2017, ജനുവരി 3, ചൊവ്വാഴ്ച

കാവുകൾ/Kavukalum Hinduvum/Kavukalum Ambalavum

എന്തിനാണ് സർപ്പക്കാവുകൾ എന്ന് ആദ്യം അറിയണം. നിങ്ങൾ കേട്ടിട്ടുണ്ടാവണം, "അന്നാത് ഭവന്തി ഭൂതാനി ( അന്നം - ഭക്ഷണത്തിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടാകുന്നത്) പര്ജ്ജന്യാത് അന്ന സംഭവ ( ഇടിവെട്ടിയുള്ള മഴയിൽനിന്നാണ് ഭൂമിയിൽ അന്നം ഉണ്ടാകുന്നത് ) യജ്ഞാത് ഭവന്തി പര്ജ്ജന്യ ( യജ്ഞങ്ങളിൽ നിന്നാണ് മഴ ഉണ്ടാകുന്നത് ) യജ്ഞ കര്മ്മ സമുദ്ഭവ ( യജ്ഞം കർമ്മങ്ങളിൽ നിന്ന് ഉണ്ടാകുന്നു ) " [ ഭഗവത് ഗീത ].  സർപ്പക്കാവ് കണ്ടിട്ടുണ്ടോ ചിതൽ പുറ്റുകൾ ഉള്ള സ്ഥലമാണ്ഇടിമിന്നലിനെ ഏറ്റവും കൂടുതൽ ഭൂമിയിൽ പിടിച്ച് നിർത്തുന്നത് കാവുകളാണ്. പ്രത്യേകതരം മിന്നൽപ്രത്യേകതരം പര്ജ്ജന്യൻ ഉണ്ടാകുമ്പോഴാണ് ആ ചിതലിന് ചിറക് മുളയ്ക്കുന്നത്. എല്ലാ മഴയിലും ചിറക് മുളയ്ക്കില്ല, .... മഴക്കാലം മുഴുവൻ ചിതല് ഈയാമ്പാറ്റയായി പറക്കുന്നില്ല - വേനല്ക്കാലം മുഴുവൽ പറക്കുന്നില്ല. മനസ്സിലായില്ല ... ഒന്നോ രണ്ടോ ദിവസംകൊണ്ട് ഒരു ജീവിക്ക് ചിറക് മുളയ്ക്കുന്നു എങ്കിൽ സൂക്ഷിച്ച് നോക്കി പഠിക്കുക. എങ്ങനെ മുളച്ചു നിങ്ങളുടെ മിന്നൽ രക്ഷാചാലകങ്ങളെക്കാൾ
ആല് പോലുള്ള മരങ്ങളെക്കാൾമിന്നലിനെ ഭൂമിയിൽ താങ്ങിനിർത്തുന്നതും പിടിക്കുന്നതും ചിതല്പുറ്റുകളാണ്. പഠിച്ചുനോക്കാംശാസ്ത്രീയ്മായി പഠിച്ചുനോക്കാം പഠിച്ചിട്ട് തെറ്റിയെങ്കിൽ ഞാൻ ജീവിച്ചിരുപ്പുണ്ടെങ്കിൽ നിങ്ങൾക്ക് എന്നോട് നേരിടാംശങ്ക വേണ്ട. Bluff ചെയ്തിട്ട് ഞാൻ പോവുകയില്ല. നിങ്ങൾ ഏത് ശാസ്ത്രത്തിന്റെ വെളിച്ചത്തിലും പഠിച്ചോളു. നിങ്ങളുടെ ശാസ്ത്രങ്ങൾ ഇത് ഇതുവരെ പറഞ്ഞിട്ടില്ലാ എന്നാണ് എന്റെ അറിവ്. മിന്നലിനെ താങ്ങി നിർത്തും എന്ന് പറഞ്ഞത് എന്താണ് എന്ന് മനസ്സിലായില്ല .... താങ്ങി നിർത്തുക എന്ന് പറഞ്ഞാൽ ആ മിന്നലിന്റെ ചാർജുകളെ ഡിസ്ചാർജ്ജ് ചെയ്ത് ഭൂമിയിലേക്ക് അതിനെ ഉപയുക്തങ്ങളായ പുതിയജനുസ്സുകളായി പരിണമിപ്പിക്കുവാനുള്ള കഴിവ് ചിതൽപ്പുറ്റുകൾക്കുണ്ട്. ഏറ്റവും കൂടിയ പുതിയ ജനുസ്സുകളിലുള്ള സസ്യങ്ങൾ സ്വയമേവാഗതങ്ങളാകുന്നത് കാവുകൾക്കടുത്താണ്. കാവുകൾ പോയാൽ പുതിയ ജനുസ്സുകൾ ഉണ്ടാവാൻ പ്രയാസമാണ്. പ്ലക്കാർഡും തൂക്കി ഇതൊക്കെ അന്ധവിശ്വാസമാണ് എന്ന് പറഞ്ഞ് ഇതൊക്കെ മുറിക്കാൻ ഒരുപാട് നടന്നു. ഇപ്പോൾ തിരിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് ഏതോ പടിഞ്ഞാറുകാരൻ വന്നിത് കണ്ടിട്ട് ഇത് നല്ലതാണെന്ന് പറഞ്ഞിട്ട് ഇപ്പോഴത് സംരക്ഷിക്കാനും നടക്കുന്നുണ്ട്. അത്രയേഒള്ളു നിങ്ങളുടെ ശാസ്ത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ