2017, ജനുവരി 3, ചൊവ്വാഴ്ച

കൂവളം/Koovala Vriksham/Koovalavum Shivanum/Bael Leaves/Koovalam




ശ്രീ പരമേശ്വരന് ഏറ്റവും ഇഷ്ടപ്പെട്ട വൃക്ഷമാണ് കൂവളം ആയതിനാല്‍ ശിവദ്രുമം എന്ന പേരിലും ഈ വൃക്ഷംഅറിയപ്പെടുന്നു. ശിവക്ഷേത്രങ്ങളിൽ കൂവളമരത്തിനു ദിവ്യവും പ്രധാനവുമായ സ്ഥാനമാണ് നൽകിയിരിക്കുന്നത്. ശിവപാർവ്വതിമാർക്ക് പ്രിയപ്പെട്ട ഈ വൃക്ഷത്തിന്റെ മുള്ളുകൾ ശക്തിസ്വരൂപവും ശാഖകൾ വേദവും വേരുകൾ രുദ്രരൂപവുമാണെന്നും സങ്കൽപ്പിക്കപ്പെടുന്നു. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞാണിരിക്കുന്നത്. മൂന്ന് ഭാഗങ്ങളേയും പരമശിവന്റെ തൃക്കണ്ണുകളായിട്ടാണ് വിശ്വസിച്ചുപോരുന്നത്.
ജന്മപാപങ്ങളെ ഇല്ലാതാകുന്ന
ദിവ്യസസ്യമായി കരുതുന്നു. അമാവാസിപൌർണ്ണമി ദിവസങ്ങളിൽ കൂവളത്തിന്റെ ഇലപറിക്കാൻ പാടില്ലെന്നാണ് വിശ്വാസം.

ഉഷ്ണവീര്യവും കൃമിഹരവും അതീവവിഷശമന ശക്തിയുമുള്ളതാണ് കൂവളം. പരമ ശിവന് കൂവളം പ്രിയങ്കരമാവുന്നത് ഈ വൃക്ഷത്തിന്റെ ഗുണവിശേഷത്തെ കണ്ടിട്ടെന്നു പ്രതീകാത്മകമായി പറയാം. ഒരു വില്വപത്രം കൊണ്ടു ശിവാര്‍ച്ചന നടത്തുന്നത് കോടിക്കണക്കിനു യജ്ഞങ്ങള്‍ ചെയ്ത ഫലത്തെ നല്കുന്നു. നാമെല്ലാം വഴിപാടുകള്‍ക്കായി അനേകായിരങ്ങള്‍ ചെലവഴിക്കപ്പെടുമ്പോള്‍ ദരിദ്രന്ഈശ്വരാനുഗ്രഹവും ആത്മ സംതൃപ്തിയും നേടാന്‍ കൂവളം സഹായിക്കുന്നു എന്ന കാര്യവും നാം ഓര്‍ക്കേണ്ടതുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ