2017, ജനുവരി 3, ചൊവ്വാഴ്ച

രാമായണ പാരായണം/Ramayana Parayanam/Ramayana Masam/Karkkidaka Masam

ramayanam_malayalam_hindu_acharangal_malayalam_haindava_samskaram_malayalam


രാമായണ മാസാരംഭം... ഇനി ഭക്തിയുടെ നാളുകള്‍,...രാമായണ പാരായണംപല വിധത്തില്‍ ചെയ്യാവുന്നതാണ്.
കര്‍ക്കടകമാസം 30 ദിവസം കൊണ്ട് ഒരു തവണ പാരായണം പൂര്‍ത്തിയാക്കാം.
68 ദിവസം കൊണ്ട് മൂന്നോഅഞ്ചോഏഴോപതിനൊന്നോ തവണ പാരായണം ചെയ്യാം.
ഒന്നാം ദിവസം 1 മുതല്‍ 38 വരെ സര്‍ഗങ്ങള്‍, രണ്ടാം ദിവസം 39 മുതല്‍ 68 വരെ സര്‍ഗങ്ങള്‍ ഇങ്ങനെ 64 ദിവസം കൊണ്ട് 32 തവണ പാരായണം ചെയ്യാം. സമാപന ദിവസം യുദ്ധകാണ്ഡം 131~ാം സര്‍ഗം ശ്രീരാമപട്ടാഭിഷേകം കൂടി വായിക്കണം. സര്‍വ്വരോഗ നിവൃത്തിആയുസ്സ്പുത്രമിത്രാദി വിരോധനാശംശത്രുജയംസന്താനലാഭംസര്‍വ്വാര്‍ത്ഥസിദ്ധി എന്നീ ഫലങ്ങള്‍ ഈ പാരായണം കൊണ്ട് സിദ്ധിക്കുന്നു. കര്‍ക്കിടകമാസത്തില്‍ തുടങ്ങി ചിങ്ങമാസത്തിലേക്കും നീളുന്ന ഈ പാരായണം വീടുകളിലും ചെയ്യാവുന്നതാണ്.
ഒന്നാം ദിവസം 15 വരെ സര്‍ഗങ്ങള്‍, രണ്ടാം ദിവസം 16 മുതല്‍ 41 വരെ സര്‍ഗങ്ങള്‍, മൂന്നാം ദിവസം 42
മുതല്‍ 68 വരെ സര്‍ഗങ്ങള്‍, എന്നീങ്ങനെ 72 ദിവസം കൊണ്ട് 24 തവണ പാരായണം ചെയ്യണം. പൂര്‍ണ്ണതയോടെയുള്ള ഈ പാരായണം ഉത്തമമായി കരുതുന്നു. ശ്രീരാമ ക്ഷേത്രങ്ങളില്‍ ഇങ്ങനെ പാരായണം ചെയ്തുവരുന്നുണ്ട്.
രാമായണത്തിലെ ഓരോ ശ്ളോകത്തിനും അതിന്റെതായ സിദ്ധികളും ഗുണവിശേഷങ്ങളുമുണ്ട്. ഓരോരോ കാര്യങ്ങള്‍ക്കു പ്രത്യേകം സര്‍ഗങ്ങള്‍ വായിക്കണമെന്നു പറയുന്നു. അവയില്‍ ചിലത്.
ധനസിദ്ധിക്ക്  അയോദ്ധ്യകാണ്ഡം 32ാം സര്‍ഗം
മംഗല്യസിദ്ധിക്ക് ബാലകാണ്ഡം 73ാം സര്‍ഗം.
മോക്ഷത്തിന് ആരണ്യകാണ്ഡം 65 മുതല്‍ 68വരെ
സര്‍ഗങ്ങള്‍

രോഗശമനത്തിന് യുദ്ധകാണ്ഡം 59ാം സര്‍ഗം
ദു:ഖ ശാന്തിക്ക് യുദ്ധകാണ്ഡം 116ാം സര്‍ഗം
 അത്യാഹിതങ്ങളില്‍ നിന്ന്
രക്ഷ നേടുന്നതിന് യുദ്ധകാണ്ഡം 18, 19 സര്‍ഗങ്ങള്‍
പൊതുവായ നന്മയ്ക്ക്  യുദ്ധകാണ്ഡം 13ാം സര്‍ഗം
ഗര്‍ഭധാരണത്തിന്ബാലകാണ്ഡം 15, 16 സര്‍ഗങ്ങള്‍
സുഖപ്രസവത്തിന് ബാലകാണ്ഡം 18ാം സര്‍ഗം
സന്താനസുഖത്തിന് അയോദ്ധ്യകാണ്ഡം 1, 2 സര്‍ഗങ്ങള്‍
ആഗ്രഹ സാഫല്യത്തിന്  ബാലകാണ്ഡം 75, 76 സര്‍ഗങ്ങള്‍ അധികാരികളുടെ ആനുകൂല്യത്തിന്  അയോദ്ധ്യകാണ്ഡം 100~ാം സര്‍ഗം.
ആരോഗ്യത്തിന് യുദ്ധകാണ്ഡം 105ാം സര്‍ഗം.
അപസ്മാരംഭൂതപ്രേതപീഡ  സുന്ദരകാണ്ഡം 1ാം സര്‍ഗം
വിവിധ ബാധാ ശാന്തി,
സംസാരബന്ധന നിവൃത്തി  സുന്ദരകാണ്ഡം 3ാം സര്‍ഗം
ഉന്മാദശാന്തിബുദ്ധിമാന്ദ്യ
നിവാരണം  സുന്ദരകാണ്ഡം 13ാം സര്‍ഗം
ദു:സ്വപ്ന ദോഷശാന്തി  സുന്ദരകാണ്ഡം 27ാം സര്‍ഗം
ഐശ്വര്യംദു:ഖ നിവാരണം സുന്ദരകാണ്ഡം 15ാം സര്‍ഗം
സപ്തഗുണ വര്‍ധന സുന്ദരകാണ്ഡം 20, 21 സര്‍ഗങ്ങള്‍
ബന്ധുസമാഗമം സുന്ദരകാണ്ഡം 33, 40 സര്‍ഗങ്ങള്‍
ആപത്ശാന്തിശത്രുജയം  സുന്ദരകാണ്ഡം 36ാം സര്‍ഗം
സര്‍വ്വ ദു:ഖ ശാന്തി  സുന്ദരകാണ്ഡം 38ാം സര്‍ഗം
ശത്രുജയം സുന്ദരകാണ്ഡം 47, 48 സര്‍ഗങ്ങള്‍
ധര്‍മ്മഗുണം  സുന്ദരകാണ്ഡം 51ാം സര്‍ഗ ം
ബ്രപ്മലോക പ്രാപ്തി സുന്ദരകാണ്ഡം 61 ാം സര്‍ഗം
സര്‍വ്വസുഖ പ്രാപ്തി  സുന്ദരകാണ്ഡം ാാം സര്‍ഗം
ഉദ്ധിഷ്ഠകാര്യസിദ്ധി സുന്ദരകാണ്ഡം 41ാം സര്‍ഗം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ