2017, ജനുവരി 3, ചൊവ്വാഴ്ച

നല്‍പ്പരപ്പില്‍ മഹാദേവക്ഷേത്രം/Parippu Mahadeva Temple


കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിലാണ് പരിപ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടു ബലിക്കൽപ്പുരകളും രണ്ടു തിടപ്പള്ളികളും ഉള്ള ശിവക്ഷേത്രമാണിത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ശിവാലയ സോത്രത്തിൽ ഈ മഹാക്ഷേത്രത്തെ നൽപ്പരപ്പിൽ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.

ഐതിഹ്യം


ഇടപ്പള്ളി രാജാവ് ക്രി. വർഷം 825-ൽ പണിതീർത്താണ് ഇവിടുത്തെ ശിവക്ഷേത്രം. അതുപോലെതന്നെ തെക്കുംകൂർ രാജ്യത്തെ ഇടപ്രഭുക്കന്മാരുടെ കിടമത്സരങ്ങൾക്ക് വേദിയായ ശിവക്ഷേത്രമാണ് പരിപ്പ് മഹാദേവക്ഷേത്രം. ഇടപ്പള്ളി രാജാവിന്റെ മഠത്തിൽ കൊട്ടാരം ഇവിടെ അടുത്തായിരുന്നുഅതിനാൽ രാജാവിനെ
ഇവിടുത്തുകാർ മഠത്തിൽ രാജാവ് എന്നു വിളിച്ചിരുന്നു. പരിപ്പിലെ ഇടത്തിൽ രാജാവ് എന്ന ഇടപ്രഭുവിന് ഇടപ്പള്ളി രാജാവുമായി നല്ല ബന്ധമായിരുന്നില്ല. തന്മൂലംതന്നെ ഇവർ ഒരുമിച്ച് ക്ഷേത്രദർശനം നടത്താറില്ലായിരുന്നു. ഇനി അഥവാ അങ്ങനെ വരുകയാണങ്കിൽ അത് ഒഴിവാക്കാൻ അവർ രണ്ടു ബലിക്കൽ പുരകൾ ഇവിടെ പണിതീർത്തു. അതുപോലെതന്നെ പൂജാ നൈവേദ്യമുണ്ടാക്കാനായി രണ്ടു തിടപ്പള്ളികളും അതിനായി പണിതീർത്തിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ