മഹാവിഷ്ണുവിന്റെ അവതാരകഥകൾ വെറും കഥകളായി കാണാനല്ല നമ്മുടെ മുമ്പിൽ ഇതിഹാസമായ മഹാഭാഗവതത്തിലൂടെ വേദവ്യാസൻ പറഞ്ഞു തരുന്നത്. ഡാർവിന്റെ പരിണാമസിദ്ധാന്തം വരുന്നതിന് നൂറ്റാണ്ടുകൾക്കപ്പുറം ഈ തത്വം നമ്മുടെ മുമ്പിൽ ഭഗവാന്റെ അവതാരങ്ങളായി വ്യാസമുനി തന്നെ വ്യക്തമാക്കി തന്നിരിക്കുന്നു. ഭൂമിയിൽ ജീവന്റെ ആവിർഭാവം ജലത്തിലാണെന്ന് ആധുനിക ശാസ്ത്രം പറയുന്നതിന് മുമ്പ് എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പ് ഭഗവാൻ കാണിച്ചുതരുന്നു. ഭഗവാന്റെ ആദ്യ അവതാരം മത്സ്യം ജലജീവിയാണ്. രണ്ടാമത്തെ അവതാരമൊ കൂർമ്മം -ആമ ജലത്തിലും കരയിലും ജിവിക്കാൻ കഴിയുന്ന ജീവി.അതായത് ക്രമേണ ജീവൻ കരയിലേക്ക് മാറുന്നു.മൂന്നാമത്തെ അവതാരം വരാഹം - പന്നി. ആദ്യത്തെ രണ്ടും മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്നവ. പന്നിയിലേക്ക് മാറുമ്പോഴോ പ്രസവിച്ച് പാലൂട്ടുന്ന സസ്തനിയിലേക്ക് ജീവൻ എത്തുന്നു' 'പിന്നെയോ ജന്തുവിൽ നിന്നുള്ള മാറ്റങ്ങൾ മനഷ്യനിലേക്കുള്ള പ്രയാണ സൂചകങ്ങളായ അവതാരങ്ങൾ നരസിംഹം, (ജന്തുവുമല്ല, മനുഷ്യനുമല്ല) പിന്നെയോ
കുറിയ വാമനൻ (പൂർണ്ണമാനവനായില്ല) തുടർന്നോ കാട്ടിൽ അലഞ്ഞു തിരിയുന്ന വിടില്ലാത്ത, കൃഷി അറിയാത്ത പ്രാകൃത മാനവനിലേക്ക് - മഴുവേന്തിയ പരശുരാമൻ ( ഭാർഗ്ഗവരാമൻ ) 'പിന്നെയോ സാക്ഷാൽ ശ്രീരാമൻ. മര്യാദാ പുരുഷോത്തമൻ - ഒരു പുരുഷൻ എങ്ങിനെ ആയിരിക്കണമെന്ന് കാണിച്ചുതരുന്നു ശ്രീരാമൻ അച്ഛനും മകനും തമ്മിൽ, ചേട്ടാനുജമാർ തമ്മിൽ, രാജാവും പ്രജയും 'തമ്മിൽ, ഭഗവാനും ഭക്തനും തമ്മിൽ, ശത്രുവും ,മിത്രവും തമ്മിൽ മാനവികതയുടെ ധാർമ്മ മാർഗ്ഗങ്ങൾ ഓരോന്നും ശ്രീരാമൻ കാണിച്ചുതരുന്നു. തുടർന്ന് കൃഷിക്ക് പ്രാധാന്യം കൽപ്പിച്ച് കലപ്പയേന്തിയ ബലരാമൻ, ആയുധം കൈകൊണ്ട് തൊടാതെ മഹായുദ്ധത്തിന് - ധർമ്മയുദ്ധത്തിന് ഹേതുവായ ശ്രീകൃഷ്ണൻ, ലോകം കാൽക്കിഴിലാക്കി വിവര സാങ്കേതിക രംഗത്ത് വായുവിൽ പറക്കുന്ന കൽക്കി ചുരുക്കത്തിൽ സൂചിപ്പിച്ചതേയുള്ളു.വ്യാഖാനങ്ങൾ നിരവധി ചേർക്കാം. ഭഗവാന്റെ ലീലകൾ മുഴുവൻ അറിയാത്ത സത്യം മനസ്സിലാക്കാത്ത Lk Gവിദ്യാർത്ഥികളുടെ നിലവാരത്തിലാണ് നാമിന്നുമുള്ളത്. അറിയാൻ ശ്രമിക്കാം ജ്ഞാനമാർഗം പുൽകാം രാമായണ മാസത്തെ വരവേൽക്കാം'രാമനെന്ന സത്തിനെ അറിയാൻ ശ്രമിക്കാം. രാമ രാമ ഹരേ ഹരേ 'ഹരി.. ഓം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ