2017, ജനുവരി 3, ചൊവ്വാഴ്ച

കർക്കടക മാസം അമാവാസി/Karkkidaka Masam Amavasi


കർക്കടക മാസം ദേവന്മാരുടെ മധ്യാഹ്ന വേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിവസമാണ് കർക്കടകമാസ അമാവാസി. അതുകൊണ്ട് അന്നാണ് പിതൃബലിക്ക് അനുയോജ്യമായ ദിനം.

ഒരു വ്യക്തി അയാൾ ആണായാലും പെണ്ണായാലും മാതാപിതാക്കളോടാണ് കടപ്പെട്ടിരിക്കുന്നത്. അതിനെ പിതൃകടം എന്നുപറയുന്നു. ബാല്യത്തിലും ശൈശവത്തിലും കുട്ടികളെ മാതാപിതാക്കൾ സംരക്ഷിക്കുന്നു. വാർദ്ധക്യത്തിൽ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കുന്നു. അത് അവരുടെ കടമയാണ്. അങ്ങനെ വാർദ്ധക്യത്തിൽ മാതാപിതാക്കളെ വേണ്ടവിധത്തിൽ സംരക്ഷിച്ച് അവർ മരിച്ചാൽ പരേതരുടെ ജീവാത്മാവിന് ശാന്തിയും ഇഹലോക ബന്ധത്തിൽ നിന്ന് മോക്ഷവും കിട്ടാൻ മക്കൾ അനുഷ്ഠിക്കേണ്ടുന്ന കർമ്മമാണ്
പിതൃകർമ്മങ്ങൾ.
മരിച്ചുപോയ അച്ഛനോ അമ്മയ്‌ക്കോ വേണ്ടി എല്ലാക്കൊല്ലവും മരിച്ച നാളിൽ ചെയ്യുന്ന ശ്രാദ്ധത്തിനാണ് ഏകോദിഷ്ട ശ്രാദ്ധം എന്നുപറയുന്നത്. പിതൃപിതാമഹപ്രപിതാമഹന്മാരടങ്ങിയ പിതൃഗണത്തെ ഉദ്ദേശിച്ച് നടത്തുന്ന ശ്രാദ്ധമാണ് ബഹുദിഷ്ട ശ്രാദ്ധം. അത് അമാവാസി നാളിലാണ് നിർവഹിക്കേണ്ടത്.

പിതൃകർമം ദേവകർമത്തെക്കാൾ ശ്രദ്ധാപൂർവം അവശ്യം നിർവഹിക്കേണ്ടതാണെന്ന് മാത്രമല്ലഅത് ദേവസാന്നിദ്ധ്യം നൽകി അനുഷ്ഠിക്കേണ്ടതുമാണ്. പിതൃകർമങ്ങൾക്ക് ഉദകതർപ്പണം (ജലതർപ്പണം) സുപ്രധാനമായതിനാലും ദേവസാന്നിദ്ധ്യം ക്രിയയ്ക്ക് പുഷ്ടിപ്രദമായതിനാലും ആവാം. ഉദക (വെള്ളം) സമൃദ്ധിയാർന്ന കടൽത്തീരംനദീതീരം എന്നിവയും ക്ഷേത്രപരിസരവും പിതൃകർമ്മങ്ങൾക്ക് മഹത്വമേകുന്ന സ്ഥാനങ്ങളാണ്. കേരളത്തിൽ തിരുനെല്ലിതിരുനാവായആലുവവരയ്ക്കൽ തുടങ്ങി നിരവധി പിതൃബലി കേന്ദ്രങ്ങളെത്തേടി കർക്കടവാവ് ദിനത്തിലും ശിവരാത്രി ദിനത്തിലും മറ്റും പതിനായിരങ്ങൾ ഒത്തുചേരുന്നത് ജനങ്ങളുടെ പിതൃബലിപരമായ പ്രബുദ്ധതയ്ക്ക് പ്രത്യക്ഷ നിദർശനമാണ്.

ശ്രദ്ധയോടെയും ഭക്തിയോടെയും പിതൃകർമ്മം നിർവഹിച്ച് ദേവനെ തൊഴുത് തിരിച്ചുപോരുന്ന ജനങ്ങളുടെ മനസംതൃപ്തി സമാധാനപരമായ സമൂഹത്തെ സൃഷ്ടിക്കുകയും ചെയ്യുന്നു.
ചാന്ദ്രമാസത്തിലെ 28 ദിവസങ്ങൾ നമ്മുടെ വെളുത്തപക്ഷം പിതൃക്കൾക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തര ഗതി ചന്ദ്രലോകത്തേക്കാണെന്നാണ് ഉപനിഷത്തുക്കൾ വ്യക്തമാക്കുന്നത്.

ചന്ദ്രന്റെ ഭൂമിയ്ക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിയ്ക്കഭിമുഖമില്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും. ഭൂമിയലപ്പോൾ ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് പിതൃക്കൾ അമാവാസി നാളിൽ സൂര്യരശ്മി ചന്ദ്രോപരിയേറ്റ് നിർവൃതരാകുന്നു. ഇങ്ങനെ കർമ്മപുരാണത്തിലാണ് പറയുന്നത്. പിതൃക്കളുടെ മധ്യാഹ്നം അമാവാസിയിലായതിനാൽ പിതൃക്കൾക്ക് നൽകുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്ന് പറയുന്നു. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യംകൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കർക്കടക അമാവാസി. ചന്ദ്രമാസങ്ങളിൽ ചിങ്ങം മുതൽ വരുന്ന 13-ാമത്തെ അമാവാസിയാണ് കർക്കടകവാവ്.

ഭൂമിയുടെ ഉത്തരധ്രുവപ്രദേശത്താണ് മേരു പർവതമെന്നും ദേവന്മാർ മേരു നിവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കർക്കടക അമാവാസിയെ ജ്യോതിശാസ്ത്രപരമായി നോക്കികാണേണ്ടിയിരിക്കുന്നു. സൂര്യന്റെ ദക്ഷിണായന വേളയിൽ തുലാ വിഷു ദിവസം ഭൂമധ്യരേഖയ്ക്ക് നേരെയാണ് ഉദയം. അതിനു താഴെയാവും തുടർന്നുള്ള ദക്ഷിണായന ദിനങ്ങളിൽ സൂര്യോദയം. അപ്പോൾ ഉത്തരധ്രുവീകർക്ക് സൂര്യദർശനം സാധ്യമല്ലാതെ വരുന്നു. അഥവാ തുല്യ വിഷു മുതൽ മേട വിഷു വരെ ഉത്തരധ്രുവത്തിൽ രാത്രിയാണ്.

മേടവിഷുദിനത്തിൽ ദേവന്മാർ സൂര്യനെ കിഴക്കൻ ചക്രവാളത്തിൽ ഉദയംകൊണ്ടതായി കാണുന്നു. മേടവിഷു മുതൽ തുലാവിഷുവരെ ഉത്തരധ്രുവത്തിൽ പകലും അനുഭവപ്പെടുന്നു. ആ കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്നുമാസം കഴിഞ്ഞാലാണ് അവിടെ മധ്യാഹ്നം. മേട സംക്രമശേഷം മൂന്നുമാസം കഴിയുക എന്നുവെച്ചാൽ മേടംഇടവംമിഥുനം എന്നീ മാസങ്ങൾ കഴിഞ്ഞാൽ കർക്കടകമായി. അതായത് കർക്കടകം ദേവന്മാരുടെ മധ്യാഹ്നവേളയാകുന്നു. കർക്കടക അമാവാസി ദിവസം ദേവന്മാരുടെ മധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണർന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജമായിരിക്കുന്നതുമായ ഒരേയൊരു വാർഷിക ദിനമാണ് കർക്കടക അമാവാസി.

അതുകൊണ്ട് അന്നാണ് പിതൃബലി നടക്കുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലി നടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരു ദിവസം വേറെയില്ല. പിതൃകർമ്മമായി ഫലഭൂയിഷ്ഠമായ ഒരു അടിത്തറയ്ക്കുമേൽ കർക്കടകത്തിലെ അമാവാസി പിതൃബലിയെന്ന ആചാരം ആസൂത്രണം ചെയ്തവരുടെ ജ്യോതിശാസ്ത്രപരമായ ഉദ്ബുദ്ധത പ്രശംസനീയമാണ്. ഭാരതമൊട്ടാകെ പുണ്യതീർത്ഥ സ്ഥാനങ്ങളിൽ ആയിരമായിരം ജനങ്ങൾ അവരുടെ പിതൃപിതാമഹപ്രപിതാമഹന്മാർക്കും മാതൃമാതാമഹതികൾക്കും ഭക്തി ശ്രദ്ധാപുരസ്സരം അർപ്പിക്കുന്ന പിതൃബലി കർമ്മം വഴി പിതൃമഹാസമൂഹത്തെയാകെ സന്തുഷ്ടമാകും. അവരിൽനിന്ന് അനുഗ്രഹാശ്ശിസുകളാൽ ആഗോളമനുഷ്യസമൂഹത്തിന് നന്മ വിതറാനും ഉതകുന്ന അമൂല്യമായ ഒരു സുവർണാവസരമാണ് കർക്കടകവാവ് സമ്മാനിക്കുന്നത്.

പണിയ്ക്കത്ത് അപ്പു നമ്പൂതിരി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ