2017, ജനുവരി 3, ചൊവ്വാഴ്ച

ഇന്നത്തെ കാലത്ത് മാതാപിതാക്കള്‍ക്ക് ഹൈന്ദവഗ്രന്ഥങ്ങളോ പുരാണകഥകളോ കുട്ടികള്‍ക്ക് ശരിയായ വിധത്തില്‍ പറഞ്ഞുകൊടുക്കാനാകുന്നില്ല എന്നത് ഒരു പോരായ്മ തന്നെയാണ്/Hindu Veettile Nammal Cheyyendath/Hindu Acharangal Viswasangal

ഒരമ്മ സായാഹ്നവേളയില്‍ മക്കളുമൊത്ത് പാര്‍ക്കില്‍ വിശ്രമിക്കവേ തന്‍റെ മക്കള്‍ക്ക് പാലാഴി മഥനം കഥ പറഞ്ഞുകൊടുക്കുകയായിരുന്നു.
ദേവന്മാര്‍ക്ക് ശാപമോക്ഷം കിട്ടണമെങ്കില്‍ പാലാഴി കടഞ്ഞ് അമൃതെടുക്കണം. പാലാഴി എന്ന് പറയുന്നത് പാല്‍ കൊണ്ടുള്ള ഒരു കടലാണ്. അത് എങ്ങനെ കടയും. അതിന് കടകോലായി ഒരു വലിയ ഒരു പര്‍വ്വതത്തെ കൊണ്ടുവന്നു. കയറായി വാസുകി എന്ന പാമ്പിനെ ഉപയോഗിച്ചു. അസുരന്മാര്‍ പാമ്പിന്‍റെ തലഭാഗവുംദേവന്മാര്‍ വാലും പിടിച്ച് കടയാന്‍ തുടങ്ങി. പെട്ടെന്ന് കടകോലായ പര്‍വ്വതം സമുദ്രത്തില്‍ മുങ്ങിപ്പോയി. അപ്പോളാണ് മഹാവിഷ്ണു കൂര്‍മ്മാവതാരമെടുത്ത് പര്‍വ്വത്തെ ഉയര്‍ത്തുന്നത്. വീണ്ടും കടയാന്‍ തുടങ്ങി. അങ്ങനെ കടയുന്തോറും പാലാഴിയില്‍ നിന്ന് ഓരോരോ സാധനങ്ങളായി പൊന്തിപ്പൊന്തി വന്നു. മൂധേവിശ്രീദേവിഅശ്വംകാമധേനു
അങ്ങനെ പലതും. ഒടുക്കം അമൃത്പൊന്തിവന്നു.
ഇതുകേട്ട ചെറിയ മോന് സഹിച്ചില്ല. എന്തിനാ അമ്മേ ഈ നുണക്കഥയൊക്കെ പറയുന്നത്പാല് കൊണ്ടൊരു കടല് പോലും. അത് കടയാനൊരു മലയുംകയറിനൊരു പാമ്പും. ഇതൊക്കെ എങ്ങനെ വിശ്വസിക്കാനാണ്?
ഇതൊക്കെ കേട്ടുകൊണ്ടിരുന്ന ഒരു അധ്യാപകന്‍ പതുക്കെ പ്രശ്നത്തില്‍ ഇടപെട്ടു. അദ്ദേഹം പറഞ്ഞു. നിങ്ങളുടെ അമ്മ പറഞ്ഞതൊക്കെ നുണയാണ് മോനേ.. ഒന്നും വിശ്വസിക്കണ്ട. ഞാന്‍ പറഞ്ഞു തരാം. അവരെ പിന്തുണക്കാനൊരാളെ കിട്ടിയപ്പോ അവര്‍ക്ക് സന്തോഷമായി. പിന്നെ ചോദ്യം ആ അധ്യാപകനോടായി.
ഇതോക്കെ നുണക്കഥയല്ലേ ചേട്ടാഒരു കുട്ടി ചോദിച്ചു.
അദ്ദേഹം പറഞ്ഞു. നിങ്ങളെപ്പോലെ ബുദ്ധിയുള്ള ഇന്നത്തെ കാലത്തെ കുട്ടികളോട് ഇങ്ങനെ കഥ പറഞ്ഞുതന്നതാണ് തെറ്റ്. ഈ കഥയിലെ പാലാഴി എന്ന് പറഞ്ഞത്പാല് നിറച്ച കടലൊന്നുമല്ല. നമ്മുടെ മനസ്സിനെയാണ് പാലാഴിയായി കവി സങ്കല്പിച്ചിരിക്കുന്നത്. ആ മനസ്സ് കടയുക എന്ന് പറഞ്ഞാല്‍ ധ്യാനിക്കുക എന്നാണ് അര്‍ത്ഥം. അങ്ങനെ ധ്യാനത്തിന്‍റെ പൂര്‍ണ്ണതയിലെത്തുമ്പോ അമൃതാകുന്ന പരമമായ ജ്ഞാനം ലഭിക്കും.
ഇവിടെ മലയും പാമ്പുമൊക്കെ അപ്പോ എന്താമൂത്ത പുത്രന്‍റെ ചോദ്യം.
മലയെന്നു പറയുന്നത് നമ്മുടെ വിവേകമാണ്. പാമ്പ് നമ്മുടെ കാമ-ലോഭ-മോഹ വികാരങ്ങളും. നമ്മുടെ വികാരങ്ങളെ ദേവന്മാരാകുന്ന നല്ല ചിന്തകളുംഅസുരന്മാരാകുന്ന ചീത്ത ചിന്തകളും അങ്ങോട്ടും ഇങ്ങോട്ടും സദാ വലിച്ചുകൊണ്ടിരിക്കുകയാണ്. ആലോചിച്ച് നോക്കൂ നമ്മളൊരു തെറ്റ് ചെയ്യാനായി ഒരുങ്ങുമ്പോ ഒരു മനസ്സ് പറയുംനീ ചെയ്തോളൂ എന്ന്. മറ്റൊരു മനസ്സ് പറയും അയ്യോ അങ്ങനെ ചെയ്യരുതേ അത് പാപമാണ് എന്ന്. അപ്പോ നമ്മളൊന്ന് ആലോചിക്കും. എന്നിട്ട് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതെന്താണ് അത് നമ്മുടെ വിവേകം.
അപ്പോ കടയുന്നതിനിടക്ക് പര്‍വ്വതം താഴ്ന്നുപോയി എന്നു പറഞ്ഞാലെന്താണര്‍ത്ഥംഅധ്യാപകന്‍ ചോദിച്ചു.
"വിവേകം താഴ്ന്നുപോയി". കുട്ടികള്‍ പറഞ്ഞു.
ഹാ..ഹ... അതെ... ആഗ്രഹങ്ങളുടെ അമിതമായ ആസക്തിയില്‍പ്പെട്ട് നമ്മുടെ വിവേകം താഴ്ന്നുപോയി. അപ്പോള്‍ ഭഗവാന്‍ കൂര്‍മ്മാവതാരമെടുത്ത് മല വീണ്ടു പൊക്കിക്കൊണ്ടു വന്നു എന്ന് പറയുന്നു. എന്താ അതിനര്‍ത്ഥം.?
ബോധം ഉണര്‍ന്ന് വീണ്ടും പഴയതലത്തിലേക്ക് വിവേകത്തെ ഉയര്‍ത്തിക്കൊണ്ട് വരണം.
അപ്പോള്‍ അടുത്ത ചോദ്യംഈ ബോധവും വിവേകവും രണ്ടാണോ?

അതെ. നാം കുറ്റബോധം എന്ന് പറയാറില്ലേഎന്തേ കുറ്റവിവേകം എന്ന് പറയാത്തത്കാരണം ഒരു കാര്യം ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതാണ് വിവേകം. ആ വിവേകം നഷ്ടപ്പെടുമ്പോഴാണ് കുറ്റം ചെയ്യുന്നത്. കുറ്റം ചെയ്തതിന് ശേഷം ഉണ്ടാകുന്ന തിരിച്ചറിവാണ് ബോധം. അയ്യോ ഞാന്‍ ചെയ്തത് തെറ്റായിപ്പോയി എന്നോക്കെ പറയാറില്ലേ. ഏത് ശക്തിയാണ് ആ തിരിച്ചറിവ് തരുന്നത്ആ ശക്തിയെ അല്ലെങ്കില്‍ ആ ബോധത്തെയാണ് നാം വിഷ്ണു അല്ലെങ്കില്‍ ദൈവം എന്നൊക്കെ വിളിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ