2017, ജനുവരി 3, ചൊവ്വാഴ്ച

മണ്ഡലകാലം അയ്യപ്പഭക്തര്‍ അറിയാന്‍/Mandala Kalam Ayyappa Bhakthar Ariyan/Ayyappa Katha/Ayyappa Aithihyam


Mandalakalam ayyappa bhakthar ariyan ayyappa devoties proud to be a hindu malayalam

 ലോകവീരം മഹാപൂജ്യം സർവ രക്ഷാകരം വിഭോ
പാർവതീ ഹൃദയാനന്ദം ശാസ്താരം പ്രണമാമ്യഹം
       സ്വാമിയേ ശരണമയ്യപ്പാ....!!!

ചരിത്രം

മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
അയ്യപ്പസ്വാമി ബ്രഹ്മചാരിയാണ് ഭഗവാനെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസത്തെ വ്രതമെടുക്കണം.

സന്നിധാനത്തിലെക്കുള്ള 41 നാളുകൾ

ഓം വിഘ്നേശ്വരായ നമ:
ഓം ശ്രീഭൂതനാഥായ വിദ്മഹേ
ഭവപുത്രായ ധീമഹി
തന്നോ ശാസ്താ പ്രചോദയാദ്
(ശാസ്ത്ര ഗായത്രി)

ശബരിമല യാത്രയ്ക്കുള്ള തയ്യാറെടുപ്പ് മാനസികവും ശാരീരികവുമായ തയ്യാറെടുപ്പാണ് ആദ്യം നടത്തേണ്ടത്.

മാലയിടുന്നതിന് മൂന്ന് ദിവസം മുൻപ് വ്രതം തുടങ്ങുന്നത് നല്ലതാണ്.

മനസ്സിൽ ഈശ്വര ഭക്തിയോടുകൂടി ആഹാരനീഹാരങ്ങളിൽ നിയന്ത്രണം കൊണ്ടുവരിക.

മിതമായ (സാത്ഥിക ) ചിന്താരീതികൾ അവലംബിക്കുക.

ഒരു ഗുരുസ്വാമിയെ കണ്ടെത്തുക.

18 വർഷം വളരെ നിഷ്ഠയോടെ ശബരിമലയ്ക്ക് പോയ ആളാവണം അദ്ദേഹം (ഗുരുസ്വാമി).

അമ്പലത്തിൽ മേൽശാമാരിൽ നിന്നും മാല സ്വീകരിക്കുന്ന സ്വാമിമാരും ഉണ്ട്.

41 ദിവസത്തെ മണ്ഡലവ്രത കാലത്ത് അയ്യപ്പന്മാർ ആചരിക്കേണ്ട 41 കാര്യങ്ങൾ.

1 വ്രതം തുടങ്ങുന്നതുമുതൽ മനസാ വാചാ കർമണാ ബ്രഹ്മചര്യം അനുഷ്ടിക്കുക.
2 മാതാപിതാക്കളേയും ഗുരുജനങ്ങളേയും വന്ദിക്കുക.
3 സത്തുക്കളെ സ്നേഹ ബഹുമാനത്തോടെ പരിചരിക്കുക.
4 സർവ്വചരാചരങ്ങളേയും അയ്യപ്പസ്വാമിയായി കാണുക .
5 അഹങ്കാരവും പരദൂഷണ സ്വഭാവ
വും പൂർണമായി ഒഴിവാക്കുക.
6 ത്യാഗവും തിതിക്ഷയും ശീലിക്കുക.
7 സാത്വിക ഭാവന മറ്റുള്ളവരിലേക്കും പകരുക.
8 വിശക്കുന്നവന് ആഹാരം കൊടുക്കുക.
9 ആഡംബര ഭ്രമം പരിത്യജിക്കുക.
10 ലൗകീകമായ ഭോഗാസക്തികൾ തീർത്തും ഉപേക്ഷിക്കുക.
11 ധനത്തിനും സ്ഥാനമാനാദികൾക്കും വേണ്ടിയുള്ള മത്സരബുദ്ധി ഒഴിവാക്കുക.
12 അന്യരുടെ ഉയർച്ചയിലും വളർച്ചയിലും അസൂയപ്പെടാതിരിക്കുക.
13 കഴിവുള്ളവർ യോഗാഭ്യാസ മുറകളിലൂടെ മാൻ:ശക്തി വർദ്ധിപ്പിക്കുക.
14 വ്രതകാലത്ത് സുഗന്ധദ്രവ്യങ്ങളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കുക.വാസന സോപ്പ് ,പൗഡർ,പെർഫ്യൂം,കൃത്രിമ സൗന്ദര്യവർദ്ധക വസ്തുക്കൾ
15 യാതൊരു ജീവിയേയും ഹിംസിക്കരുത്.
16 അന്യൻറെ യാതൊന്നും മോഷ്ടിക്കാൻ വിചാരിക്കരുത്.
17 കോടതിയിൽ കള്ള സാക്ഷിപറയരുത്.
18 അന്യായ കാര്യങ്ങൾക്ക് ജാമ്യം നിൽക്കരുത്.
19 ഋതുമതികളായ സ്ത്രീകൾ വസിക്കുന്നിടത്ത് പോവാതിരിക്കുക.
20 ശരണം വിളിച്ചുമാത്രമേ അന്യഗ്രഹങ്ങളിൽ പോകാവൂ. അഭിവാദനം ‘സ്വാമിശരണം ‘ എന്നാവണം.
21 അജ്ഞതകൊണ്ട് ദുഷ്കർമ്മം ആളെ അതിൽനിന്നും പിന്തിരിപ്പിക്കുവാൻ സദുപദേശം നൽകുക.
22 മനസാ വാചാ കർമ്മണാ ആരെയും വഞ്ചിക്കരുത്.
23 ഏതുകാര്യത്തിലും മിതത്വവും സമത്വവും പാലിക്കുക.
24 ദാനധർമ്മാദികൾ അനുഷ്ടിക്കുക.
25 അമിതാഹാരം പാടില്ല .
26 ദുഷ്ചിന്തകൾ ഒഴിവാക്കുക.
27 രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെടാതിരിക്കുക.
28 അമിതലാഭം ഉദ്ദേശിച്ച് വ്യാപാരം ചെയ്യരുത്.
29 ഭാരം ചുമക്കുന്നവരെ സഹായിക്കുക.
30 ഫലവൃക്ഷങ്ങൾ നാട്ടുവളർത്തുക.
31 ഭക്തി വർദ്ധകങ്ങളായ പുണ്യകഥകൾ പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
32എവിടെയും അയ്യപ്പ ജ്യോതിസ് ഉണ്ടെന്നറിയുക.
33 വർഗീയതകൊണ്ട് അന്യമതദർശനങ്ങളെ അവമതിക്കരുത് .
34 അന്യരിൽ വെറുപ്പ് ,വിദ്വേഷം ,പക തോന്നാതിരിക്കുക.
35 വിപദിധൈര്യം അവലംബിക്കുക.
36ലഹരി പദാർത്ഥങ്ങൾപുകയില,മദ്യം ,പുകവലി വർജിക്കുക.
37 സൽക്കഥാ ശ്രവണത്താൽ മനസ്സിനെ പ്രസന്നമാക്കുക.
38 ആരോടും ക്ഷോഭിച്ച് സംസാരിക്കാതിരിക്കുക.
39 അരുണോദയത്തിനു മുമ്പ് സ്നാനം ചെയ്യുക.
40 ആദിത്യ ഹൃദയമന്ത്രം കൊണ്ട് സൂര്യദേവനെ പ്രീതിപ്പെടുത്തുക.
41 “സ്വാമിയെ ശരണമയ്യപ്പാ” എന്ന ദിവ്യമന്ത്രം ജപിക്കുകയും ആ മന്ത്രം ഉച്ചരിക്കാൻ മറ്റുള്ളവരിൽ പ്രേരണ ചെലുത്തുകയും ചെയ്യുക.
ഇത്തരത്തിൽ വ്രതചര്യ അനുഷ്ടിക്കുന്ന ഏതൊരാളും അയ്യപ്പ സ്വാമിയായി പരിണമിക്കുന്നു.കേവലം ഭക്തനിൽ നിന്നും ഭാഗവാനിലേക്കുള്ള യാത്ര.

മാലയിട്ടു വ്രതം

വ്രതകാലം തുടങ്ങുന്ന അന്ന് ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ദിനചര്യകള്‍ കഴിഞ്ഞ് ഏതെങ്കിലും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വ്രതം ആരംഭിക്കണം.

ശംഖ്പവിഴംസ്ഫടികംമുത്ത്തുളസിതാമരക്കായ്സ്വര്‍ണ്ണംരുദ്രാക്ഷം ഇവയില്‍ ഏതെങ്കിലും മണിമുത്തുകളുളള മാല പൂജിച്ച് ധരിക്കണം. ഏതുദിവസവും മാല ധരിക്കാം എന്നിരിക്കിലും ഉത്രം നക്ഷത്രവും ശനിയാഴ്ച ദിവസവും ആണ് ഉത്തമം.

മാലയിടുമ്പോൾ താഴെപ്പറയുന്ന മന്ത്രം ചൊല്ലേണ്ടതാണ്.

ജ്ഞാനമുദ്രാംശാസ്തൃമുദ്രാം,
ഗുരുമുദ്രാം നമാമ്യഹം
വനമുദ്രാംശുദ്ധമുദ്രാം,
രുദ്രമുദ്രാം നമാമ്യഹം
ശാന്തമുദ്രാംതസ്യമുദ്രാം,
വ്രതമുദ്രാം നമാമ്യഹം
ശബര്യാശ്രമ സത്യേനമുദ്രാം
പാതുസദാപി മേം ഗുരുദക്ഷിണയാ
പൂര്‍വ്വം തസ്യാനുഗ്രഹകാരണേ
ശരണഗത മുദ്രാഖ്യം
തന്മുദ്രം ധാരയാവ്യഹം
ശബര്യചല മുദ്രായൈ നമോഃ

മാലയിട്ടു കഴിഞ്ഞാല്‍ മുദ്ര (മാല) ധരിക്കുന്ന ആള്‍ ഭഗവാന് തുല്യന്‍. 'തത്ത്വമസി'. വേദമഹാകാവ്യങ്ങളില്‍ ഇതിന് അര്‍ത്ഥം, 'അത് നീയാകുന്നുഎന്നാണ്.

മാലയിട്ടു കഴിഞ്ഞാൽ
മത്സ്യ മാംസാദികൾലഹരി വസ്തുക്കൾസ്ത്രീസംഗംക്ഷൗരംഹിംസകോപംപരുഷ വചനംനുണ പറയൽ എന്നിവ ഉപേക്ഷിക്കണം.
ശവസംസ്ക്കാരംചോറൂണ് തുടങ്ങിയവയിൽ പങ്കെടുക്കരുത്.
ചെരുപ്പുകൾ ഉപയോഗിക്കാവുന്നതാണ്

അൽപ്പ മാത്ര ഭക്ഷണവും
ദിവസേന രണ്ടുനേരം സ്‌നാനവും ശരണംവിളിയും ധ്യാനവും മന്ത്രജപവും വേണം. കൈയില്‍ ശുദ്ധജലം എടുത്ത്.

1. ഓം ആത്മശുദ്ധി രം,
2. ഓം ദേഹശുദ്ധി കം,
3. മന്ത്രശയുദ്ധി വം.,
4. കര്‍മ്മശുദ്ധി യം,
5. സകലശുദ്ധി സ്വാഹാഃ

എന്ന് ജപിച്ച് അഞ്ചുപ്രാവശ്യം സേവിക്കണം.
ശേഷം തുളസിയില ചന്ദനത്തില്‍ തൊട്ട് കൈയില്‍വച്ച് അയ്യപ്പനെ ഭജിക്കേണ്ട ശ്ലോകം....

''ഓം സ്‌നിഗ്ധാരാള വിസാരി കുന്തളഭരം
സിംഹാസനാദ്ധ്യാസിതം,
സ്ഫൂര്‍ജ്ഞിത് പത്ര സുക്ലിപ്ത കുണ്ഡല മഥേഷ്വിഷ്വാസ
ഭൃദ്രോര്‍ദ്വയം.
നീലക്ഷൗമവസം നവീനദലദശ്യാമം പ്രഭാസത്യക സ്ഫായല്‍ പാര്‍ശ്വയുഗം സുരക്തസകലാ കല്പം സ്മരേദാര്യകം.''

എന്ന് ജപിച്ച് തുളസിയിലയും പൂവും ചന്ദനവും നിലവിളക്കിന് മുന്നില്‍ അര്‍പ്പിക്കണം.
ശേഷം മൂലമന്ത്രം ചൊല്ലണം.

മൂലമന്ത്രം: ഓം ഘ്രൂം നമ പരായ ഗോപ്‌ത്രേ!''

ശരണം വിളി.

"ഋഷിപ്രോക്തം തു പൂര്‍വ്വാണം മഹാത്മാനാം ഗുരോര്‍മതം
സ്വാമി ശരണമിത്യേവം
മുദ്രാവാക്യം പ്രകീര്‍ത്തനം
ഇതാണ് ശരണ മന്ത്രത്തിന്റെ പൊരുള്‍.

മനുഷ്യന്റെ ഉള്ളിലെ വായുവിനെ ക്ഷോഭിപ്പിക്കുന്നതും വായുവിന്റെ സ്വതന്ത്രമായ പോക്കു വരവിനെ തടയുന്നതുമായ ദോഷങ്ങളെ ശരണംവിളി ഇല്ലായ്മ ചെയ്യും. ഉള്ളിലെ മാലിന്യങ്ങള്‍ സംസ്‌കരിക്കപ്പെടും. കൂട്ടത്തോടെ ശരണംവിളിക്കുന്നതു കൊണ്ട് അന്തരീക്ഷത്തില്‍ സവിശേഷമായ ആത്മീയ ശബ്ദ പ്രപഞ്ചം ഉണ്ടാകുകയും ചെയ്യും. അത് നാദബ്രഹ്മ ത്തിലുണ്ടാക്കുന്ന ചലനം സവിശേഷമാണ്.

ശരണത്തിലെ 'എന്ന അക്ഷരം ശത്രു ശക്തി കളെ ഇല്ലാതാക്കുന്നു.
'അറിവിന്റെ അഗ്‌നിയെ ഉണര്‍ത്തുന്നു.
'ശാന്തിയെ പ്രദാനം ചെയ്യുന്നു. ശരണംവിളി കാട്ടില്‍ ദുഷ്ടമൃഗങ്ങളെ അകറ്റുന്നതുപോലെ മനസ്സിലെ ദുഷ്ട ചിന്തകളേയും അകറ്റുന്നു.

പതിനെട്ടു പടികൾ
18 പടികള്‍, 18 മലകളെയും പ്രതിനിധാനം ചെയ്യുന്നു.

1. പൊന്നമ്പലമേട് മല
2. ഗരുഡന്‍ മല
3. നാഗമല
4. സുന്ദരമല
5. ചിറ്റമ്പലമല
6. ഖല്‍ഗിമല
7. മാതഗം മല
8. മൈലാട്ടും മല
9. ശ്രീപാദമല
10. ദേവര്‍മല
11. നിലയ്ക്കല്‍ മല
12. തലപ്പാറ മല
13. നീലിമല
14. കരിമല
15. പുതുശ്ശേരി മല
16. കാളകെട്ടിമല
17. ഇഞ്ചിപ്പാറമല
18. ശബരിമല

ഒരു സാധാരണ വിശ്വാസിക്ക് നടന്നു കയറാൻ അസാദ്ധ്യമായ ഈ മലകളെ ആരാധിക്കാൻ അവനു അവസരമൊരുക്കുന്നതാണ് പതിനെട്ടാംപടിയെന്നു പറയുന്നു.

അതല്ലമോക്ഷ പ്രാപ്തിക്കുമുമ്പ് മനുഷ്യന് പിന്നിടേണ്ട പതിനെട്ടു ഘട്ടങ്ങളെ സൂചിപ്പിക്കുന്നതാണെന്നും പറയുന്നു.

അതനുസരിച്ച് ആദ്യത്തെ 5 പടികൾ പഞ്ചേന്ദ്രിയങ്ങളെ സൂചിപ്പിക്കുന്നു
(കണ്ണ്ചെവിമൂക്ക്നാക്ക്ത്വക്ക്) അടുത്ത 8 പടികൾ അഷ്ടരാഗങ്ങളെ കാമംക്രോധംലോഭംമോഹംമദംമാത്സര്യംഡംഭ്അസൂയ എന്നിവയെ പ്രതിനിധീകരിക്കുന്നു.
അടുത്ത 3 പടികൾ സത്വഗുണംരജോഗുണംതമോഗുണം എന്നീ ത്രിഗുണങ്ങളെ പ്രതിനിധീകരിക്കുന്നു. അവസാനം വരുന്ന 17, 18 പടികൾ വിദ്യയെയും (ജ്ഞാനം)അവിദ്യയേയും (അജ്ഞത) പ്രതിനിധാനം ചെയ്യുന്നു.
ഈ പുണ്യ പാപങ്ങളെ സ്വീകരിച്ചും തിരസ്‌കരിച്ചും മാത്രമേ ഒരുവന് ഈ ലോകമാകുന്ന 'മായ'യില് നിന്ന് മോചനം നേടാനാവൂ.

മാത്രമല്ല 18 എന്ന അക്കത്തിന് വലിയ പ്രാധാന്യമുണ്ട്. ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണുള്ളത്. കുരുക്ഷേത്രയുദ്ധം 18 ദിവസം നീണ്ടുനിന്നു. പുരാണങ്ങൾ 18 ആണ്. നാലു വേദങ്ങളും എട്ടു ശാസ്ത്രങ്ങളുംഅഞ്ചു ഇന്ദ്രിയങ്ങളും മൂന്നു ദേവതകളും ചേർന്നാലും 18. കളരിയിൽ 18 അടവ്. സംഗീതത്തിലും 18 അടിസ്ഥാന ഉപകരണങ്ങളാണുള്ളത്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെതന്നെ ആത്മാവ് തേടുന്ന വഴിയാണ് പതിനെട്ടു പടികള്.

ശബരിമലയിൽ ഏറ്റവും പവിത്രമായ ഒന്നാണ് പടിപൂജ.
പൂജാദ്രവ്യങ്ങൾക്കു പുറമേ 7501 രൂപയാണ് വഴിപാടുനിരക്ക്.
ശബരിമല തന്ത്രിയാണ് പടിപൂജ നടത്തുക. അത്താഴപൂജയ്ക്കുമുമ്പ് ഒരു മണിക്കൂറിലധികം നീളുന്നതാണീ പൂജ.
ആ സമയം ക്ഷേത്രത്തിലെ മറ്റു പൂജകളൊക്കെ നിർത്തിവെക്കും.
30 നിലവിളക്കുകൾ,
18 നാളികേരം,
18 കലശ വസ്ത്രങ്ങൾ,
18 പുഷ്പ ഹാരങ്ങൾ എന്നിവ പടിപൂജയുടെ പ്രത്യേകതയാണ്.

കെട്ടുനിറ

ശബരിമലയ്ക്ക് പോകുമ്പോൾ സ്വന്തമായി കെട്ടുനിറയ്ക്കരുത്.
കെട്ടുനിറ സമയത്ത് പന്തലില്‍ ഗണപതിസുബ്രഹ്മണ്യന്‍, അയ്യപ്പന്‍, ഇങ്ങനെ മൂന്ന് വിഗ്രഹങ്ങളോ ഫോട്ടോയോ ഉണ്ടായിരിക്കണം. ഗുരുസ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മുന്‍കെട്ടില്‍ നെയ്യ്തേങ്ങകര്‍പ്പൂരം കാണിക്കമലര്‍, കദളിപ്പഴംകല്‍ക്കണ്ടംമുന്തിരിങ്ങവെറ്റിലപാക്ക്പടിക്കല്‍ ഉടക്കുവാനുള്ള നാളികേരംമഞ്ഞള്‍പ്പൊടിതേന്‍, പനിനീര്ശര്‍ക്കര ഉണ്ടഉണക്കലരികുരുമുളക് ഇവയും,
പിന്‍കെട്ടില്‍ ഭക്തനാവശ്യമായവയുംഎരുമേലി ഗണപതിക്കുള്ള തേങ്ങമാളികപ്പുറത്ത് ഉരുട്ടുവാനുള്ള തേങ്ങ ഇവയും നിറയ്ക്കണം.
എരുമേലിയില്‍ പോകാത്ത ഭക്തര്‍ പമ്പയില്‍ ആ വഴിപാട് നടത്താം.

നാളികേരം ഉടയ്ക്കൽ

നാളികേരത്തിന്റെ ചിരട്ട 'സ്ഥൂലശരീരത്തെയും പരിപ്പ് 'സൂക്ഷ്മശരീരത്തെയും ഉള്ളിലുള്ള വെള്ളം കാരണത്തെയും സൂചിപ്പിക്കുന്നു.
അറിഞ്ഞും അറിയാതെയും വാക്കാലോപ്രവർത്തിയാലോചിന്തയാലോ നീയാകുന്ന ഈ പ്രപഞ്ചത്തിൽ വച്ച് ഇന്നുവരെ ഞാൻ ചെയ്തു പോയ സകല വിധപാപങ്ങളും പൊറുത്തു മാപ്പാക്കി എന്റെ ശരീരമാകുന്ന ഈ
നാളികേരത്തിൽ ഉണ്ടാക്കി വച്ച പാപങ്ങളും കർമ്മ ദോഷങ്ങളും ദുരിതങ്ങളും
അവിടത്തെ അനുഗ്രഹം കൊണ്ടു അഗ്നിയാൽ ഭസ്മമാക്കി തന്നു എന്നെയും നീ,
നീയാം പൊരുളായി മാറ്റേണമേ അയ്യനെ ...
എന്ന് പ്രാർത്ഥിച്ചു കൊണ്ടാണ് നാളികേരം ഉടക്കേണ്ടത്.

മല കയറൽ

പമ്പാഗണപതിയേയും സമസ്ത ദേവീ ദേവന്മാരെയും വണങ്ങി ഭഗവാന്റെ ഭൂതഗണങ്ങ ളോടും അനുവാദം വാങ്ങി വനയാത്ര തുടങ്ങണം. പമ്പയില്‍ പന്തളത്ത് രാജാവിനേയും കാണണം. ശബരിപീഠത്തില്‍ കര്‍പ്പൂരം കത്തിക്കണം. കന്നിക്കാര്‍ അപ്പാച്ചിക്കുഴിയില്‍ അരിയുണ്ട എറിയണം. ശരംകുത്തിയില്‍ ശരം നിക്ഷേപിക്കണം. സന്നിധാനത്ത് ചെന്ന് ഭഗവല്‍ ദര്‍ശനം കിട്ടുന്ന മാത്രയില്‍ ഭക്തനും ഭഗവാനും ഒന്നാകുന്നു.
അതാണ് തത്വമസി.

വ്രതം അവസാനിപ്പിക്കുമ്പോൾ..

ശബരിമല ദർശനം കഴിഞ്ഞു തിരിച്ചെത്തിയാൽ അപ്പോൾത്തന്നെ വ്രതം അവസാനിപ്പിക്കാം. അയ്യപ്പൻ തിരിച്ചു വീട്ടിലേക്ക് വരുമ്പോൾ നിലവിളക്ക് കൊളുത്തി വച്ച് കുടുംബാംഗങ്ങൾ ശരണം വിളിയോടെ എതിരേൽക്കണം . പൂജാമുറിയിൽ കെട്ടു താങ്ങിയതിനു ശേഷം ശരീര ശുദ്ധി വരുത്തിയിട്ടാണ് മാല ഊരേണ്ടത്.
മാലയൂരി പൂജാമുറിയിലെ അയ്യപ്പന്റെ വിഗ്രഹത്തിലോ ചിത്രത്തിലോ ചാര്‍ത്താം. അലക്ഷ്യമായി ഇടരുത്.


മാല ഊരുന്നതിനുള്ള മന്ത്രം

'അപൂര്‍വ്വമചലാരോഹ
ദിവ്യദര്‍ശന കാരണ
ശാസ്തൃ മുദ്രാത്വകാദേവ
ദേഹിമേ വ്രതമോചനം'

ഈ മന്ത്രം ജപിച്ചു ശരണം വിളിയോടെ മാല ഊരാം . ചിലയിടങ്ങളിൽ നാളികേരം
ഉടക്കാറുമുണ്ട്.

ഈ മണ്ഡലകാലം എല്ലാവർക്കും ഭക്തിനിർഭരമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സ്വാമിയേ ശരണമയ്യപ്പാ...!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ