2017, ജനുവരി 3, ചൊവ്വാഴ്ച

ദ്വാദശജ്യോതിർ ലിംഗ ക്ഷേത്രങ്ങൾ/Dwadasa Jyothir Linga Temples/12 Jyothir Lingas/Somanath/Mallikarjuna/Mahakaleshwar/

1.സോമനാഥ്


ഗുജറാത്തിലെ സൗരാഷ്ട്രയിൽ സ്ഥിതി ചെയ്യുന്ന ഒരു പുരാതന ക്ഷേത്രമാണ് സോംനാഥ് ക്ഷേത്രം. രുദ്രമാല എന്ന സോളങ്കി വാസ്തു ശില്പകലാ രീതിയാണ് ക്ഷേത്ര നിർമ്മാണത്തിന് അവലംബിച്ചിരിക്കുന്നത്.

ഗസ്നിയിലെ മഹ്മൂദിന്റെആക്രമണകാലത്ത് ഭാരതത്തിലേറ്റവും മുഖ്യക്ഷേത്രമായിരുന്നു. അന്ന് നിത്യവും ഗംഗയിൽനിന്നു അഭിഷേകജലവും കാശ്മീരിൽ നിന്നും പൂജാപുഷ്പങ്ങളും എത്തിയിരുന്നു. 10000 ഗ്രാമങ്ങൾ ക്ഷേത്രത്തിന്റെ സ്വത്തായിരുന്നു. പൂജയ്ക്ക് 1000ൽ അധികം ബ്രാഹ്മണർതീർത്ഥാടകർക്ക് ക്ഷൗരത്തിനു 300 ക്ഷുരകർരത്നങ്ങൾ പതിച്ച വിളക്കുകൾ, 200മന്ന് സ്വർണ്ണത്തിൽ തീർത്ത ചങ്ങല, 56 രത്നാങ്കിത സ്തൂപങ്ങൾ - ഇതായിരുന്നു അന്നത്തെ സോമനാഥ ക്ഷേത്രത്തിന്റെ നില. 1025 ഗസ്നി ക്ഷേത്രം ആക്രമിച്ച് കൊള്ളയടിച്ചു. ഭീമ-ഭോജ രാജാക്കന്മാർ ക്ഷേത്രം വീണ്ടുമുയർത്തി. 1300ൽ അലാവുദ്ദീൻ ഖിൽജിയുടെ സേനാനായകൻ ആലഫ്ഖാൻ വീണ്ടും തകർത്തപ്പോൾ ചൂഢാസനവംശത്തിലെ മഹിപാലൻ വീണ്ടുമുയർത്തി. 1390ൽ മുസഫ്ർ ഷാ 1, 1490ൽ മുഹമ്മദ് ബേഗാറ, 1530ൽ മുസഫ്ർ 2, 1701ൽ ഔറഗസേബ് എന്നിങ്ങനെ പലതവണ തകർക്കപ്പെട്ടേങ്കിലും ഓരോതവണയും ക്ഷേത്രം ഉയർത്തെഴുന്നേറ്റു. 1783ൽ റാണി അഹല്യ ഒരു പുതിയ ക്ഷേത്രം നിർമിച്ചു.1951ൽ അതേ സ്ഥാനത്ത് പുതിയ പ്രതിഷ്ഠ നടന്നു.

2.മല്ലികാര്‍ജുന സ്വാമി ക്ഷേത്രം


ശിവന്‍റെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നായ ഭ്രമരംബ മല്ലികാര്‍ജുന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ആന്ധ്രാപ്രദേശിലെ ശ്രീ ശൈലത്തിലാണ്. ഭഗവാന്‍ പരമശിവനും
ദേവി പാര്‍വതിയുമാണ്‌ പ്രധാന പ്രതിഷ്ട. പരമശിവനെ മല്ലികാര്‍ജുന സ്വാമിയായും പാര്‍വതിയെ ഭ്രമരംബ ദേവിയുമാണ്‌ ഇവിടെ ആരാധിച്ചു പോരുന്നത്. 

ആന്ധ്ര പ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ നര്‍മദ കുന്നുകളിലാണ് ഹിന്ദു മത വിശ്വാസികളുടെ പുണ്യ പരിപാവന നഗരമായ ശ്രീ ശൈലം സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ക്ഷേത്രങ്ങളുടേയും പുണ്യ സ്ഥലങ്ങളുടേയും നിറ സാന്നിധ്യമാണ് ഈ നഗരത്തിനു ഒരു ആത്മീയ പരിവേഷം ചാര്‍ത്തി നല്‍കിയത്. ആന്ധ്രയുടെ തലസ്ഥാന നഗരമായ ഹൈദരാബാദില്‍ നിന്നും 212 കിലോമീറ്റര്‍ അകലെ തെക്ക് ഭാഗത്തായി കൃഷ്ണ നദിക്കരയിലാണ് ഈ നഗരത്തിന്റെ സ്ഥാനം.

3.മഹാകാലേശ്വർ


മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് ഈ ചരിത്രാതീത നഗരം സ്ഥിതി ചെയ്യുന്നത്. വിജയശ്രീലാളിതനായ ജേതാവ് എന്നര്‍ഥം വരുന്ന ഉജ്ജൈനി എന്ന പേരിലും നഗരം അറിയപ്പെടുന്നു. 
ദ്വാദശജ്യോതിർലിം‌ഗങ്ങളിൽപ്പെടുന്ന പ്രശസ്ത ശിവക്ഷേത്രമാണ് മദ്ധ്യപ്രദേശിലെ ഉജ്ജയിനിയിൽ (അവന്തി) രുദ്രസാഗർ തടാകകരയിൽ സ്ഥിതി ചെയ്യുന്ന ശ്രീ മഹാകാലേശ്വർ ക്ഷേത്രം. ഇവിടുത്തെ ശിവലിം‌ഗംസ്വയം‌ഭൂവാണെന്ന് വിശ്വസിക്കുന്നു. ജ്യോതിർലിംഗങ്ങളിലെ ഏക സ്വയം‌ഭൂലിംഗ ഇതാണ്. മഹാകാലേശ്വരൻ എന്ന പേരിലാണ് ശിവൻ ഇവിടെ അറിയപ്പെടുന്നത്. ഈ ക്ഷേത്രത്തിലെ ശിവലിംഗം സ്വയംഭൂവാണെന്ന് മാത്രമല്ല അത് വളര്‍ന്ന് കൊണ്ടിരിക്കുകയുമാണ്. ഇത് വെറുതെ പറയുന്നതല്ല.ഇവിടത്തെ നാട്ടുകാരും ഇത് ശരിവയ്ക്കുന്നു.

പ്രാചീന കാലത്ത് അവന്തി എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഉജ്ജയിനിയിൽ ചന്ദ്രസേനമഹാരാജാവിന്റെ രക്ഷാർത്ഥം മഹാകാലേശ്വരൻ അവതരിച്ചതായാണ് വിശ്വസിക്കുന്നത്. ദക്ഷിണദിക്കിലേക്കാണ് മഹാകാലേശ്വര ദർശനം. മഹാകലേശ്വരക്ഷേത്ര ശ്രീകോവിലിലെ ഗർഭഗൃഹത്തിനുള്ളിൽ ഒരു ശ്രീയന്ത്രം തലകീഴായി കെട്ടിതൂക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് അഞ്ചു നിലകളുണ്ട്. മൂന്നാം നിലയിലെ നാഗചന്ദ്രേശ്വരനെ നാഗപഞ്ചമി ദിനം മാത്രമേ ദർശിക്കാൻ കഴിയൂ.

4.ഓംകാരേശ്വർ


ശിവനെ ഇവിടെ ഓംകാരേശ്വരനായി ആരാധിച്ചുവരുന്നു. മധ്യപ്രദേശിൽ നർമദയിലെ ശിവപുരി എന്ന ദ്വീപിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ദ്വീപിനു ഓംകാരത്തിന്റെ ആകൃതിയാണ് എന്നാണ് പറയപ്പെടുന്നത്. ഓംകാരേശ്വർ അമരേശ്വർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങൾ ഈ ദ്വീപിലായുണ്ട്.

5.കേദാർനാഥ്


ഉത്തരഖണ്ഡ് സംസ്ഥാനത്തെ കേദാർനാഥിൽ ഹിമാലയൻ ഗഡ്‌വാൾ പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് കേദാർനാഥ് ക്ഷേത്രം. മന്ദാകിനി നദിക്കരയിലുള്ള ഈ ക്ഷേത്രം ഏപ്രിൽ അവസാനം മുതൽ കാർത്തികപൂർണ്ണിമ വരെയുള്ള സമയങ്ങളിൽ മാത്രമേ ഭക്തർക്കായി തുറന്നുകൊടുക്കുകയുള്ളൂ. ശൈത്യകാലത്ത് ക്ഷേത്രത്തിലെ മൂർത്തിയുടെ ബിബം ഉഖീമഠ് എന്ന സ്ഥലത്തേക്ക് കൊണ്ടുവന്ന് അവിടെയാണ് പൂജ കഴിക്കാറുള്ളത്. ശങ്കരാചാര്യർ പുനർനിർമ്മിച്ചതെന്ന് കരുതുന്ന ഈ ക്ഷേത്രംജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.
പണ്ട് ഭീമൻ ഒരു കാട്ടുപോത്തിനെ നായാടി പിന്തുടരുകയായിരുന്നു. ആ ഓട്ടപ്പന്തയം ഒരു ഘട്ടത്തിലെത്തിയപ്പോൾ പോത്ത് പെട്ടെന്നു ഭൂമിയിലേക്കു താഴ്ന്നുകളഞ്ഞു. ഭീമൻ അടുത്തെത്തിയപ്പോൾ പോത്തിന്റെ പിൻഭാഗം മാത്രം പുറത്തു കാണുന്നുണ്ടായിരുന്നു ഭീമൻ തൊട്ടപ്പോൾ ആ ഭാഗം പാറയായിമാറി. താൻ പിന്തുടർന്ന മൃഗം മഹിഷ രൂപത്തിൽ വന്ന പരമശിവനാണെന്നു ഭീമനു മനസ്സിലായി. പിന്നീട് പാണ്ഡവൻ അവിടെ ഒരു ക്ഷേത്രം പണിതു. പിന്നെ നൂറ്റാണ്ടുകൾക്കു ശേഷം ശങ്കരാചാര്യരാണ് ഈ ക്ഷേത്രം പുനർനിർമ്മിച്ചത്. ശങ്കരാചാര്യർ അന്നുണ്ടാക്കിയ നിയമവും വ്യവസ്ഥകളും തന്നെയാണ് ഇന്നും കേദാരനാഥത്തിൽ പിന്തുടരുന്നത്.

6.ഭീംശങ്കർ


മഹാരാഷ്ട്രയിലെ സഹ്യാദ്രി കുന്നുകളിൽ സ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗക്ഷേത്രമാണ് ഭീമശങ്കർ ക്ഷേത്രം. പൂനെയ്ക്കടുത്തുള്ള ഘേദിൽനിന്നും 50കി.മീ വടക്ക്പടിഞ്ഞാറാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 

7.വിശ്വനാഥൻ


ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ശിവക്ഷേത്രമാണ് ഉത്തർപ്രദേശിലെ വാരണാസിയിൽ (കാശി/ബനാറസ്) സ്ഥിതി ചെയ്യുന്നകാശി വിശ്വനാഥ ക്ഷേത്രം. ഗംഗയുടെ പടിഞ്ഞാറൻതീരത്ത് സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രത്തിന് ദ്വാദശജ്യോതിർലിംഗങ്ങളിൽ പ്രമുഖസ്ഥാനമുണ്ട്. ശിവൻ ഇവിടെ വിശ്വനാഥൻ അഥവാ വിശ്വേശ്വരൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. പ്രാചീനകാലം മുതൽക്കേ ഈ ക്ഷേത്രം ഹിന്ദുത്വവുമായും ശിവപുരാണങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നു. കാശി വിശ്വനാഥക്ഷേത്രം നിരവധി തവണ തകർക്കുകയും ഉയർന്നു വരികയും ചെയ്തിട്ടുണ്ട്. 

ഇന്ത്യയുടെ ആത്മീയ ചരിത്രത്തില്‍ തന്നെ ഈ ജ്യോതിര്‍ലിംഗത്തിന് അപൂര്‍വ്വ സ്ഥാനമാണുള്ളത്. ആരായാലുംഅത് പുരുഷനോ സ്ത്രീയോ ആകട്ടെയുവാക്കളോ വൃദ്ധരോ ആകട്ടെ ഏത് ജാതിയില്‍ പെട്ട ആളായാലും ഇവിടെ വന്ന് ജ്യോതിര്‍ലിംഗത്തെ ദര്‍ശിച്ചാല്‍ മോക്ഷം ലഭിക്കുമെന്നാണ് വിശ്വാസം.

8.ത്രയംബകേശ്വർ


മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. 

ത്രയംബകേശ്വർ ക്ഷേത്രം മഹാരാഷ്ട്രയിലെ നാസിക്കിൽസ്ഥിതിചെയ്യുന്ന ഒരു ജ്യോതിർലിംഗ ക്ഷേത്രമാണ് ത്രയംബകേശ്വർ. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായ ഗോദാവരിയുടെ ഉദ്ഭവസ്ഥാനത്താണ് ഈ ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത്.
ഒരിക്കൽ ദക്ഷിണഭാരതത്തിൽ അതികഠിനമായ വരൾച്ച അനുഭവപ്പെടുകയുണ്ടായ്. വരൾച്ചയിൽനിന്നും ജീവജാലങ്ങളെ രക്ഷിക്കാനായ് ഗൗതമ ഋഷിഭഗവാൻ ശിവനെ ആരാധിക്കാനാരംഭിച്ചു. ഗൗതമനിൽ പ്രസീതനായ ശിവൻ പ്രത്യക്ഷപ്പെടുകയും ദക്ഷിണ ഭാരതത്തെ വരൾച്ചയിൽ നിന്നും രക്ഷിക്കാൻ ഗോദാവരിനദിയെ സൃഷ്ടിച്ചു എന്നുമാണ് ഐതിഹ്യം. ഗൗതമന്റെ പ്രാർഥന മാനിച്ച് ശിവ ഭഗവാൻ ഗോദാവരീ നദിയുടെ ഉദ്ഭവസ്ഥാനത്ത് ജ്യോതിർലിംഗ സ്വരൂപത്തിൽ അധിവസിച്ചു. ഇതാണ് ത്രയംബകേശ്വര ജ്യോതിർലിംഗം
ത്രയംബകേശ്വർ ക്ഷേത്രത്തിനകത്ത് മൂന്ന് ശിവലിംഗങ്ങളുണ്ട്. ഇവ മൂന്നിലുമായ് ബ്രഹ്മാ വിഷ്ണു മഹേശ്വരന്മാർ നിവസിക്കുന്നു. ത്രിമൂർത്തികൾ മൂന്നുപേരും നിവസിക്കുന്ന ജ്യോതിർലിംഗം എന്നതാണ് ത്രയംബകേശ്വർ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
കരിങ്കല്ലിൽ തീർത്തിരിക്കുന്ന ത്രയംബകേശ്വര ക്ഷേത്രം മറാത്താ ഹൈന്ദവ വാസ്തുവിദ്യയുടെ ഒരു ഉത്തമ ഉദാഹരണമാണ്. നാം ഇന്നുകാണുന്ന ക്ഷേത്രത്തിന്റെ നിർമ്മാണത്തിനുപയോഗിച്ചിരിക്കുന്ന വാസ്തുശൈലി ഹേമാത്പന്തി എന്നും അറിയപ്പെടുന്നു നാസികിലെ ബ്രഹ്മഗിരിക്കുന്നുകളുടെ താഴ്വരാപ്രദേശത്താണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ദേവന്മാർമൃഗങ്ങൾയക്ഷർ തുടങ്ങിയവരുടെ ശില്പങ്ങൾ കൊണ്ട് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഗർഭഗൃഹത്തിനു മുകളിലായ് ഉയരമുള്ള ശിഖരം സ്ഥിതിചെയ്യുന്നു. അതിനുമുകളിലായ് ഒരു സുവർണ്ണകലശവുമുണ്ട്.

9.വൈദ്യനാഥൻ


ജാർഖണ്ഡിലെ ദേവ്ഘറിലുള്ള ഒരു പുരാതന ക്ഷേത്രമാണ്വൈദ്യനാഥ് ക്ഷേത്രം. പ്രധാന ക്ഷേത്രത്തെ കൂടാതെ ആകെ 21 ക്ഷേത്രങ്ങൾ ചേർന്നതാണ് വൈദ്യനാഥ ക്ഷേത്രസമുച്ചയം. ഹിന്ദു പുരാണമനുസരിച്ച്രാവണൻ ശിവനെ ആരാധിച്ചിരുന്നത് ഇവിടെവെച്ചാണ്. ഭഗവാൻ ശിവനോടുള്ള ഭക്തിയാൽ തന്റെ പത്തുതലകളും ഒന്നൊന്നായ് അറുത്ത് ശിവന് സമർപ്പിച്ചു എന്നാണ് വിശ്വാസം. ഇതിൽ സംപ്രീതനായ ശിവൻഭൂമിയിലെത്തി പത്ത് ശിരസ്സും നഷ്ടപ്പെട്ട രാവണനെ സുഖപ്പെടുത്തി എന്നാണ് വിശ്വാസം. മുറിവേറ്റ രാവണനെ സുഖപ്പെടുത്തിയതിനാൽ വൈദ്യന്മാരുടെ ദേവൻ എന്നർത്ഥത്തിൽ വൈദ്യനാഥൻ എന്ന് ഭഗവാൻ ശിവൻ അറിയപ്പെടുന്നു.

10.നാഗേശ്വർ


ഭൂമിയിലെ ആദ്യത്തെ ജ്യോതിർലിംഗമാണ് നാഗേശ്വർ എന്നാണ് വിശ്വാസം. ദ്വാദശജ്യോതിർലിംഗ സ്തോത്രത്തിൽ പറയുന്നത് നാഗേശ്വര ക്ഷേത്രം ദാരുകാവനത്തിലാണെന്നാണ്. ഇന്ന് ഈ ജ്യോതില്ലിംഗക്ഷേത്രത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. നാഗേശ്വർ എന്നനാമത്തിൽ അറിയപ്പെടുന്ന മൂന്ന് സുപ്രധാനക്ഷേത്രങ്ങൾ ഇന്ത്യയിലുണ്ട്. ഉത്തരാഘണ്ഡിലെ അൽമോറയിലെ ജാഗേശ്വർ ക്ഷേത്രംഗുജറാത്തിലെ ദ്വാരകയിലെ നാഗേശ്വർമഹാരാഷ്ട്രയിലെ ഔംഢയിലുള്ള നാഗ്നാഥ് എന്നിവയാണ് ആ മൂന്ന് ക്ഷേത്രങ്ങൾ. ഇതിഹാസങ്ങളിൽ പരാമർശിക്കുന്ന ദാരുകവനത്തിന്റെ യഥാർത്ഥ സ്ഥാനത്തെച്ചൊല്ലി ഇന്ന് വാദപ്രതിവാദങ്ങൾ നിലനിൽക്കുന്നുണ്ട്. ദേവദാരു വൃക്ഷങ്ങളുടെ വനം എന്നർത്ഥം വരുന്ന 'ദാരുവനത്തിൽനിന്നാണ് 'ദാരുകാവനംഎന്ന വാക്ക് ഉദ്ഭവിച്ചത് എന്ന് വിശ്വസിക്കുന്നു. ഇതുപ്രകാരം ദേവദാരു വൃക്ഷങ്ങൾ കാണപ്പെടുന്ന വനം ഉത്തരാഘണ്ഡിലെ അൽമോറയിലാണുള്ളത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ദേവദാരു വൃക്ഷങ്ങൾ കാണാൻ സാധിക്കില്ല. ദേവദാരു വൃക്ഷങ്ങൾ ശിവനുമായി വളരെയേറെ ബന്ധമുള്ളതാണെന്ന് ചില കൃതികളിലും പരാമർശിക്കുന്നു. . മുനിമാർ ശിവനെ പ്രസാദിപ്പിക്കുവാനായി ദേവദാരു വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ധ്യാനിച്ചിരുന്നു എന്നാണ് വിശ്വാസം.

11.രാമേശ്വർ


തമിഴ്‌നാട്ടിലെ രാമേശ്വരം ദ്വീപിനുള്ളിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിവക്ഷേത്രമാണ്രാമനാഥസ്വാമി ക്ഷേത്രം. ശ്രീരാമൻ ഇവിടെ വച്ച് രാമ-രാവണ യുദ്ധത്തിൽ താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ പാപങ്ങളുടെ പരിഹാരത്തിനു വേണ്ടിശിവനോട് പ്രാർത്ഥിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. അതിനാൽ രാമേശ്വരം എന്ന പേരുവന്നു. ഈ ക്ഷേത്രം ഇന്ത്യയിലെ നാല് മഹത്തായ ഹൈന്ദവക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായി കണക്കാക്കുന്നു. കൂടാതെ ദ്വാദശ ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തുള്ള ക്ഷേത്രവുമാണ് ഇത്.
ശ്രീരാമന്‍ ഇവിടെയൊരു ശിവലിംഗവും പ്രതിഷ്ഠിച്ചു. വിന്ധ്യാവാസിനി ക്ഷേത്രത്തില്‍  നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്ററും മിര്‍ സാപുര്‍  പട്ടണത്തില്‍  നിന്ന് എട്ട് കിലോമീറ്ററും അകലെയായിട്ടാണ് ഈ ക്ഷേത്രത്തിന്റെ സ്ഥാനം.

വിന്ധ്യാവാസിനി ദേവീക്ഷേത്രത്തിനും അഷ്ടഭുജ ദേവീക്ഷേത്രത്തിനും ഇടയിലാണ് രാമേശ്വര്‍  മഹാദേവക്ഷേത്രം. ഈ മൂന്ന് പ്രബല ക്ഷേത്രങ്ങളെയും ചേര്‍ത്ത് മഹാത്രികോണം എന്നാണ് വിളിക്കുന്നത്.
രാവണസംഹാരത്തിന് ശേഷം മടങ്ങിയെത്തിയ ശ്രീരാമനോട്രാവണനെ കൊന്ന ബ്രഹ്മഹത്യാദോഷം പരിഹരിക്കാനായി സീതാദേവിയോടും ലക്ഷ്മണനോടുമൊപ്പം ശിവലിംഗപ്രതിഷ്ഠ നടത്തി മഹേശ്വരപ്രീതി ലഭ്യമാക്കുവാൻ മഹർഷികൾ നിർദ്ദേശിച്ചുവത്രെ. പ്രതിഷ്ഠ നടത്തുവാൻ മുഹൂർത്തം കുറിച്ച്കൈലാസത്തുനിന്ന് ശിവലിംഗം കൊണ്ടുവരുവാൻ ഹനുമാനെ അയച്ചതായും വിദൂരത്തുനിന്നുള്ള കൈലാസത്തുനിന്നും ശിവലിംഗം എത്തിക്കാൻ ഹനുമാന് കാലതാമസം നേരിട്ടതിനാൽസീതാദേവി തന്റെ കരങ്ങളാൾ മണലിൽ സൃഷ്ടിച്ച ലിംഗം പ്രതിഷ്ഠിച്ച് മുഹൂർത്തസമയത്തുതന്നെ പൂജാദിക്രിയകൾ അനുഷ്ഠിച്ചതായും പറയപ്പെടുന്നു. ശിവലിംഗവുമായി തിരിച്ചെത്തിയ ഹനുമാൻ പൂജ കഴിഞ്ഞതുകണ്ട് കോപാകുലനായെന്നുംഹനുമാനെ സാന്ത്വനിപ്പിക്കുന്നതിനായി രാമനാൽ പ്രതിഷ്ഠിക്കപ്പെട്ട ശിവലിംഗത്തിനു സമീപംതന്നെ ഹനുമാൻ കൊണ്ടുവന്ന ശിവലിംഗം പ്രതിഷ്ഠിച്ച് പ്രസ്തുതലിംഗത്തിന് ആദ്യം പൂജചെയ്യണമെന്ന് ശ്രീരാമൻ കല്പിച്ചുവത്രെ.

12.ഗ്രിഷ്നേശ്വർ


ഒരിക്കൽ ഘുശ്മ എന്ന ഒരു ശിവഭക്ത ദിവസവും ശിവലിംഗങ്ങളുണ്ടാക്കി ജലത്തിൽ നിമഞ്ജനം ശിവനെ ആരാധിച്ചു പോന്നിരുന്നു. ഘുശ്മയുടെ പതിയുടെ ആദ്യഭാര്യ വിദ്വേഷിയും അസൂയാലുവും ആയിരുന്നു. ഒരുനാൾ ആ സ്ത്രീ ഘുശ്മയുടെ മകനെ അറുംകൊലയ്ക്ക് വിധേയനാക്കി. ഇതിൽ നൊമ്പരപ്പെട്ടെങ്കിലും ഘുശ്മ തന്റെ ദൈനംദിന പ്രാർത്ഥനമുടക്കിയില്ല. ദുഃഖിതയായ ആ മാതാവ് ശിവലിംഗങ്ങൾ ജലത്തിൽ നിക്ഷേപിക്കുന്നതിനിടയിൽ തന്റെ പുത്രൻ പുനഃജനിക്കുകയുണ്ടായി. ഘുശ്മയുടെ ഭക്തിയിൽ സംപ്രീതനായ ഭഗവാൻ ശിവൻ അവർക്ക് ദർശനം നൽകുകയും ജ്യോതിർലിംഗരൂപത്തിൽ അവിടെ കുടികൊള്ളുകയും ചെയ്തു.

ദ്വാദശ ജ്യോതിർലിംഗ സ്തോത്രം:

പന്ത്രണ്ട് ജ്യോതിർലിംഗങ്ങളെക്കുറിച്ചും അവയുടെ സ്ഥാനത്തെകുറിച്ചും പ്രതിപാദിക്കുന്ന സംസ്കൃത സ്തോത്രമാണ് ദ്വാദശ ജ്യോതിർലിംഗ സ്തോത്രം. ആദിശങ്കരനാണ് ഇതിന്റെ കർത്താവ്.

ദ്വാദശജ്യോതിര്ലിംഗസ്മരണം സൗരാഷ്ട്രേ സോമനാഥം ച ശ്രീശൈലേ മല്ലികാര്ജുനം ഉജ്ജയിന്യാം മഹാകാളമോങ്കാരമമലേശ്വരം |||| പരല്യാം വൈദ്യനാഥം ച ഡാകിന്യാം ഭീമശങ്കരം സേതുബന്ധേ തു രാമേശം നാഗേശം ദാരുകാവനേ |||| വാരാണസ്യാം തു വിശ്വേശം ത്ര്യംബകം ഗൗതമീതടേ ഹിമാലയേ തു കേദാരം ഘുസൃണേശം ശിവാലയേ |||| ഏതാനി ജ്യോതിര്ലിംഗാനി സായം പ്രാതഃ പഠേന്നരഃ സപ്തജന്മകൃതം പാപം സ്മരണേന വിനശ്യതി |||| ഇതി ദ്വാദശജ്യോതിര്ലിംഗസ്മരണം സംപൂര്ണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ