ഋഷിഭിർബഹുധാ ഗീതം ഛന്ദോഭിർ വിവിധൈഃപൃഥക്
ബ്രഹ്മസൂത്രപദൈശ്ചൈവ ഹേതുമദ്ഭിർ വിനിശ്ചിതൈഃ
അർത്ഥം
ഋഷികളാൽ പലപ്രകാരത്തിൽ വിവിധങ്ങളായ ഛന്ദസ്സുകളാലും യുക്തിയുക്തങ്ങളും സുനിശ്ചിതങ്ങളുമായ ബ്രഹ്മപ്രതിപാദകവാക്യങ്ങളാലും ഇത് പ്രത്യേകം പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്
വിശദീകരണം
ഇവിടെ തത്ത്വ ദർശികളായ ഋഷിമാരുടെ ക്ഷേത്ര ക്ഷേത്രജ്ഞ തത്ത്വങ്ങളെ കുറിച്ചാണ് പറയുന്നത് ഭഗവാന്‍റെ സ്വന്തം അഭിപ്രായമല്ലെന്ന് സാരം ഋഷിമാർ പല പ്രകാരത്തിൽ അതിനെ
വർണ്ണിച്ചിട്ടുണ്ട് ഉപനിഷത്തുക്കൾ യുക്തിയുക്തം സമർത്ഥിച്ചിട്ടുണ്ട്
6
മഹാഭൂതാന്യഹങ്കാരഃബുദ്ധിരവ്യക്തമേവ ച
ഇന്ദ്രിയാണി ദശൈകം ച പഞ്ചചേന്ദ്രിയഗോചരാഃ
7
ഇച്ഛാ ദ്വേഷഃ സുഖം ദുഃഖം സംഘാതശ്ചേതനാ ധൃതിഃ
ഏതത് ക്ഷേത്രം സമാസേന സവികാരമുദാഹൃദം
അർത്ഥം
പഞ്ചമഹാ ഭൂതങ്ങൾ,കർതൃത്വ ,ഭോക്തൃത്വാഭിമാനം,ബുദ്ധി,വാസന,പത്തിന്ദ്രിയങ്ങൾ മനസ്സ്,5 വിഷയങ്ങൾ ഇങ്ങിനെ 24 തത്ത്വങ്ങൾ അടങ്ങിയ ഈക്ഷേത്രത്തെ ഇച്ഛാ,ദ്വേഷം,സുഖം,ദുഃഖം,സംഘാതം ,ചേതന ,ധൃതി ഇങ്ങിനെ വികാരങ്ങളോട് കൂടി ചുരുക്കിപ്പറഞ്ഞു
വിശദീകരണം
ഭഗവാൻ നിരൂപണം ചെയ്യാം എന്ന് പറഞ്ഞ തത്ത്വങ്ങൾ ഓരോന്നായി വിവരിക്കാൻ തുടങ്ങി ഇതീൽ പഞ്ച ഭൂതങ്ങൾ --ആകാശം ,വായു ,അഗ്നി ,ജലം ,ഭൂമി ,ഇവയാണ്
ശരീരത്തിൽ ഞാൻ എന്നും എന്‍റെ എന്നുമുള്ള കർതൃത്വ,ഭോക്തൃത്വ അഭിമാനമാണ് അഹങ്കാരം
യുക്തിപൂർവ്വം ചിന്തിച്ച് സ്വന്തമായ നിഗമനങ്ങളിൽ മനുഷ്യനെ എത്തിക്കുന്ന വിവേചനാധികാരമുള്ള അന്തഃകരണമാണ് ബുദ്ധി
ചിത്തവൃത്തികളെ നിയന്ത്രിക്കുന്ന വാസനാ സഞ്ചയമാണ് അവ്യക്തം
പഞ്ചേന്ദ്രിയങ്ങളും പഞ്ച കർമ്മേന്ദ്രിയങ്ങളും ചേർന്ന് 10 ഇന്ദ്രിയങ്ങൾ
മനസ്സ് എന്നതിന് ഇവിടെ ഏകം എന്ന് പറഞ്ഞിരീക്കുന്നു ഇന്ദ്രിയങങൾക്ക് വിഷയം ഗ്രഹിക്കാൻകഴിവ് കിട്ടുന്നത് മനസ്സുമായുള്ള ചേർച്ച കൊണ്ടാണ്
അപ്പോൾ
പഞ്ചഭൂതങ്ങൾ ---5
ഇന്ദ്രിയങ്ങൾ--------5
കർമ്മേന്ദ്രിയങ്ങൾ5
വിഷയം/തന്മാത്ര---5
മനസ്സ്---------------------1
ബുദ്ധി--------------------1
അഹങ്കാരം-------------1
അവ്യക്തം ---------------1
------------------------------------------
ആകെ ---------------------24
----------------------------------==
ഇവയാണ് 24 തത്ത്വങ്ങൾ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ