കർക്കിടകം 1 മുതല്‍ ഇനിയുള്ള ആറുമാസക്കാലം സൂര്യനെ ഭൂമധ്യ രേഖയുടെ തെക്ക് ഭാഗത്തായിരിക്കും കാണുക .. കര്‍ക്കിടകത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയും ഇത് തന്നെയാണ്..!!
ഉത്തരായനം ദേവന്മാരുടെ പകല്‍ ആണെങ്കില്‍
ദക്ഷിണായനം രാത്രിയാണ്.. ദക്ഷിണായനം പിതൃ പ്രാധാന്യമായകാലമാണ് എന്ന് ഹൈന്ദവപുരാണം പറയുന്നു.. പിതൃലോകത്തെ സായംസന്ധ്യ
കര്‍ക്കിടമാസത്തിലെ കറുത്തവാവ് ആണെന്ന് ഗരുഢപുരാണത്തില്‍ പറയുന്നുണ്ട്.. സൂര്യൻ ഭൂമിയില്‍ നിന്നും ഏറ്റവും അകലത്തില്‍ നില്‍ക്കുന്ന മാസമായാണ് കര്‍ക്കിടകം അറിയപ്പെടുന്നത്.. അതിവര്‍ഷവും പ്രളയവും ഈ മാസത്തിന്റെ പ്രത്യേകതകളാകുന്നത് അതുകൊണ്ടാണ്..! വിപരീതമായ കാലാവസ്ഥയില്‍ രോഗങ്ങളും, ദുരിതങ്ങളും മുന്‍കൂട്ടികണ്ട്.., പഴയ തലമുറ ചികിത്സാ പ്രധാനമായ മാസമായി കര്‍ക്കിടകത്തെ കരുതിപ്പോന്നിരുന്നു.. ഒപ്പം ഭക്തിക്കും പ്രാധാന്യം കൊടുത്തു.. ജ്യോതിഷപ്രകാരം വിഷ്ണുപ്രധാനമായ
മാസം ആയതിനാല്‍ വിഷ്ണുവിനോ, അവതാരങ്ങള്‍ക്കോ പ്രാധാന്യം വന്നു
കേരളത്തില്‍ ഇത് രാമായണമാസമായി ആചരിച്ചു പോരുന്നു..!
മാ നിഷാദാ..! 'അരുതേ കാട്ടാളാ'..
ലോകത്തിലെ ആദ്യത്തെ ഇതിഹാസത്തിന് കാരണമായ വാക്കാണിത് .. തമസാ നദിയുടെ തീരത്ത്, കാട്ടാള ശരമേറ്റ് വീണ ക്രൌഞ്ചപക്ഷിയുടെ മരണ വിലാപവും ഇണപ്പക്ഷിയുടെ വിയോഗദുഖവും ആദികവിയുടെ ഹൃദയത്തില്‍ ഉണ്ടാക്കിയ സഹാനുഭൂതിയില്‍നിന്നും രാമായണം എന്ന മഹാകാവ്യം രൂപംകൊണ്ടു എന്ന് നമ്മള്‍ കേട്ടിട്ടുണ്ട്..!
എല്ലാ മാനുഷര്‍ക്കും മാതൃകയായ ഒരു മനുഷ്യന്‍ ഭൂമിയില്‍ ജീവിച്ചിരിപ്പുണ്ടോ എന്ന് നാരദനോട് വാല്‍മീകി മഹര്‍ഷിയുടെ ചോദ്യത്തിനുത്തരമായി ഇക്ഷ്വാകു പരമ്പരയില്‍പ്പെട്ട ശ്രീരാമന്റെ ചരിത്രം നാരദമഹര്‍ഷി വാല്‍മീകിക്ക് പറഞ്ഞു കൊടുക്കുന്നു.
ശ്രീരാമന്റെ സമകാലികനായിരുന്ന വാല്‍മീകി ഗാനരൂപത്തില്‍ രാമായണം കുശലവന്മാരെ പഠിപ്പിക്കുന്നു.
രാമായണത്തിന്റെ ഉല്‍പ്പത്തിയെ പറ്റി പ്രചാരത്തിലുള്ള കഥകൂടി മനസിലാക്കണം. വാത്മീകി മഹര്‍ഷി ഒരുദിവസം ഉച്ച സമയത്ത് തന്‍റെ
ആശ്രമത്തില്‍ നിന്ന് പുറത്തു പോകുമ്പോള്‍ ഒരു മരക്കൊമ്പില്‍ ഇരുന്ന് രണ്ടു പക്ഷികള്‍ നര്‍മ്മസല്ലാപം നടത്തുകയായിരുന്നു ..
അതില്‍ ഒന്നിനെ റാഞ്ചാന്‍ ഒരു കഴുകന്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്നു.
വൃക്ഷത്തിനടിയില്‍ ഒരു കാട്ടാളന്‍ ഒന്നിനെ ലകഷ്യമാക്കി ശരം തോടുക്കുവാനും
ഭാവിക്കുന്നു ..! ഈ സമയത്താണ് മഹര്‍ഷി .. അരുതേ കാട്ടാളാ .. എന്ന് പറയുന്നത്. ശാപം പോലെ വാത്മീകിയുടെ ഈ വാക്കുകള്‍ കാട്ടാളനെ ചകിതനാക്കി. കാട്ടാളന്‍റെ കാല്‍ ഒരു പുറ്റില്‍ തട്ടി.
അതില്‍ ഉണ്ടായിരുന്ന സര്‍പ്പം തല്‍ക്ഷണം കാട്ടാളനെ കടിച്ചു. അമ്പ് ലക്‌ഷ്യം തെറ്റി പക്ഷിയെ റാഞ്ചാന്‍ വട്ടമിട്ടു പറന്നിരുന്ന പരുന്തിനാണ്
കൊണ്ടത്.അങ്ങനെ കാട്ടാളനും പരുന്തും മരണമടഞ്ഞു.
ഇണപ്പക്ഷികളാകട്ടെ മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ രക്ഷയും പ്രാപിച്ചു. ഈ കഥ രാമായണവുമായി ബന്ധപ്പെടുത്തി പ്രചുര പ്രചാരത്തില്‍ ഉള്ളതാണ്.
മനുഷ്യ കുലത്തിലുള്ള ഉത്തമപുരുഷന്റെയും ഉത്തമസ്ത്രീയുടെയും ജീവിത - കര്‍മ്മ - ധര്‍മ്മങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മുടെ ഓരോത്തരുടെയും ജീവിതത്തിലേക്ക് ഉള്‍കൊള്ളുവാന്‍ വീണ്ടം കിട്ടിയ ഒരവവസരംകൂടിയാണിത്...!
ഐശ്വര്യവും, സമാധാനവും
സന്തോഷഭരിതവുമായ രാമായണമാസാത്തെ നമ്മള്‍ക്ക് ഹാര്‍ദ്ദമായി വരവേല്‍ക്കാം..
കര്‍ക്കടമാസം മലയാളികള്‍ക്കു
രാമായണമാസമാണ്. ഇനി തുഞ്ചന്റെ കിളിമകളെ ഭക്ത്യാദര പൂര്‍വ്വം കേള്‍ക്കുന്നതിനുള്ള സമയമാണ്. ഇനി വരാൻ പോകുന്നത് ...ഭക്തഗൃഹങ്ങളില്‍ വിശുദ്ധിയുടെ ശോഭയാണ്. രാമകഥാമൃതം ഈണത്തില്‍
നിറയുന്ന..വേള.ഉമ്മറത്തിണ്ണകളില്‍...കോസലവും...മിഥിലയും...പുനര്‍ജനിക്കുന്നു...........ശ്രീരാമ.കഥകള്‍കൊണ്ട്കര്‍ക്കിടകമാസത്തെ.ഭക്തിസാന്ദ്രമാക്കാന്‍ ..ഹൈന്ദവ ധർമ്മ ക്ഷേത്രവും നിങ്ങൾക്കൊപ്പം........
രാമകഥകൾ...നിങ്ങളുടെമുന്നിലോട്ട്.........ഇനിയുള്ള..നാളുകളിൽചുണ്ടുകളിൽ...രാമായണം.....മുഴങ്ങട്ടെ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ