത്സ്യംമാസംശവംമദ്യംമറ്റു ലഹരി വസ്തുക്കള് എന്നിവ മതില്കെട്ടിനുള്ളില് പ്രവേശിപ്പിക്കരുത്. ലഹരിവസ്തുക്കള് ഉപയോഗിച്ചുകൊണ്ട ും ക്ഷേത്രത്തില് പ്രവേശിക്കരുത്.പുലവാലായ്മ എന്നീ അശുദ്ധികള് ഉള്ളവരും ക്ഷേത്രത്തില് പ്രവേശിക്കരുത്. ദേവനിലും ക്ഷേത്രാചാരങ്ങളിലും വിശ്വാസമില്ലാത്തവര് പ്രവേശിക്കരുത്.സ്ത്രീകള് ആര്ത്തവം തുടങ്ങി ഏഴു ദിവസം വരെയും ഗര്ഭിണികള് ഏഴാം മാസം മുതല് പ്രസവിച്ചു നൂറ്റിനാപ്പത്തെട്ടു ദിവസം കഴിയുന്നത്വരെയ ും ക്ഷേത്രത്തില്
പ്രവേശിക്കരുത്. കുട്ടികളെ ചോറൂണ് കഴിഞ്ഞേ ദേവന് മാരെ ദര്ശിപ്പിക്കാവൂ.ചെരുപ്പ് തലപ്പാവ് എന്നിവധരിച്ചു ക്ഷേത്രദര്ശനം അരുത്. സ്ത്രീകള് പൂര്ണ്ണ വസ്ത്ര ധാരിണികളായിരിക് കണം. മംഗല്യം ചാര്ത്തികഴിഞ്ഞ വധുവരന്മാര് ചുറ്റമ്പലത്തില്‍ കടന്നു ദേവദര്ശനം നടത്തരുത്. പുറം മതില് കടന്നു ബാഹ്യാകാര പ്രദിക്ഷിണമായി സഞ്ചരിക്കണം. ഇവിടെയാണ് ശയനപ്രദിക്ഷിണം നടത്തേണ്ടത്. ക്ഷേതങ്ങളിലെ ബലിക്കല്ല്കളില്‍ ചവിട്ടാനോ മറികടക്കാനോ പാടില്ല.ഇവ പാര്ഷദന്മാര് എന്നറിയപ്പെടുന്നു. ചുറ്റമ്പലത്തില്‍ പ്രവേശിക്കാന് ദീപസ്തംഭംകൊടിമരംവലിയ ബലിക്കല്ല് ഇവക്കു പ്രദിക്ഷിണം ആയിവേണം പോകാന്. തിരുനടയില് പ്രവേശിച്ചാല് നമസ്ക്കാര മണ്ഡപത്തിനു പ്രദിക്ഷിണമായി സഞ്ചരിക്കണം.

1 അഭിപ്രായം: