2017, ജനുവരി 3, ചൊവ്വാഴ്ച

ഹനുമാന്റെ സൗഭാഗ്യം/Hanumante Soubhagyam/Lord Hanuman

ഹനുമാന്‌ രാമനോടുള്ള ഭക്തിയുടെ നല്ലൊരു വിശദീകരണം ശ്രവിക്കൂ: ചിറയുടെ പണി പൂര്‍ത്തിയായിലങ്കയിലേക്കുള്ള പടനീക്കത്തിനുള്ള മുമ്പുള്ള രാത്രിതണുത്ത തിളക്കമാര്‍ന്ന നിലാവില്‍, കടല്‍ത്തീരത്തെ മണല്‍മെത്തയില്‍ രാമന്‍ ചരിഞ്ഞുകിടക്കുകയായിരുന്നു. സുഗ്രീവനും ഹനുമാനും വിഭീഷണനും
ജാംബവാനും അംഗദനും നളനും നീലനും മറ്റുള്ളവരും ചുറ്റിനും. ലക്ഷ്മണന്റെ മടിയില്‍ തലവച്ചായിരുന്നു രാമന്‍ കിടന്നത്‌. പെട്ടെന്ന്‌ രാമന്‍ ചോദിച്ചു. എന്തുകൊണ്ടാണ്‌ ഒരടയാളം ചന്ദ്രനില്‍ കറുത്ത പാടായിട്ടുള്ളത്‌. ആ കല എന്തിനെ സൂചിപ്പിക്കുന്നു.

ഓരോരുത്തരും ഉത്തരം കണ്ടെത്താന്‍ പണിപ്പെട്ടു. ചിലര്‍ പറഞ്ഞു അത്‌ ഭൂമിയുടെ നിഴലാണെന്ന്‌മറ്റു ചിലര്‍ ചന്ദ്രന്റെ ഉപരിതലത്തിലെ ഗര്‍ത്തങ്ങള്‍ ആണെന്ന്‌ ചൂണ്ടിക്കാട്ടി. ഇനിയും ചിലര്‍ പറഞ്ഞുഅതൊരു വലിയ മണ്‍കൂനയായിരിക്കുമെന്ന്‌..

ദീര്‍ഘനേരമായി നിശബ്ദനായിരുന്ന ഹനുമാനോട്‌അതിനെക്കുറിച്ച്‌ എന്തുവിചാരിക്കുന്നു എന്ന്‌ രാമന്‍ തിരക്കി. ഹനുമാന്‍ പറഞ്ഞുതന്റെ ഇഷ്ടദേവതയായ രാമന്റെ പ്രതിച്ഛായയാണതെന്ന്‌! തന്റെ ദൃഷ്ടി പതിയുന്ന എന്തിലും ഏതിലും രാമനെ കാണുവാനുള്ള അനന്യമായ സൗഭാഗ്യം ഹനുമാനുണ്ടായിരുന്നു.,” അതാണ്‌ യുവാക്കള്‍ക്കും വേണ്ടത്‌. ധീരതഉത്സാഹംസാഹസംഎന്തിലും ഏതിലും ഭഗവാനെ കാണാനുള്ള ആത്മധൈര്യം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ