2017, ജനുവരി 3, ചൊവ്വാഴ്ച

ഹൈന്ദവ ആചാരങ്ങള്‍/Haindava Acharangal Viswasangal


🌻കാലുകള്‍ ശുചിയാക്കതെ രാത്രി കിടക്കരുത്‌.

🌻നേരമ്പോക്കിനാണങ്കിലും ചൂതുകളി ഒഴിവാക്കുക.

🌻അന്യരെ ആശ്രയിച്ചു നടത്തേണ്ട കാര്യങ്ങള്‍ കഴിയുന്നതും ഉപേക്ഷിക്കണം.പരാധീനമായ എല്ലാകാര്യങ്ങളും ദുഃഖത്തിലേയ്ക്ക്‌ നയിക്കും.

🌻നാസ്തികതവേദനിന്ദദേവനിന്ദദേഷ്യംഡംഭ്‌ദുരഭിമാനക്രൂരതക്രോധം എന്നിവ ഉപേക്ഷിക്കണം.

🌻പുത്രനെയും ശിഷ്യനെയും അല്ലാതെ മറ്റാരെയും അടിക്കരുത്‌. ഇവര്‍ രണ്ടുപേരെയും തെറ്റുചെയ്താല്‍ ശിക്ഷിക്കാവുന്നതാണു.

🌻അസത്യം പറഞ്ഞോ ചെയ്തൊ ധനം സമ്പാദിക്കുന്നവനുംശാസ്ത്രവിരുദ്ധമായ കാര്യങ്ങള്‍, അധര്‍മ്മംഹിംസ ഇവ ചെയ്യുന്നവനും ഈ ലോകത്ത്‌ സൗഖ്യം ലഭിക്കുകയില്ല.

🌻അധര്‍മ്മം ചെയ്താല്‍ ഉടന്‍ ദോഷഫലങ്ങളുണ്ടാവണമെന്നില്ല. എന്നാല്‍ ക്രമേണ അത്‌ സര്‍വ്വനാശം വരുത്തുന്നുപുത്രപൗത്രാദികളിലേക്കും ഈ ദോഷത്തിന്റെ
അനുഭവങ്ങള്‍ വ്യാപിക്കുന്നു.

🌻പരദ്രോഹം തുടങ്ങിയ അധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക്‌ താല്‍ക്കാലികമായ ധനധാന്യ സമൃദ്ധികളുണ്ടായാലും ക്രമേണ ദേഹംധനംതുടങ്ങി സര്‍വ്വവും നശിക്കുന്നു.

🌼സത്യം,ധര്‍മ്മം,സദാചാരംശുചിത്വം,എന്നിവ സന്തോഷപൂര്‍വ്വം പുലര്‍ത്തുക. അവിഹിത ധനാര്‍ജ്ജനവും കാമപൂര്‍ത്തിയും പാടില്ല.

🌻പ്രയോജനമില്ലാതെ കൈകള്‍കൊണ്ട്‌ എന്തെങ്കിലും ചെയ്യുക,താളം പിടിക്കുക,വെറുതെ കാലുചലിപ്പിക്കുക,പരസ്ത്രീയെ ആസക്തിയോടെ നോക്കുക,അര്‍ത്ഥ രഹിതവും അനവശ്യവുമായി പുലമ്പുക,അന്യരെ നിന്ദിക്കുക ഇവ പാടില്ല.

🌻ഭഗവല്‍ പാദത്തില്‍ അര്‍പ്പിക്കാതെ പുഷപമോതുളസിയിലയോ മുടിയില്‍ ചൂടരുത്‌.

🌻ധനമുള്ളപ്പോള്‍ കീറിയതും മുഷിഞ്ഞതുമായ വസ്ത്രം ധരീക്കരുത്‌.

🌻ഭാര്യയോടൊപ്പം ഒരു പാത്രത്തില്‍ ഭക്ഷിക്കരുത്‌.
🌻സന്ധ്യാസമയത്ത്‌ ഭക്ഷണം കഴിക്കരുത്‌.

🌻വെള്ളം കുടിക്കുന്ന പശുവിനെയും പാലു കുടിക്കുന്ന കിടാവിനെയും തടയരുത്‌.

🌻അമിതമായി ഭക്ഷിക്കരുത്‌.

🌻മടിയില്‍ വെച്ച്‌ ഭക്ഷണം കഴിക്കരുത്‌.

🌻വളരെ രാവിലെയും വളരെ വൈകിട്ടും ഭക്ഷണം കഴിക്കരുത്‌.

🌻ഒന്നിനെയും‌ ഹിംസിക്കാത്തവനു ആഗ്രഹിക്കുന്ന ഏതുകാര്യവും വേഗത്തില്‍ കൈവരുന്നു.ചെയ്യുന്ന പ്രവര്‍ത്തി വിജയിക്കുന്നു.ഈശ്വരാനുഗ്രഹം ഉണ്ടാകുന്നു.

🌻നൂറു വര്‍ഷത്തേക്ക്‌ വര്‍ഷം തോറും അശ്വമേധം നടത്തുന്നവനു തുല്യം പുണ്യം ഒരിക്കലും മാംസം ഭക്ഷിക്കാത്തവനുണ്ട്‌.

🌻ശവദാഹത്തിന്റെ പുക എന്നിവ ഏല്‍ക്കരുത്‌.

🌻രണ്ടു കൈകളുംകൊണ്ട്‌ തലചൊറിയരുത്‌. തലമുടി വലിച്ചുപറിക്കുക,തലയിലടിക്കുക എന്നിവയും പാടില്ല.
🌻ആഹാര ശേഷം ഉടനെയും അര്‍ദ്ധരാത്രിയിലും കുളിക്കരുത്‌.

🌻അനുഭവിച്ചു കഴിഞ്ഞതൊ അനുഭവിച്ചുകൊണ്ടിരിക്കുന്നതോ ആയ ദുരിതങ്ങള്‍, ഐശ്വര്യക്ഷയം എന്നിവയില്‍ മനം മടുത്ത്‌ ഞാന്‍ ഭാഗ്യഹീനനാണന്നു പറയരുത്‌.

🌻അംഗഹീനര്‍,അംഗവൈകല്യമുള്ളവര്‍,വിദ്യഭ്യാസമില്ലാത്തവര്‍,വ്രദ്ധന്മാര്‍,വൈരൂപ്യമുള്ളവര്‍,ദരിദ്രര്‍,താഴ്‌ന്നജാതിക്കാര്‍ തുടങ്ങിയവരെ ആക്ഷേപിക്കരുത്‌.

🌻സന്ധ്യക്ക്‌ മുടി ചീകരുത്‌.

🌻അനുമതി കൂടാതെ അന്യന്റെ വാഹനംകിടക്കഇരിപ്പിടംകിണര്‍, വീട്‌തുടങ്ങിയവ ഉപയോഗിച്ചാല്‍ ഉടമസ്ഥന്റെ പാപത്തിന്റെ ഒരംശം ഉപയോഗിച്ചവനുമുണ്ടാകും.

🌻കോപിച്ചവരെ ശാന്തരാക്കുകയും ഭയപ്പെട്ടവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്നവനുംഎല്ലാവരുടെയും ബന്ധുവായുള്ളവനും ആരോടും മത്സരിക്കത്തവനും സുഖം ലഭിക്കുന്നു.

🌻സത്യം മറ്റൊരാളിന്റെ ദുഃഖത്തിനു കാരണമെങ്കില്‍ ആ സത്യം പറയാതിരിക്കുക.

🌻🌼സന്ധ്യാ സമയത്ത്‌ സ്ത്രീസംഗം പാടില്ല.
🌻ഭക്ഷണംദാനംമൈഥുനംഉപവാസംവിസര്‍ജ്ജനം എന്നിവ രഹസ്യമായി ചെയ്യേണ്ടതാണു.

🌻ആയുസ്സ്‌ധനംസ്ത്രീസംസര്‍ഗ്ഗംമന്ത്രംഔഷധദാനംമറ്റൊരുത്തനാല്‍ നേരിട്ട അപമാനംമാനംഗൃഹത്തിലെ ഛിദ്രം എന്നീ എട്ടുകാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കേണ്ടതാണു.

🌻സജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും സുഖവുംദുര്‍ജ്ജനങ്ങളുമായുള്ള സംസര്‍ഗ്ഗം എപ്പോഴും ദുഃഖവും നല്‍കുന്നു.

🌻മറ്റൊരാളെ നിന്ദിച്ചോകുറ്റപ്പെടുത്തിയോ ആരോടും സംസാരിക്കരുത്‌.

🌻ശബ്ദമുണ്ടാക്കി ഭക്ഷണം കഴിക്കുകയോജലപാനം ചെയ്യുകയോ ചെയ്യരുത്‌.

🌻യാചിച്ചാല്‍ യഥാശക്തി മനസ്സോടെ എന്തങ്കിലും ദാനം ചെയ്യണം. ചിലപ്പോള്‍ എല്ലാ നരകങ്ങളില്‍ നിന്നും രക്ഷിക്കന്‍ യോഗ്യതയുള്ള ആളാവും യാചകനായി വരുന്നത്‌.

🌻ഇത്‌ മറ്റൊരള്‍ക്ക്‌ എന്ന് പറഞ്ഞ്‌ വെച്ചിട്ടുള്ള ഭക്ഷണം കഴിക്കരുത്‌.

🌻ഭാര്യ സംരക്ഷിക്കപ്പെട്ടാല്‍ സന്താനം സംരക്ഷിക്കപ്പെടുംസന്താനം സംരക്ഷിക്കപ്പെട്ടാല്‍ ആത്മാവ്‌ സംരക്ഷിക്കപ്പെടുന്നു. ഭാര്യാ സംരക്ഷണം സകലധര്‍മ്മങ്ങളിലും വെച്ചു ഉത്തമമാകുന്നു.

🌻മദ്യപാനംദുര്‍ജ്ജനങ്ങളുമായി സമ്പര്‍ക്കംഭര്‍ത്രവിരഹംപരദൂഷണംചുറ്റിത്തിരിയല്‍, പകലുറക്കംഅന്യഗ്രഹങ്ങളില്‍ താമസം എന്നിവ സ്ത്രീകളെ ദുഷിപ്പിക്കുന്നു.

🌻ബ്രഹ്മഹത്യനിഷിദ്ധ മദ്യം സേവിക്കല്‍, മോഷണംഗുരുപത്നീ ഗമനംഈ നാലു കാര്യങ്ങള്‍ ചെയ്യുന്നവരുമായുള്ള സഹവാസം എന്നിവയാണു അഞ്ച്‌ മഹാപാതകങ്ങള്‍.

🌻ഉറങ്ങുകഉറക്കമൊഴിക്കുകകുളിക്കുകഇരിക്കുകകിടക്കുകവ്യായാമം ചെയ്യുക എന്നിവ അധികമാകരുത്‌.

🌻ഭക്ഷണസമയത്ത്‌ സംസാരം പാടില്ല. അന്നത്തെ നിന്ദിക്കരുത്‌. മനസ്സിനിഷ്ടപ്പെടാത്ത ഭക്ഷണം കഴിക്കരുത്‌.
ഭക്ഷണത്തിനെ കുറിച്ച് കൂടുതൽ അറിവ് നേടി ശെരിയായ ഭക്ഷണം കഴിക്കുക.

🌻ദേവ പൂജ ദര്‍ശന വേളയില്‍ മുടിയഴിച്ചിടാന്‍ പാടില്ല.

🌻കലഹംവൈരം എന്നിവ കഴിവതും ഒഴിവാക്കണം.


🌻ദേവപൂജപിതൃപൂജഅതിഥി പൂജ എന്നിവ വിധിപ്രകാരം നടത്തുന്നവര്‍ക്ക്‌ ശുഭ ഫലങ്ങള്‍ കൈവരും.

1 അഭിപ്രായം: