/*Popads script*/ Proud To Be A Hindu: മഹാദാനം/Mahadanam/Enthanu Mahadanam

2017, ജനുവരി 3, ചൊവ്വാഴ്ച

മഹാദാനം/Mahadanam/Enthanu Mahadanam

എന്താണ് ദാനംശ്രീമദ് ഭാഗവതത്തിലൂടെ ഭക്തോത്തമനായ ഉദ്ധവരെ നിമിത്തമാക്കിക്കൊണ്ട് ഭഗവാന്‍ കൃഷ്ണന്‍ നമ്മോട് പറയുന്നു ദണ്ഡന്യാസഃ പരംദാനം” ത്രിവിധ കരണങ്ങള്‍കൊണ്ടും ജീവികളെ ഉപദ്രവിക്കാതിരിക്കുന്നതാണ് ദാനം ആദ്യമേതന്നെ ഉദാഹരണങ്ങളിലൂടെ ഇതുവ്യക്തമാക്കാം. ത്രികരണ ശുദ്ധിഇല്ലാതെയും ധര്‍മ്മ പ്രകാരമല്ലാതെയും നേടിയ വസ്തുക്കള്‍ മറ്റുള്ളവര്‍ക്കു കൊടുത്താല്‍ അതുകൊടുക്കുന്നവനും വാങ്ങുന്നവനും ദോഷംചെയ്യുന്നു.

അറിയാതെയാണെങ്കിലും തന്റെ പശുക്കൂട്ടത്തില്‍ വന്നുപെട്ട ബ്രാഹ്മണന്റെ പശുവിനെ ദാനമായിക്കിട്ടിയ ബ്രാഹ്മണനുണ്ടായക്ലേശവും അതുപോലെ ദാനംചെയ്ത് ശാപഗ്രസ്ഥനായി ഓന്തായിമാറിയ നാഗരാജന്റെ കഥ ഭാഗവതത്തിലൂടെ നമുക്കു പറഞ്ഞുതരുന്നതു മറ്റൊന്നുമല്ല. അര്‍ഹിക്കുന്നവനു ദാനംചെയ്തില്ലെങ്കില്‍ ദാദാവിനും ദാനം കിട്ടിയവനും ഒരുപോലെ ദണ്ഡനും വരം കിട്ടിയ ഭസ്മാസുരന്റെ നാശവും വരം നല്‍കിയ പരമശിവന്റെ ക്ലേശവും നമുക്കറിയാം. പരിഹാരം കാണാന്‍ ലോകരക്ഷകനായ മഹാവിഷ്ണു മോഹിനിയായി അവതരിക്കേണ്ടിവന്നു. ദാനം ചെയ്യുമ്പോഴത്തെ മനോഭാവം പ്രാധാന്യമുള്ളതാണ്. സന്മനസ്സോടുകൂടിവേണം ദാനം ചെയ്യാന്‍. അതുപോലെ മോശമായതും നമുക്കുവേണ്ടാത്തതുമല്ല ദാനം ചെയ്യേണ്ടത്. മറിച്ച് നമുക്ക് ഏറ്റവും പ്രിയപ്പെട്ടവ ദാനംചെയ്താലേ അത് യഥാര്‍ത്ഥ
ദാനമാകുകയുള്ളൂ.

ദാനശീലരായ അനേകം മഹാത്മാക്കളുടെ കഥകളെക്കൊണ്ട് നമ്മുടെ സംസ്‌കാരം സമ്പുഷ്ടമാണ്. മഹത്കാര്യങ്ങള്‍ക്കുവേണ്ടി ശരീരം പോലും ദാനംചെയ്തിട്ടുള്ള മഹത്തുക്കള്‍ മാതാവിനോടുള്ള സ്‌നേഹത്തിനടിമപ്പെട്ട് വിശ്വരൂപന്‍ അസുരന്മാര്‍ക്ക് യജ്ഞഭാഗം സമര്‍പ്പിച്ചതില്‍ കോപിച്ച ഇന്ദ്രദേവന്‍ അയാളുടെ ശിരസുകള്‍ ഛേദിച്ചു. ഇതറിഞ്ഞ് ത്വഷ്ടാവ് ഇന്ദ്രനുവേണ്ടി വൃത്രാസുരനെ സൃഷ്ടിച്ചു. വൃത്രാസുരനാല്‍ തോല്‍പ്പിക്കപ്പെട്ട ഇന്ദ്രന്‍ മഹാവിഷ്ണുവിന്റെ ഉപദേശപ്രകാരം വജ്രായുധത്തിനുവേണ്ടി ദധീചി മഹര്‍ഷിയോട് ശരീരം ചോദിച്ചു. യാതൊരുമടിയും കൂടാതെ ദധീചി തന്റെ ശരീരം ദാനം ചെയ്തു. ദധീചിയുടെ അസ്ഥികൊണ്ട് വിശ്വകര്‍മ്മാവ് നിര്‍മ്മിച്ച വജ്രായുധത്താല്‍ ഇന്ദ്രന്‍ വൃത്രാസുരനെ വധിച്ചു.

ദാനശീലരായ മഹത്തുക്കളുടെകൂടെയുള്ള സഹവാസംതന്നെ അനുയായികളെ പരമപദം പൂകാന്‍ സഹായിക്കുന്നുവെന്ന് രന്തിദേവന്റെ യശസ്സ് എക്കാലവും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. കിട്ടുന്ന ഭക്ഷണം അന്യര്‍ക്കു ദാനംചെയ്തതുമൂലം അന്നമോ ജലപാനം പോലുമില്ലാതെ ദിവസങ്ങളോളം ക്ലേശിച്ചിട്ടും അവസാനത്തെ തുള്ളിജലംപോലും ദാനംചെയ്ത് സര്‍വ്വസുഖങ്ങളും നിവര്‍ത്തിച്ചു. തന്നെയുമല്ല രന്തിദേവന്റെ സഹവാസം മൂലം അനുയായികളും ആത്മസമര്‍പ്പണംചെയ്ത് പരമയോഗികളായിത്തീര്‍ന്നു.

സ്വന്തം മാംസം പോലും അറുത്ത് ദാനം ചെയ്തുകൊണ്ട് അഗ്നിദേവന്റെയും ഇന്ദ്രന്റെയും പരീക്ഷണങ്ങളെ അതിജീവിച്ച ശിബിചക്രവര്‍ത്തിയുടെ ദാനശീലംദാനത്തിനുമുന്നില്‍ മരണംപോലും നിസ്സാരമായിക്കണ്ട് സഹജമായ മെയ്ച്ചട്ട ദാനം ചെയ്ത കര്‍ണ്ണന്റെ ദാനശീലംഇതൊന്നും ഒരുപക്ഷേ നമുക്കിന്നു വിശ്വസിക്കാന്‍പോലും കഴിഞ്ഞെന്നുവരില്ല.

അവനവനാത്മസുഖത്തിനായാചരിക്കുന്നവ
യപരന്നു സുഖത്തിനായ് വരേണം.


എന്നമനോഭാവത്തേക്കാള്‍ വലിയ ദാനം എന്തുണ്ട്ത്രികരണ ശുദ്ധിയോടുകൂടി ധര്‍മ്മ പ്രകാരം നേടിയതിനെ ദാനംചെയ്ത് ദണ്ഡങ്ങളകറ്റാന്‍ ഭഗവാന്‍ നമ്മെ അനുഗ്രഹിക്കട്ടേ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ