2017, ജനുവരി 3, ചൊവ്വാഴ്ച

മരണവീട്ടില്‍ പോയി വന്നാല്‍ കുളിക്കുന്നതെന്തിന്?/Maranaveettil Poyi Vannal Kulikkunnathenthinu

മരണവീട്ടില്‍ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് ആരെയും സ്പർശിക്കാതെ ഉടുത്തിരുന്ന എല്ലാ വസ്ത്രങ്ങളും കഴുകി കുളിയ്ക്കണമെന്നാണ് പഴയ ശാസ്ത്രം: എന്താണ് അത്തരമൊരു ആചാരത്തിനു പിന്നില്‍, വെറും അന്ധവിശ്വാസമോ അതോ ശാസ്ത്രീയതയോ ?

മരണവീട്ടിൽ പോയി വന്നാല്‍ സ്വന്തം വീട്ടിലേക്ക് കയറുന്നതിനു മുമ്പ് കുളിയ്ക്കണമെന്നാണ് ശാസ്ത്രം. എന്നാല്‍ ഇതൊരു വിശ്വാസം മാത്രമല്ല ഇതിനു പിന്നില്‍ ശാസ്ത്രീയമായ പല വശങ്ങളുമുണ്ട്. എന്നാല്‍ ഇതിന്‍റെ പിന്നില്‍ പല തരത്തിലുള്ള ശാസ്ത്രീയമായ വശങ്ങളുമുണ്ട്. അതെന്തെല്ലാമാണെന്ന് നോക്കാം.

പ്രധാനമായും ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണ് മരണവീട് സന്ദര്‍ശിച്ചു കഴിഞ്ഞ ശേഷം കുളിയ്ക്കണം എന്നു പറയുന്നത്. കുളിക്കുമ്പോള്‍ ശരീരത്തില്‍ വെള്ളം
വീണ് തണുക്കുന്നതിനാല്‍ ശരീരമാസകലം ഊര്‍ജ്ജം പുനഃസ്ഥാപിക്കപ്പെടുന്നു. ഇത് ശരീരത്തിലും തുണികളിലും കൂടി പകരുന്ന വിഷാണുക്കളെ നശിപ്പിക്കാന്‍ സഹായിക്കുന്നു. ഇക്കാരണത്താലാണ് സ്വന്തം വീട്ടിലാണെങ്കിലും മൃതദേഹം മറവു ചെയ്ത് കഴിഞ്ഞാല്‍ കട്ടില്‍ കഴുകുകയും തുണികളെല്ലാം നശിപ്പിക്കുകയും ചെയ്യുന്നത്.

മരണവീട്ടിലെ സങ്കടകരമായ ചുറ്റുപാടിലെ എനർജി മുഴുവൻ നെഗറ്റീവാണ്. ഇത് നമ്മുടെ ഓറയിൽ ( ഊർജ്ജശരീരത്തിൽ) കയറിപ്പറ്റിയാൽ പ്രശ്നമാണ് ( ഓറ സ്കാനർ, ലേയ്ച്ചർ ആന്റിന എന്നിവ ഉപയോഗിച്ച് കണ്ടെത്താം) അതുകൊണ്ടാണ് കുളിക്കണമെന്ന് പറയുന്നത്.കുളിമ്പോൾ അല്പം ഉപ്പുപൊടി ചേർത്തു കുളിക്കുന്നത് ശരീരത്തിലെ എല്ലാ നെഗറ്റീവിനേയും കളയും.നേരെ മറിച്ച്
സന്തോഷകരമായ ചുറ്റുപാടിൽ നിന്നും വന്നാൽ അന്ന് വീണ്ടും കുളിക്കരുത് ( ക്ഷേത്രത്തിൽ നിന്നും പോന്നാൽ വീണ്ടും കുളിക്കരുത്)

ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ ശരീരം ചീയ്യാൻ തുടങ്ങുന്നു അവയിൽ വളരുന്ന ധാരാളം അണുക്കള്‍ അന്തരീക്ഷത്തിലേക്ക് വ്യാപിക്കുന്നു. ഈ അണുക്കള്‍ മരണവീട്ടിലും ശവശരീരം കിടത്തുന്ന സ്ഥലത്തും അവിടെകൂടിയിട്ടുള്ള ആളുകളിലേക്ക് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഓരോ ആളുകള്‍ക്കും അവരവരുടെ ശരീര പ്രകൃതി അനുസരിച്ചു ഓരോ തരത്തിലായിരിക്കും ശരീരത്തിന്‍റെ പ്രതിരോധശക്തി. എന്നാല്‍ പ്രതിരോധ ശക്തി തീരെ കുറഞ്ഞ ആളുകള്‍ക്ക് പെട്ടെന്ന് ഇത്തരം അണുക്കൾ മൂലം അസുഖങ്ങള്‍ ബാധിയ്ക്കാനുള്ള സാധ്യത കൂടുതലുണ്ട്. ഇത്തരത്തില്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയ അണുക്കളെ ഇല്ലാതാക്കാനാണ് മരണവീട്ടില്‍ പോയി വന്നതിനു ശേഷം കുളിയ്ക്കണം എന്നു പറയുന്നത്.


സ്വന്തം വീട്ടിലാണെങ്കില്‍പ്പോലും ആരെങ്കിലും മരിച്ചാല്‍ ഹൈന്ദവ വിശ്വാസം അനുസരിച്ച് അന്ന് വീട്ടില്‍ ഭക്ഷണമുണ്ടാക്കില്ല. ശവ സംസ്കാരം കഴിഞ്ഞു വീട് കഴുകി വൃത്തിയാക്കി വേറെ എവിടെ നിന്നെങ്കിലും ഭക്ഷണം കൊണ്ടു വന്നു കുളിച്ചതിനു ശേഷമേ ഭക്ഷിക്കാറുള്ളു . ഇതിനു പിന്നില്‍ പല വിശ്വാസങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും പലപ്പോഴും ജീവിച്ചിരിപ്പുള്ളവർക്കു വേണ്ടി തികച്ചും ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ട് മാത്രമാണ് ഇത്തരം കാര്യങ്ങള്‍ക്കു അടിസ്ഥാനം.


അതുപോലെ ശരീരം ദഹിപ്പിച്ച സ്ഥലത്ത് നവധാന്യം മുളപ്പിച്ചാൽഅവിടത്തെ നെഗറ്റീവും ഇല്ലാതാകും.വാസ്തു ശാസ്ത്രത്തിൽ പറയുന്നു, കൊടിയ ആഭിചാരമുള്ള പറമ്പാണെങ്കിലും അവിടെ 7 പ്രാവശ്യം നവധാന്യങ്ങൾ മുളപ്പിച്ചാൽ ആ ദോഷം പോകുമെന്ന്.എന്തായാലും 30% എനർജിയുള്ള പറമ്പിൽ നവധാന്യങ്ങൾ മുളപ്പിച്ചതിനുശേഷം 70% എനർജി വന്നതായി അറിയാവുന്നതാണ്. നമ്മുടെആചാരങ്ങൾ വളരെ ശ്രേഷ്ഠമാണ് – ശാസ്ത്രീയമാണ് . ഇത്
മനസ്സിലാക്കാത്ത കാലത്തോളമാണ് അന്ധവിശ്വാസവും അനാചാരവുമായി മാറുന്നത്.

വാസ്തവത്തിൽ നമ്മുടെ ഋഷിമാരും പൂർവ്വികരും പറഞ്ഞു വച്ച കാര്യങ്ങളുടെ മഹത്വമറിഞ്ഞാൽ നാം അറിയാതേ തന്നെ അവരേ കൈക്കൂപ്പിപ്പോകും!!നമ്മളോ??? അടുത്ത തലമുറയേ കാര്യങ്ങൾ പഠിപ്പിക്കാതേ വഴുതി മാറികളിക്കുന്നു. ഇത് പഞ്ചമഹായജ്ഞത്തിലെ ബ്രഹ്മയജ്ഞം ചെയ്യാത്തതിന്റെ കർമ്മ
ദോഷമായ്ത്തീരും എന്ന് നാമേവരും ഓർത്താൽനന്ന്!!മരണ വീട്ടില്‍ ഭക്ഷണം പാചകം ചെയ്യാന്‍ പാടില്ല, മൃതദേഹത്തില്‍ തൊടുന്നതിനു മുന്‍പും കര്‍മ്മശേഷവും ഉടുതുണിയാല്‍ കുളിക്കണം, മരിച്ച് മൂന്ന് മണിക്കൂറിന് മുന്‍പ് (Indroduce of de vacsination liquid in the dead body ) പച്ച മാവിന്‍ വിറകില്‍ ദഹിപ്പിക്കണം പച്ചമാംസം കത്തിയാലുണ്ടാവുന്ന അന്തരീക്ഷമലിനീകരണം ഒഴിവായി കിട്ടും.

ശേഷം ബലികാക്കകളെ ക്ഷണിതാക്കളായി കുടിയിരുത്തി പരിസരത്ത് ബലിയിടുന്നത് ശരീരാവശിഷ്ടങ്ങള്‍ക്ക് കോട്ടം സംഭവിക്കാതിരിക്കാന്‍ ഇഴജന്തുക്കളേയും,നികൃഷ്ട ജീവികളേയും അകറ്റി നിര്‍ത്താനാണ്.സഞ്ചയനത്തിന് അസ്ഥികള്‍ ചമതയെന്ന ആയുര്‍വേദ വൃക്ഷകൊമ്പുകള്‍ കൊണ്ടുള്ള ചവണയാലേ എടുക്കാവൂ, ശേഷം പരിസരം നവധാന്യങ്ങള്‍ നട്ടുമുളപ്പിച്ചാല്‍ ശരീരം കത്തി അശുദ്ധമായ മണ്ണ് ശുദ്ധമാവും.

ശേഷം പുലവീടല്‍ ചടങ്ങിന് എണ്ണതേച്ച് കുളിച്ച് പഞ്ചഗവ്യം (പശുവിന്‍െറ പാല്‍, മൂത്രം, തൈര്, നെയ്യ്,വെണ്ണ) കഴിച്ചാല്‍ മരണവീട്ടില്‍ ജീവിച്ചിരിക്കുന്നവരുടെ ശരീരം ശുദ്ധമാവും.ശേഷം പതിനാറിന് സര്‍വ്വരുമായി സദ്യയുണ്ണുന്നതോടു കൂടി വിശപ്പുമാറിയവന്‍െറ അനുഗ്രഹത്താല്‍ എല്ലാം മറന്ന് പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെക്കാന്‍ മനസ്സിനെ പ്രാപ്തമാക്കുന്ന psychogy കൂടി ഈ ശാസ്ത്രത്തിലുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ