/*Popads script*/ Proud To Be A Hindu: അജന്ത എല്ലോറ ക്ഷേത്രങ്ങള്‍ ഒരു മഹാത്ഭുതം/Ajantha Ellora Temples and Caves

2017, ജനുവരി 3, ചൊവ്വാഴ്ച

അജന്ത എല്ലോറ ക്ഷേത്രങ്ങള്‍ ഒരു മഹാത്ഭുതം/Ajantha Ellora Temples and Caves







ഒരു വലിയ കരിങ്കല്ലിന്റെ പാറ തുരന്ന് അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?.

 ഇല്ല അല്ലെ.???

 എങ്കിൽ കേൾക്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട്

 ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങൾക്ക്

 മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അട്ബുധങ്ങളുടെ പറുദീസയാണ്.

ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം.

കൈലാസനാഥ ക്ഷേത്രം നിർമിച്ചിരിക്കുന്നത് കല്ലുകളോ മറ്റോ ചേർത്തുവെച്ചല്ല മറിച്ച്......

ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു.


ചരിത്രകാരന്മാർ പറയുന്നത് ഒരു വലിയ മലയെ മുകളിൽ നിന്നും തുരന്നു താഴേക്ക്‌ വന്നു കൊണ്ട് ക്ഷേത്രം
നിര്മിക്കുകയായിരുന്നു എന്നാണ്. അവിടെയുള്ള ഒരു തൂണിനു മാത്രം ഉയരം 100 അടിയുണ്ട്.

 ചരിത്രകാരന്മാര്കും പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര്കും ഇന്നും ഉത്തരം കിട്ടാത്ത ഒരു കാര്യമാണ് എങ്ങിനെ അതിനുള്ളിൽ നിന്നും ഇത്രയധികം കല്ല്‌ തുരന്നു പുറത്തേക്കു കൊണ്ട് പോയി എന്നത്.

പുരാവസ്തു ശാസ്ത്രന്ജ്ഞാന്മാര് പറയുന്നത് ഏകദേശം 400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്.

 ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ളൂ എന്നാണ്.

അങ്ങനെയെങ്കിൽ 1 മണിക്കുറിൽ 5 ടണ്‍ പാറ എങ്കിലും തുരന്നു മാറ്റണം

 ഇന്നത്തെ advanced ആയ എല്ലാ മെഷിനും കൊണ്ട് വന്നാലും മണിക്കുറിൽ അര ടണ്‍ പോലും തുരന്നു മാറ്റാൻ പറ്റില്ല എന്ന് ആധുനിക ശാസ്ത്രഞ്ജരും സമ്മതിക്കുന്നു.

ഇതിനൊക്കെ പുറമെയാണ് ചുമരുകളിലും തൂണുകളിലുമുള്ള  കൊത്തുപണികൾ.

ഇതുപോലൊന്ന് നിർമിക്കാൻ പോയിട്ട് ഇത് ഒന്ന് തകർക്കാൻ പറ്റുമോ നോക്കുക.

1682 ഇൽ ഔരംഗസീബ് എന്ന മുഗൾ രാജാവ് ഇത് മുഴുവനും തകർത്തു കളയാൻ ഉത്തരവിട്ടു.

1000 ആൾകാർ 3 വർഷം നിരന്തരം പരിശ്രമിച്ചിട്ടും കൊതുപനികൾ അല്പം തകര്കാൻ പറ്റി എന്നല്ലാതെ വേറൊന്നും കഴിഞ്ഞില്ല
അവസാനം ഔരങ്കസെബ് ആ ഉദ്യമം ഉപേക്ഷിക്കുക ആയിരുന്നു.
എല്ലോറയിലുള്ള 34 ക്ഷേത്രങ്ങളിൽ കൈലാസനാഥ ക്ഷേത്രം മാത്രമേ ആകാശത്ത് നിന്നും നോക്കിയാൽ കാണുകയുള്ളൂ. മാത്രമല്ല ആകാശത്ത് നിന്നും നോക്കുമ്പോൾ അതിനുമുകളിൽ കൊത്തിവച്ചിട്ടുള്ള 4 സിംഹരൂപങ്ങൾ രൂപത്തിൽ ആണ് കാണുന്നത് .
 ഇതും എന്തിനു ഇങ്ങനെ വച്ചു എന്നതും ദുരൂഹം തന്നെ.


 ഏതു technology ഉപയോഗിച്ചാണ് അവർ ഈ ക്ഷേത്രങ്ങൾ പണിതത് എന്നത് ഇന്നും ദുരൂഹമായ കാര്യമാണ്. 
ലോകത്തിൽ റോക്ക് കട്ടിംഗ് പല സ്ഥലത്തും കണ്ടെത്തിയിട്ടുണ്ട് പക്ഷെ ഒരു മലയെതന്നെ മുകളിൽ നിന്നും തുടങ്ങി തൂണുകളും ബാല്കനിയും അനേകം മുറികളും ഒക്കെ ഉള്ള ഒരു ക്ഷേത്രമാക്കി മാറ്റിയ ഒരേ ഒരു സ്ഥലം എല്ലോറ മാത്രമാണ്

 ചരിത്രകാരന്മാര്കും ആധുനിക ശാസ്ത്രജ്ഞാന്മാര്കും ഇന്നും പിടി കൊടുകാതെ ദുരുഹമായി ഇന്നും അതിന്റെ നിര്മാണ രഹസ്യം നിലനില്കുന്നു


ഭാരതീയ ശാസ്ത്രത്തിനു മുന്നിൽ ലോകം ശിരസ്സുനമിക്കുകയാണ് ഇവിടെ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ