2017, ജനുവരി 3, ചൊവ്വാഴ്ച

കർക്കിടക വാവ്/Karkkidaka Vavu


പിതൃപൂജയ്ക്ക് ഏറ്റവും ശ്രേഷ്ഠമെന്നു വിശ്വസിക്കപ്പെടുന്ന കറുത്തവാവ് മാതാപിതാക്കൾ മരിച്ചവർക്കു മാത്രം ബലിയിടാനുള്ളതാണെന്ന ധാരണ പലർക്കുമുണ്ട്. എന്നാൽ കർക്കിടക വാവിന്റെ പ്രത്യേകതകർമ്മബന്ധമുള്ള ഏഴു തലമുറകൾക്കായുള്ളതാണിതെന്നതാണ്. അച്ഛനമ്മമാർ ജീവിച്ചിരിക്കുന്നവരും അനുഷ്ഠിക്കേണ്ടതാണ് ഇത്. തലേന്നാൾ ഒരിക്കൽ നോക്കികറുത്തവാവു ദിവസം ബലിതർപ്പണം നടത്തുന്നതിലൂടെ ഹൈന്ദവരുടെ കർമ്മബന്ധസങ്കൽപ്പങ്ങളിലെ ഒരു ബന്ധനത്തിന് മോക്ഷം സംഭവിക്കുകയാണെന്ന മഹത്വവുമുണ്ട്. അതായത്പിതൃതർപ്പണമെന്നത് അങ്ങോട്ടു കൊടുക്കലല്ലമറിച്ച് ഇങ്ങോട്ടു നേടലാണെന്നു സാരം.

ഇന്നു ഹൈന്ദവർ തങ്ങളുടെ പത്രാസുംപകപോക്കലുകളും ഏറ്റവും കൂടുതൽ പ്രകടിപ്പിക്കുന്നത് മരണവീടുകളിലാണെന്ന് തോന്നിപ്പോകുന്നു. അതും അടുത്ത ബന്ധുക്കൾ -കർമ്മം ചെയ്യേണ്ടവർ- മരിക്കുമ്പോൾ പോലും! എന്നാൽ വിഡ്ഢികളായ അവർ തിരിച്ചറിയാതെ പോകുന്ന ചില യാഥാർഥ്യങ്ങളുണ്ട്.

സമയമില്ലതിരക്കാണ്‌അതുമല്ലെങ്കിൽജീവിച്ചിരുന്നപ്പോൾ അയാൾ പണ്ടെന്നെ നോക്കി ചിരിച്ചില്ലപരേതന്റെ മക്കൾ പഞ്ചാരവാക്കു പറഞ്ഞില്ല തുടങ്ങിയ ന്യായവാദങ്ങൾ നിരത്തി തങ്ങളുടെ കർത്തവ്യത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നവർ നഷ്ടപ്പെടുത്തുന്നത് തങ്ങളുടെ തന്നെ ശ്രേയസ്സിനെയുംമൂല്യങ്ങളെയുമാണെന്നുംഅതുവഴി വിലകൊടുത്തു വാങ്ങുന്നത് വളരെ വലിയ ആത്മീയ സ്വത്വാപചയത്തെയാണെന്നും.

ജീവിച്ചിരുന്ന കാലംഅയാൾ ആരെന്നോഎങ്ങനെ ജീവിച്ചെന്നോനമ്മോടെങ്ങനെ പെരുമാറിയെന്നതോമാനദണ്ഡമാക്കിയേയല്ലപരേതാത്മാക്കൾക്ക് നാം നൽകാൻ ബാദ്ധ്യസ്ഥമായ തർപ്പണാദികൾ സമർപ്പിക്കേണ്ടത്. അത് മനുഷ്യന്റെ കടമയാകുന്നു. സനാതനധർമ്മം ചിട്ടപ്പെടുത്തിയിട്ടുള്ള ബലിതർപ്പണവിധാനങ്ങൾ
സമഗ്രവുംശാസ്ത്രീയവുമാണ്‌. മരിച്ചു കഴിഞ്ഞാൽ ആ ആത്മാവ്‌ പിതൃവായാണ്‌ ഗണിക്കുക. പിതൃവിന്‌ ഈശത്വവുമുണ്ട്. സർവ്വം വിധമായ ആദരവുകൾക്കും അർഹമാണ്‌ പരേതാത്മാവ്‌. മരണശേഷം ആ ആത്മാവിന്റെ നക്ഷത്രം പോലും ജന്മനക്ഷത്രമല്ലമരിച്ച ദിവസത്തെ നക്ഷത്രമായാണ്‌ ഗണിക്കുക.

എന്നാൽ ജീവിച്ചിരുന്ന കാലത്തെ സർഗ്ഗവാസനകളുടെ അശുദ്ധികളെ കർമ്മങ്ങൾ കൊണ്ട് ശുദ്ധീകരിച്ച്ശാസ്ത്രം അനുശാസിച്ചിരിക്കുന്ന ക്രിയകളിലൂടെ ആ ചൈതന്യത്തെ അതിന്റെ സ്ഥായീഭാവത്തിലെത്തിക്കേണ്ടത് കർമ്മാധികാരികളായജീവിച്ചിരിക്കുന്നവരുടെ കടമയാണ്‌. അത് കേവലം മക്കളിൽ മാത്രം പരിമിതപ്പെടുത്തിയതല്ലെന്നു സാരം.

ശരീരം വെടിഞ്ഞ ആത്മാവിനെമൂന്നായി വിരിച്ച ദർഭയിൽനടുവിൽ നീളം കൂടി അറ്റത്തു കെട്ടോടു കൂടിയ ദർഭ (കൂർച്ചം) സുഷുമ്നാനാഡിയേയുംഇടത്തും വലത്തും അതോടൊപ്പം വയ്ക്കുന്ന ദർഭകൾ ഇഡപിംഗള എന്നീ ജീവനാഡികളേയും പ്രതിനിധീകരിച്ച്അതിൽ ധാതുരൂപമായ അന്നത്താൽ പിണ്ഡം സമർപ്പിച്ച്ആ പിണ്ഡത്തിലേയ്ക്ക് ജീവാത്മാവിനെ ആവാഹിച്ചാണ്‌ തർപ്പണം ചെയ്യുന്നത്. എള്ള്അഥവാ തില ആത്മരൂപവുമാണ്. അതിന്‌ ശാസ്ത്രീയതയുംസമഗ്രതയുമുണ്ട്. വായ്ക്കരിയിടുക മുതൽതുടർന്നു വരുന്ന ദിവസങ്ങളിലെ തർപ്പണാദികർമ്മങ്ങളിൽ രക്തബന്ധമുള്ള ഓരോ വ്യക്തിക്കും ഒഴിഞ്ഞു മാറാൻ കഴിയാത്ത കടപ്പാടുണ്ട്. ആ കടപ്പാട് മരിച്ചു പോയ ബന്ധുവിനോടല്ലഅവനവനോടു തന്നെയാണെന്ന് തിരിച്ചറിയാതെ വിളച്ചിലെടുക്കുന്ന’ ബന്ധുവർഗ്ഗത്തെ വിഡ്ഢികളെന്നല്ലാതെ മറ്റെന്തു പേരിട്ടു വിളിക്കണം?

ആത്മാവ്‌ ഏകവുംസർവ്വവ്യാപിത്വമുള്ളതുംഈശ്വരാംശം തന്നെയുമെന്നിരിക്കേപരേതന്റെ ആത്മാവുംനമ്മിൽ കുടി കൊള്ളുന്ന ആത്മാവും ഒന്നു തന്നെ. നമ്മിൽജന്മം കൊണ്ടുണ്ടായ കർമ്മബന്ധനങ്ങളുടെ മോചനം കൂടിയാണ്‌ ഇത്തരം ചടങ്ങുകളിലൂടെ നാം നിർവ്വഹിക്കുന്നത്. അഥവാമരണത്തിലേക്ക് അനുനിമിഷം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന നാം ഓരോ പേരുംസ്വതന്ത്രരാവുന്നതിനു വേണ്ടിയുള്ള വൈദികാചരണം കൂടിയാകുന്നു ഇതെല്ലാം. അവസാനം സർവ്വതന്ത്രസ്വതന്ത്രത നേടി മരണാവസാനം മോക്ഷഗതിയിലെത്താൻ ഈ കടങ്ങളൊക്കെ നാം വീട്ടിയേ മതിയാകൂ. അതിന്‌ ആർക്കു വേണം മോക്ഷം അല്ലേ???

ഹൈന്ദവസമൂഹത്തിൽ നിന്നുംആചാരപരവുംഅനുഷ്ഠാനപരവുമായ മൂല്യങ്ങൾ അകന്നു പോയതിന്റെ പരിണിതഫലമാണ്‌ ഇന്ന് വലിയതോതിൽ നാം നേരിട്ടുകൊണ്ടിരിക്കുന്ന സാംസ്കാരികാപചയവുംമൂല്യച്യുതിയും. മനഃസ്സമാധാനത്തോടെ ജീവിക്കുന്നു എന്ന് നെഞ്ചിൽ കൈ വച്ചു പറയാൻ സാധിക്കുന്ന എത്ര ഹൈന്ദവകുടുംബങ്ങൾഅല്ലെങ്കിൽ വ്യക്തികളുണ്ടാകും നമുക്കിടയിൽഎന്താണതിനു കാരണംമുൻപെങ്ങുമില്ലാത്ത തരത്തിൽ അസ്വസ്ഥത നമ്മെ ഗ്രസിക്കുന്നുവെങ്കിൽഎവിടെയാണ്‌ നമുക്കു തെറ്റുന്നതെന്നു നാം ചിന്തിക്കേണ്ടതുണ്ട്. അത് മറ്റെങ്ങുമല്ലനാം നമ്മുടെ അസ്തിത്വം പുരോഗമനമെന്നുംവിപ്ലവമെന്നുമൊക്കെ തുടങ്ങിയ ഓമനപ്പേരുകളിൽ വിളിക്കുന്ന ഹിമാലയൻ മണ്ടത്തരങ്ങൾക്കുംനാശഹേതുകമായ ആശയങ്ങൾക്കും പണയം വച്ച് പരമ്പരയാ തുടർന്നു വന്നിരുന്ന സകല മൂല്യങ്ങളെയും വലിച്ചെറിഞ്ഞിടത്തു തുടങ്ങി നമ്മുടെ നാശവും.

ആചാരങ്ങളിലേയ്ക്കുംമൂല്യങ്ങളിലേയ്ക്കും മടങ്ങാത്തിടത്തോളം  നമ്മുടെ നടുവ്‌ ഒടിഞ്ഞു തന്നെ കിടക്കുമെന്നതിൽ സംശയമേതുമില്ല. ഒരു കാലത്ത് കാവുകളുംവച്ചാരാധനയും തുടങ്ങിയ വൈദികാനുഷ്ഠാനങ്ങളോടു കൂടി പുലർന്നിരുന്ന ഹൈന്ദവസമൂഹം പല കാരണങ്ങളുടേയും പേരിൽ അവയൊക്കെ കൈവിട്ടു. ഏതെങ്കിലും ജോൽസ്യനെക്കണ്ട് ഒഴിവു നോക്കിവീട്ടുമുറ്റത്തെ കാവുകൾ ഏതെങ്കിലും ക്ഷേത്രത്തിലേയ്ക്ക് ആവാഹിച്ചു മാറ്റി. ഇത്തരം വിഷയങ്ങളിൽ ഏതെങ്കിലും ജ്യോതിഷികൾ അനുകൂലിക്കാതിരുന്നാൽഅവരെ വിട്ട് ഹിതകരമായ തീരുമാനം പറയുന്ന ജോൽസ്യനെക്കൊണ്ട് ചാർത്തെഴുതിച്ചു കാര്യം കണ്ടു. കുടുംബത്തിന്റെ ആധാരമൂർത്തികളെത്തന്നെ ഇത്തരത്തിൽ ശരണാലയങ്ങളിലേയ്ക്കയച്ച തലമുറകൾ തങ്ങളുടെ അന്ത്യകാലവും വൃദ്ധസദനങ്ങളിലേയ്ക്കു മാറ്റി നടപ്പെട്ടപ്പോൾപ്പോലുംമുൻകാലജീവിതത്തിൽ സംഭവിച്ച പിഴവുകളേക്കുറിച്ചു ബോധവാന്മാരാകുന്നില്ല. വരും തലമുറയെയെങ്കിലും അതേക്കുറിച്ചു ബോദ്ധ്യപ്പെടുത്താൻ മുതിരുന്നില്ല.

ഇന്ന് ഹൈന്ദവസമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളുടെ അടിസ്ഥാനം തേടിപ്പോയാൽ ആചാരാനുഷ്ഠാനങ്ങളിൽ സംഭവിച്ച ഈ ഇളക്കം ശ്രദ്ധയിൽ പെടും. ആത്മീയതയോടൊപ്പം ശാസ്ത്രത്തെയുംശാസ്ത്രാന്വേഷണങ്ങളിൽ ആത്മീയതയേയും ഇടകലർത്തിയ ഒരേയൊരു ധർമ്മപദ്ധതി ഈ ലോകത്തിൽ സനാതനധർമ്മം അഥവാ ഹിന്ദുധർമ്മം മാത്രമാണ്. അപ്ലൈഡ് സ്പിരിച്വാലിറ്റിയെക്കുറിച്ചുള്ള അന്വേഷണങ്ങളെല്ലാം നിത്യജീവിതത്തിൽ അനുഷ്ഠാനമായി സനാതനധർമ്മം നിർദ്ദേശിച്ചിട്ടുള്ള ഓരോ കർമ്മങ്ങളുടെയും ശാസ്ത്രീയതയുംഅതിന്റെ സമഗ്രതയും വെളിവാക്കിത്തരും.


ആത്മീയവും ഭൗതികവുമായ ഉത്കർഷത്തെ പരിപോഷിപ്പിക്കുന്ന നിത്യകർമ്മങ്ങളുംതർപ്പണാദികളും മുടക്കം കൂടാതെയും ശ്രദ്ധാപൂർവ്വവും അനുശീലിക്കുന്ന ഒരു തലമുറ വ്യക്തിക്കുംകുടുംബത്തിനുംസമൂഹത്തിനുംരാഷ്ട്രത്തിനും മുതൽക്കൂട്ടാകുമെന്നതിൽ സംശയമില്ല. രാഷ്ട്രശ്രേയസ്സിന്റെ ധർമ്മശിലകളായ ആചാരപരതയെ പുൽകാൻ ഇനിയും അമാന്തിച്ചു കൂടാ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ