2017, ജനുവരി 3, ചൊവ്വാഴ്ച

ബലി,തർപ്പണം,ശ്രാദ്ധം-ഹൈന്ദവ ധർമ്മശാസ്ത്രപ്രകാരം ഒരാൾ നിർബന്ധമായും അനുഷ്ഠിക്കേണ്ട കർത്തവ്യങ്ങളിലൊന്നകർത്തവ്യങ്ങളിലൊന്ന്_്/Balitharppanam Sradham Haindavar Cheyyenda Karmangal

സനാതന ധർമ്മപ്രകാരം ലോകജീവിതം നയിക്കുന്നവർ അഥവാ ഗൃഹസ്ഥാശ്രമികൾ അനുഷ്ടിക്കേണ്ട അവശ്യ ചടങ്ങുകളെ ഷോഡഷ കർമ്മങ്ങൾ എന്നും (ജനനം മുതൽ മരണം വരെയുള്ള കാലയളവിൽ ഉള്ള പതിനാറ് കർമ്മങ്ങൾ,ചടങ്ങുകൾ) പഞ്ച മഹായജ്ഞങ്ങൾ(നിത്യവും അനുഷ്ടിക്കേണ്ടത്)എന്നിങ്ങനെ തിരിച്ചിരിക്കുന്നു.പഞ്ച മഹാ യജ്ഞങ്ങളെന്നാൽ ദേവയജ്ഞം,ബ്രഹ്മയജ്ഞം,പിതൃ യജ്ഞം,നൃ യജ്ഞം,ഭൂത യജ്ഞം എന്നിവ..
ബ്രഹ്മ യജ്ഞമെന്നാൽ പുണ്യ ഗ്രന്ഥ പാരായണം,പ്രചരണം ,തുടങ്ിയ കാര്യങ്ങളാണ്.ദേവ യജ്ഞമെന്നാൽ രണ്ടു സന്ധ്യകളിലുമുള്ള ഈശ്വര പ്രാർത്ഥന,ജപം,ദേവതാ സ്തുതികൾ തുടങ്ങിയവയാണ്.നാം ദിവസവും കുളിക്കാറുള്ളതുപോലെ മന ശുദ്ധിക്കും ആത്മിയമായ ഉയർച്ചക്കും ശാന്തിയും സമാധാനവും ഐശ്വര്യവും വ്യക്തിതലത്തിലും സമൂഹതലത്തിലും നിലനിൽക്കാൻ ഇവ വിധിച്ചിരിക്കുന്നു.പിതൃ യജ്ഞം കൊണ്ടുദ്ദേശിക്കുന്നത് മാതാ പിതാക്കളെയും അതുപോലെ ആശ്രിതരായവരെയും ജീവിതകാലത്ത് സംരക്ഷിക്കേണ്ടതും മരിച്ചുപോയ പിതൃപരമപരകൾക്ക് വിധി
പ്രകാരം തർപ്പണം,ശ്രാദ്ധം എന്നിവ ചെയ്ത് പിതൃക്കളുടെ നന്മയ്ക്കായും അവരുടെ അനുഗ്രഹത്തിക്കുക എന്നതാണ്.നൃയജ്ഞം എന്നാൽ അതിഥികൾ ആദരണീയരായവർ എന്നിവരെയൊക്കെ ഉപചരിക്കുകയും സേവിക്കുകയും ചെയ്യേണ്ട കാര്യങ്ങൾ,സാധുക്കൾ നിരാലംബർ എന്നിവരെ സഹായിക്കൽ തുടങ്ങിയ കർത്തവ്യങ്ങൾ. എല്ലാ ജീവജാലങ്ങളുടെയും,പക്ഷികൾ മൃഗങ്ങൾ ,വൃക്ഷങ്ങൾ എല്ലാം ആവശ്യത്തിന് പരിപാലിക്കേണ്ടത് സനാതന ധർമ്മ പ്രകാരം നിത്യവും ചെയ്യേണ്ട പഞ്ച മഹായജ്ഞങ്ങളിൽ ഒന്നായി പറഞ്ഞിരിക്കുന്നു.

  ഇവയിൽ പിതൃയജ്ഞങ്ങളിൽ വരുന്നതാണ് ബലിതർപ്പണം,ശ്രാദ്ധം എന്നിവ.ഹിന്ദു മതത്തിലെ അടിസ്ഥാന തത്വങ്ങളായ പുനർ ജന്മം,മോക്ഷം തുടങ്ങിയ തത്വങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്.ശ്രദ്ധയോടെ ചെയ്യേണ്ട കർമ്മം എന്നുതന്നെയാണ് ശ്രാദ്ധം എന്നതുകൊണ്ടുദ്ധേശിക്കുന്നത്.കർമ്മഫല സിദ്ധാന്തം ഹിന്ദുധർമ്മത്തിൻറ അടിസ്ഥാന തത്വങ്ങളിൽ ഒന്നാണല്ലോ.മരണാനന്തരം പിതൃക്കൾക്ക് നല്ല അവസ്ഥ ലഭിക്കാനായി ജീവിച്ചിരിക്കുന്നവർക്ക് ചെയ്യാനാവുന്ന കർമ്മങ്ങൾ കൂടിയാണ് പിതൃ കർമ്മങ്ങൾ.ശ്രാദ്ധം എല്ലാ ദിവസവും ചെയ്യാനാവാത്തവർ എല്ലാമാസത്തിലും അമാവാസി ശ്രാദ്ധം ചെയ്യണമെന്നാണ്.അതിനും പറ്റാത്തവർ വഷത്തിൽ മൂന്നുപ്രാവശ്യമെങ്കിലും ഇതു ചെയ്യണ്ണം.അല്ലെങ്കിൽ പരേതൻറ മരിച്ച തിഥിയിലെങ്കിലും ചെയ്തിരിക്കണമെന്ന് വിവിധ പുരാണങ്ങളിലും ധർമ്മശാസ്ത്രങ്ങളിലും അനുശാസിച്ചിരിക്കുന്നു.പിതൃ യജ്ഞം നടത്തേണ്ട ഏറ്റവും വിശേഷപ്പെട്ട നാളാണ് ദക്ഷിണായനത്തിലെ കർക്കിടക അമാവാസി..

പിതൃ യജ്ഞം തീരെ ആചരിക്കാത്തവർ പിതൃക്കളുടെ ശാപത്തിനിരയാവുമെന്നും അത്തരക്കാരുള്ള നാട് സകല ഐശ്വര്യങ്ങളും നഷ്ടപ്പെട്ട പ്രദേശമായി മാറുമെന്നും ധർമ്മശാസ്ത്രങ്ങൾ അനുശാസിക്കുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ