ഹിന്ദു സംസ്കാരത്തിനു മുപ്പത്തി മുക്കോടി ദേവന്മാർ ഉണ്ടെന്ന് പറയുന്നു.*
പക്ഷേ എന്താണ് ഈ മുപ്പത്തി മുക്കോടി..???
പലരും കരുതുന്നത് മുപ്പത്തി മൂന്ന് കോടി എന്നാണ്. അത് ശരിയാണ് എന്നാൽ 'കോടി' മലയാള അർത്ഥമല്ല ഉള്ളത്. സംസ്കൃതത്തിൽ എണ്ണം എന്ന അർത്ഥമാണ് അതിനു..
അതായത് മുപ്പത്തി മുക്കോടി ദേവന്മാർ എന്നാൽ മുപ്പത്തി മൂന്ന് ദേവന്മാർ എന്നാണ്. മുപ്പത്തി മൂന്ന് കർമ്മങ്ങളെയാണ് അത് സൂചിപ്പിക്കുന്നത്
എട്ടു വസുക്കളും പതിനൊന്ന് രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും ഇന്ദ്രനും പ്രജാപതിയും അടങ്ങുന്നതാണ് ഈ മുപ്പത്തി മൂന്ന്.
എട്ടു വസുക്കൾ- അഗ്നി, വായു, പൃഥ്വി, അന്തരീക്ഷം, ആദിത്യൻ, ദ്യോവ്, ചന്ദ്രൻ, നക്ഷത്രങ്ങൾ.
ഇവരാൽ ജഗത് വത്കരിക്കപ്പെട്
ടിരിക്കുന്നു.
പതിനൊന്ന് രുദ്രന്മാർ എന്നാൽ പത്തു
പ്രാണനും മനസ്സും അടങ്ങിയതാണ്.
പത്ത് പ്രാണനുകൾ- പ്രാണൻ, അപാനൻ, സമാനൻ, ഉദാനൻ, വ്യാനൻ, നാഗൻ, കൂർമൻ, കൃകലൻ, ദേവദത്തൻ, ധനഞ്ജയൻ.
പന്ത്രണ്ട് ആദിത്യന്മാർ എന്നു പറയുന്നത് ഒരു കൊല്ലവർഷത്തിലെ പന്ത്രണ്ട് മാസങ്ങളെയാണ്.
ജീവികളിലെ കർമ ഫലങ്ങളേയും ആയുസ്സിനേയും കൊണ്ടു പോകുന്നു ആദിത്യന്മാർ.
എല്ലാ ജീവനേയും ആദാനം ചെയ്യുന്നതിനാലാണ് ആദിത്യൻ എന്ന നാമം.
പിന്നെ ഇന്ദ്രനും പ്രജാപതിയും.
ഇന്ദ്രൻ എന്നത് സാങ്കൽപ്പികമായി നമ്മുടെ മനസ്സാണ്.
യജ്ഞവും യാഗവുമാണ് പ്രജാപതി.
മൂന്നു ലോകങ്ങളെയാണ് മൂന്നു ദേവൻമാരായി പ്രതിപാദിച്ചിരിക്കുന്നത്. പൃഥ്വിയും അഗ്നിയുമാണ് ഒന്നാം ലോകം.
അന്തരീക്ഷവും വായുവും രണ്ടാം ലോകം.
ദ്യോവും ആദിത്യനും മൂന്നാം ലോകം.
അന്നത്തിലും പ്രാണനിലുമായി എല്ലാ ദേവന്മാരും അന്തർഭവിച്ചിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ