2017, ജനുവരി 3, ചൊവ്വാഴ്ച

ചില ചാണക്യ വാക്യങ്ങൾ/Chanakyan/Chanakya Words/Chanakya Vakyangal

വിഡ്‌ഢികളെ ഉപദേശിക്കുന്നയാൾ കുഴപ്പത്തിലാകും.

നിങ്ങൾക്കു പ്രതിസന്ധി വരുമ്പോൾ ബന്ധുക്കളെ തിരിച്ചറിയാം.

കൈയിലുള്ള ഉറപ്പുള്ളതിനെ ഉപേക്ഷിച്ച്വലുതാണെന്നു തീർച്ചയില്ലാത്തതിനെ തേടിപ്പോകുന്നവർക്കു രണ്ടും നഷ്‌ടപ്പെടാം.

സൗന്ദര്യം കണ്ടു മയങ്ങിസ്വഭാവഗുണമില്ലാത്തവളെ വേൾക്കരുത്.

അധികാരികളെയും നദികളെയും അതിരു കവിഞ്ഞ് വിശ്വസിക്കരുത്എപ്പോഴാണ് തിരിയുകയെന്നു നിശ്‌ചയമില്ല.

പഠിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളുടെ ശത്രുക്കൾ.

സ്‌നേഹിക്കുന്ന കുടൂംബവുംഉള്ള പണത്തിൽ തൃപ്‌തിയുള്ള മനസ്സുമുണ്ടെങ്കിൽ ഈ ഭൂമി സ്വർഗമാകും.

മുഖത്തു നോക്കി പുകഴ്‌ത്തുകയും ചതിക്കാൻ അകത്ത് ആലോചിക്കുകയും ചെയ്യുന്നയാളെ ഒഴിവാക്കുകഅടിയിൽ വിഷം നിറച്ച്മുകളിൽ പാലൊഴിച്ച കുടമാണയാൾ.

സുഹൃത്തെന്നു കരുതി
രഹസ്യങ്ങളെല്ലാം അറിയിക്കരുത്പിണങ്ങിയാൽ പ്രയാസമാകും.

എല്ലാ കാട്ടിലും ചന്ദനമരം പ്രതീക്ഷിക്കരുത്.

എല്ലാ ദിവസവും എന്തെങ്കിലും പഠിക്കണം.

ഉണങ്ങിയ മരത്തെ പക്ഷികൾ ഉപേക്ഷിക്കും.

സമന്മാരുമായുള്ള സൗഹൃദം നന്ന്.

എല്ലാം തികഞ്ഞവരായി ആരുമില്ല.

ദുഷ്‌ടൻപാമ്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാമ്പിനെ സ്വീകരിക്കുകസ്വരക്ഷയ്‌ക്കല്ലാതെ പാമ്പ് ആക്രമിക്കില്ല.

പ്രളയസമയത്തു കടൽപോലും കരകവിയുംസജ്‌ജനങ്ങൾ ഒരിക്കലും പരിധി വിടില്ല.

കുയിലിന്‍റെ സൗന്ദര്യം നാദത്തിലാണ്വിരൂപന്‍റെ സൗന്ദര്യം വിദ്യയിലും.

നാവു നിയന്ത്രിച്ചാൽ കലഹം കുറയ്‌ക്കാം.

കൂടുതൽ ദാനം ചെയ്‌ത് മഹാബലി കുഴപ്പത്തിലായിഒന്നും അതിരുകടക്കരുത്.

ഒരൊറ്റ മരത്തിലെ പൂമണം മതി കാടു മുഴുവൻ സുഗന്ധപൂരിതമാക്കാൻ.

ദമ്പതികൾ കലഹിക്കാത്തിടത്ത് ഐശ്വര്യമുണ്ടാകും.

ധ്യാനത്തിന് ഒരാൾ മതിസേനയ്ക്കു പലർ വേണം.

കാലമേത്മിത്രങ്ങളാര്നാടേത്വരവുചെലവുകളെങ്ങനെശത്രുക്കളാര്ഞാനാര്എന്‍റെ ശത്രുക്കളാര് എന്നിവ വീണ്ടും വീണ്ടും ചിന്തിക്കുക.

ജ്‌ഞാനത്തിൽക്കവിഞ്ഞ സുഖമില്ല.

ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്‌ക്ക്നിങ്ങളുടെ ചെയ്‌തികളുടെയെല്ലാം ഉത്തരവാദിത്വവും നിങ്ങൾക്ക്.

ആനയെ തോട്ടികൊണ്ടു നിയന്ത്രിക്കാംപക്ഷേ ദുഷ്‌ടനെ നേരിടാൻ വാൾ വേണം.

ശത്രുവിന്‍റെ ശക്‌തി നോക്കി അനുസരിക്കുകയോ അനുസരിപ്പിക്കുകയോ പ്രീണിപ്പിക്കുകയോ തരംപോലെ വേണ്ടിവരും.

വിഷമില്ലാത്ത പാമ്പും തലപൊക്കി പേടിപ്പിക്കാൻ നോക്കും.

അത്യാഗ്രഹിക്കു സത്യം മാത്രം പറയാനാവില്ല.

പാലും നെയ്യും ഇട്ടു വളർത്തിയാലും വേപ്പിന്‍റെ ഇല മധുരിക്കില്ല.

ദേവാലയത്തിൽ പോയതുകൊണ്ട് ദുഷ്‌ടന്‍റെ മനസ്സു മാറില്ല.

ലോകത്തിന്‍റെ മുഴുവൻ സ്‌നേഹം കൈവരാൻ ഒന്നു മാത്രം മതി ആരെപ്പറ്റിയും മോശമായി പറയാതിരിക്കുക

ഇതിൽ ഏതെങ്കിലും  ഒന്നെങ്കിലുംനമ്മുടെ  ഹൃദയത്തിൽ  കുത്തിയാൽ അതിനു  ചാണക്യനെ   പഴിച്ചിട്ട് കാര്യമില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ