കേരളത്തില്‍ ഇന്നുള്ള ഏറ്റവും പഴക്കമേറിയ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഹരിപ്പാട് ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം. കലിയുഗാരംഭത്തിനും മുമ്ബ് സ്ഥാപിതമായതെന്ന്‍ കരുതപ്പെടുന്ന ഈ ക്ഷേത്രം കാര്‍ത്തികേയ സാന്നിധ്യം കൊണ്ട് "ദക്ഷിണ പളനി" എന്നും അറിയപ്പെടുന്നു.
പരശുരാമന്‍ പൂജയ്ക്കായി ഉപയോഗിച്ച മുരുക വിഗ്രഹം കണ്ടനല്ലൂരിലെ ഗോവിന്ദമുട്ടം കായലില്‍ നിന്ന്‍ പില്‍ക്കാലത്ത് കണ്ടെടുക്കുകയായിരുന്നു. പണ്ട് ഏകചക്ര എന്നറിയപ്പെട്ടിരുന്ന ഹരിപ്പാട് ദേശത്തെ ഭൂപ്രഭുക്കള്‍ക്ക് കായലില്‍ കിടക്കുന്ന മുരുക വിഗ്രഹത്തെപ്പറ്റി ഒരേ സമയം സ്വപ്നദര്‍ശനം ഉണ്ടാവുകയും, തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ കായംകുളം തടാകഭാഗത്തു നിന്നും വിഗ്രഹം കണ്ടെടുക്കുകയുമായിരുന്നു. നെല്‍പ്പുരക്കടവിലാണ്
വിഗ്രഹം ആദ്യമായി കരയ്ക്കെത്തിച്ചത്.
വിഗ്രഹം ആദ്യമായി കരയ്ക്കെത്തിച്ചത്.
കരയ്ക്കെത്തിച്ച വിഗ്രഹം അര നാഴിക നേരം എല്ലാവരുടേയും ദര്‍ശനത്തിനായി "തരകന്മാര്‍" എന്നറിയപ്പെട്ടിരുന്ന ക്രിസ്ത്യന്‍ കുടുംബത്തിന്‍റെ ഉടമസ്ഥതയിലുള്ള ആല്‍മരത്തിന്‍റെ ചുവട്ടില്‍ വച്ചിരുന്നു. "അര നാഴിക അമ്ബലം" എന്നപേരില്‍ ഒരു ചെറിയ ക്ഷേത്രം തലസ്ഥാനത്ത് ഇപ്പോഴുമുണ്ട്.
ഈ സംഭവത്തിന്‍റെ ഓര്‍മ്മയ്ക്കായി എല്ലാ വര്‍ഷവും തിരുവോണത്തിനു ശേഷം പായിപ്പാട് വച്ച് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന "വിഗ്രഹ ലബ്ദി ജലോത്സവം" കൊണ്ടാടാറുണ്ട്.
മകരമാസത്തിലെ പുഷ്യനക്ഷത്രത്തിന്‍റെ അന്നാണ് ഹരിപ്പാട് ക്ഷേത്രം സമര്‍പ്പിക്കപ്പെട്ടത്. ഈ ദിവസം എല്ലാ വര്‍ഷവും അമ്ബലത്തിന്‍റെ വാര്‍ഷികദിനമായും ആഘോഷിക്കപ്പെടുന്നു. ക്ഷേത്രസമര്‍പ്പണ സമയത്ത് ഭഗവാന്‍ വിഷ്ണു ബ്രാഹ്മണവേഷം പൂണ്ട് സന്നിഹിതനായിരുന്നു എന്നാണ് വിശ്വാസം.
ഉത്സവദിനങ്ങളുടെ ബാഹുല്ല്യമുള്ള ക്ഷേത്രം കൂടിയാണ് ഹരിപ്പാട്. ചിങ്ങത്തിലെ ആവണി ഉത്സവം, ധനുവിലെ മാര്‍ഗഴി ഉത്സവം, മേടത്തിലെ ചിത്തിര ഉത്സവം എന്നിവയാണ് ഹരിപ്പാട്ടെ ഉത്സവത്രയങ്ങള്‍. ഇവയ്ക്കു പുറമേ, വൃശ്ചികത്തിലെ തൃക്കാര്‍ത്തികയും, ഇടവത്തിലെ പ്രതിഷ്ഠാദിന മഹോത്സവവും, തുലാം മാസത്തിലെ സ്കന്ദാഷ്ടമിയും, കന്നിയിലെ നവരാത്രി ഉത്സവവും, മകരത്തിലെ തൈപ്പൂയവും ഹരിപ്പാട് മുരുകന്‍റെ പവിത്രസന്നിധിയില്‍ ആഘോഷപൂര്‍വ്വം കൊണ്ടാടപ്പെടുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ