ഓം (Sanskrit: ॐ)
നിർഭാഗ്യവശാൽ ഇന്ന് പലർക്കും കേൾക്കുമ്പോൾ തന്നെ അസ്വസ്ഥത ഉണ്ടാക്കുന്ന ഒരു ശബ്ദമാണ് ഓം.
അ, ഉ, മ് എന്നീ സംസ്കൃത ശബ്ദങ്ങൾ ചേർന്നതാണ് ഓം. ഈ മൂന്ന് ശബ്ങ്ങൾ ബ്രഹ്മ വിഷ്ണു ശിവൻ, ശ്രിഷ്ഠി സ്ഥിതി സംഹാരം എന്നിവയെ സൂചിപ്പിക്കുന്നു.
പ്രപഞ്ചത്തിലെ ജീവനുള്ളതും അല്ലാത്തതുമായ എല്ലാ വസ്തുക്കളും ഉണ്ടാക്കുന്നതും നിലനിൽക്കുന്നതും നശിക്കുന്നതും ഓങ്കാരത്തിന് അടിസ്ഥാനമായാണ്. എന്നു വച്ചാൽ ഈ പ്രപഞ്ചത്തൽ ഓo എന്ന ശബദ മണ്ഡലത്തിൽ ഉൾപ്പെടാത്തതായിട്ട് ഒന്നും തന്നെ ഇല്ല.
അതു കൊണ്ടാണ് ഓരോ മന്ത്രങ്ങളും ഓം എന്ന ശബ്ദത്തിൽ ആരംഭിക്കുന്നത്. ഇത് മനുഷ്യ ശരീരത്തിൽ
എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.
എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം.
1. അ
കണ്ണടച്ചിരുന്ന് ഒരു ദീർഘശ്വാസം ഉള്ളിലേക്കെടുത്ത് ആശ്വാസം പൂർണമായും പുറത്ത് പോകുന്നത് വരെ ആ ....... എന്ന ശമ്പദം പുറപ്പെടുവിക്കുക അപ്പോൾ അടിവയറിന്റെ ഭാഗം ഉള്ളിലേക്ക് പോവുകയും ആ ഭാഗത്ത് ഒരു കമ്പനം അനുഭവപ്പെടുകയും ചെയ്യുന്നു.ഇത് ബ്രഹ്മാവിന്റെ സ്ഥാനമാണ്.ശ്രി ഷ്ഠിപരമായ എല്ലാ കാര്യങ്ങളും നടക്കുന്നത് ഈ ഭാഗത്താണ്
2. ഉ (വിഷ്ണു സ്ഥിതി )
ആദ്യത്തതുപോലെ ശ്വാസമെടുത്ത് ഊ...... എന്ന ശബ്ദം പുറപ്പെടുവിക്കുക അപോൾ നെഞ്ചിന്റെ ഭാഗത്തുനിന്ന് പ്രകമ്പനം അനുഭവപ്പെടുന്നതായി കാണാം. ഇത് വിഷ്ണുവിന്റെ സ്ഥാനമാണ് ' സ്ഥിതിയുടെ വികാരങ്ങളായ സ്നേഹം, ഭയം തുടങ്ങിയവ ഈ ഭാഗത്താണ് അനുഭവപ്പെടുന്നത്. കാമുകനും കാമുകിയും സ്നേഹം കൂടുമ്പോൾ പരിസരബോധം മറക്കുകയും പേടിഇല്ലാതാവുകയും ചെയ്യുന്നത് നോക്കുക. അമ്മ കുഞ്ഞിനെ നെഞ്ചോടു ചേർക്കുന്നു. കാമുകൻ കാമുകയെ നെഞ്ചിൽ (ഹൃദയത്തിൽ ) സൂക്ഷിക്കുന്നു.
3. മ് (ശിവൻ സംഹാരം)
വായ മുഴുവനായും അടച്ച് മ് എന്ന ശബ്ദം പുറപ്പെടുവിക്കുക. തലയിൽ നിന്നും പ്രകമ്പനം അനുഭവപ്പെടും.ഇത് ശിവന്റെ സംഹാരത്തിന്റെ സ്ഥാനമാണ്. ദേഷ്യം വരുമ്പോൾ തലപെരക്കുന്നതും കയ്യിൽ കിട്ടിയത് നശിപ്പിക്കുന്നതും അതു കൊണ്ടാണ്. ഈ മൂന്നു സ്ഥയും എല്ലാ ശരീരത്തല്ലുണ്ട്. അതിനാൽ ഓം എന്ന് സ്ഥു തിക്കുമ്പോൾ നാം നമ്മെ തന്നെ (നമ്മളിൽ ഉള്ള ദൈവ ചൈതന്യത്തെ) തന്നെ സ്ഥുതിക്കുന്നു.
ഹരി ഓം ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ