2017, ജനുവരി 3, ചൊവ്വാഴ്ച

വെറ്റിലയും അടക്കയും/Vettilayum Adakkayum/Hindu Acharangal Anushtanangal

ഹൈന്ദവ ആഘോഷങ്ങള്‍, വിവാഹംകെട്ടുനിറപൂജ എന്നിവയില്ലെല്ലാം വെറ്റില ഒഴിച്ചു കൂടാനാടാകാത്ത ഒരു ഘടകമാണ്. മറ്റൊരു ഇലയ്ക്കുമില്ലാത്ത അനേകം പ്രത്യേകതകള്‍ വെറ്റിലയ്ക്കുണ്ട്. വാടിയതും കീറിയതുമായ വെറ്റില ശുഭകാര്യങ്ങള്‍ക്ക് നല്ലതല്ല.
അതുപോലെ വെറ്റിലയും പാക്കും വലതു കൈയിലെ വാങ്ങാവു. ദക്ഷിണ കൊടുക്കുമ്പോള്‍ വെറ്റിലയുടെ വാലറ്റം നമ്മുടെ നേര്‍ക്കായിരിക്കണം. എന്നാല്‍ വിവാഹശേഷം കാര്‍മ്മികന് ദക്ഷിണ കൊടുക്കുമ്പോള്‍ മാത്രം വാലറ്റം കൊടുക്കുന്നയാളിന്റെ
നേര്‍ക്കായിരിക്കണം. വെറ്റിലയ്ക്ക് അനേകം ഞരമ്പുകളുണ്ട്. അവയെല്ലാം വന്നു സംഗമിക്കുന്നത് വാലറ്റത്താണ്.

വെറ്റിലയും അടക്കയും മഹാലക്ഷ്മിയുടെ അംഗങ്ങളായാണ് കണക്കാക്കപ്പെടുന്നത്. വിരുന്നുകളിലും മറ്റ് ശുഭകാര്യങ്ങളിലും വെറ്റിലയും പാക്കും നല്‍കിയാല്‍ കുടുംബത്തില്‍ ഐശ്വര്യവും സമൃദ്ധിയുമുണ്ടാകുമെന്നാണ് വിശ്വാസം.

1 അഭിപ്രായം: