2017, ജനുവരി 3, ചൊവ്വാഴ്ച

എന്തുകൊണ്ട് നടയ്ക്കു നേരെ നിന്ന് തൊഴരുത്?/Kshethra Aharangal Enthukond Nadakku Nere Ninnu Thozharuth


ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ശ്രീകോവിലിന് നേരെ നടയില്‍ നിന്ന് തൊഴുതാല്‍ അറിവുള്ളവര്‍ ശാസിക്കാറുണ്ട്.

മിക്ക അമ്പലങ്ങളിലും ഇതൊഴിവാക്കാനായി വേലി കെട്ടിയിരിക്കുകയാണ് പതിവ്. നടയ്ക്കു നേരെ നില്‍ക്കാതെ ഇടത്തോ വലത്തോ നീങ്ങി ഏതാണ്ട് മുപ്പത് ഡിഗ്രി ചരിഞ്ഞ് നിന്ന് വേണം തൊഴാന്‍. ബിംബത്തില്‍ കുടികൊള്ളുന്ന കാന്തികരശ്മി അഥവാ ദേവചൈതന്യം ഭക്തനിലേക്ക് സര്‍പ്പാകൃതിയിലാണ് എത്തിച്ചേരുന്നത്. ഈ സമയം കൈകാലുകള്‍ ചേര്‍ത്ത് ഇരുകൈകളും താമരമൊട്ടുപോലെ പിടിച്ച് ധ്യാനിക്കണമെന്നാണ് വിധി. അങ്ങനെ ചെയ്യുമ്പോള്‍ പരസ്പരം സ്പര്‍ശിക്കുന്ന വിരലുകള്‍ വഴി തലച്ചോറിലെ പ്രാണോര്‍ജ്ജം അതിശക്തിയായി
ശരീരമാസകലം വ്യാപിക്കും.

ഇത്തരത്തില്‍ പ്രാണോര്‍ജ്ജം വ്യാപിക്കുന്ന വഴി ആചാര്യന്മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പൃഥിശക്തി ചെറുവിരല്‍ വഴിയും ജലശക്തി മോതിരവിരല്‍ വഴിയും അഗ്നിശക്തി നടുവിരല്‍ വഴിയും വായുശക്തി ചൂണ്ടുവിരല്‍ വഴിയും ആകാശശക്തി പെരുവിരല്‍ വഴിയും സൃഷ്ടിക്കപ്പെടുന്നു. പൃഥിശക്തി ശരീരബലം നല്‍കുമ്പോള്‍ ജലശക്തിയാകട്ടെ പ്രാണവികാരബലമാണ് നല്‍കുന്നത്. അഗ്നിശക്തി മനോബുദ്ധിബലം നല്‍കുമ്പോള്‍ വായുശക്തിയാകട്ടെ ബോധബലം നല്‍കുന്നു. ആത്മബലം നല്‍കാന്‍ ആകാശശക്തി ഉപകരിക്കും.


നമ്മൾ തൊഴുമ്പോൾ മറ്റൊരു വ്യക്തിക്ക് ദേവബിംബം ഒരിക്കലും മറയാൻ ഇടയാവരുത് . എന്ന് വച്ചാൽ നമ്മൾ ചരിഞ്ഞു നിന്ന് തൊഴുതാൽ അടുത്തു നിൽക്കുന്നവർക്കും ദേവബിംബം ദർശിക്കാൻ സാധിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ