2017, ജനുവരി 3, ചൊവ്വാഴ്ച

ഹിന്ദുമതം - ചരിത്രം/Hindumatha Charithram/Hindu Religion History

ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വികസിച്ചുവന്ന ഒരു മതമാണ്
ഹിന്ദുമതം . ലോകത്താകെയുള്ള 905 ദശലക്ഷത്തോളം ഹിന്ദുമതവിശ്വാസികളിൽ 98 ശതമാനവും ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽപ്രധാനമായും ഇന്ത്യയിൽ വസിക്കുന്നു എന്ന് കണക്കാക്കപ്പെടുന്നു.
ക്രിസ്തുമതവും ഇസ്ലാംമതവും കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിശ്വാസികളുള്ള മതമാണ് ഹിന്ദുമതം. ലോകത്തിലെ ഏറ്റവും പുരാതനമായ മതങ്ങളിൽ ഒന്നാണ് ഇത്.
വേദങ്ങളിൽ അധിസ്ഥിതമാണ്
ഹിന്ദുധർമ്മംഎന്നാൽ ഹിന്ദു മതം ശ്രുതി സ്മൃതി ,ശ്രുതി എന്നാൽ കേൾക്കപ്പെട്ടത് എന്നാണ് അർഥം. ശ്രുതി മാനുഷീകമല്ല. ഇത് ഋഷിമാർ കേട്ട് ഗ്രഹിച്ചതാണ്. [ഋഷയോ: മന്ത്രദ്രഷ്ടാര: നതു കർതാര:] ശ്രുതി വിഭാഗത്തിൽ ഉള്ള ഗ്രന്ഥങ്ങൾക്ക് അപ്രമാദിത്വം ഉണ്ട്. വേദങ്ങൾ ആണ് ശ്രുതി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഋക്യജു:സാമംഅഥർവം എന്നിവയാണ് വേദങ്ങൾ. ഓരോ വേദത്തിനും നാല്
ഭാഗങ്ങളുണ്ട്: സംഹിതബ്രാഹ്മണങ്ങൾആരണ്യകങ്ങൾഉപനിഷത്തുകൾ.
സ്മൃതി എന്നതിന് ഓർമിക്കപ്പെടുന്നത് എന്നർത്ഥം. ശ്രുതിക്കുള്ളത്ര പ്രമാണികത്വം സ്മൃതിക്കില്ല. ശ്രുതിയുടെ വിശദീകരണവും വിപുലീകരണവും ആണ് സ്മൃതി. ഏതെങ്കിലും കാര്യത്തിൽ ശ്രുതിയും സ്മൃതിയും തമ്മിൽ പൊരുത്തപ്പെടുന്നില്ലെങ്കിൽ ശ്രുതി ആയിരിക്കും സ്വീകരിക്കപ്പെടുക. ഉപര്യുക്തമായ ശ്രുതി വിഭാഗത്തിൽ പെടാത്ത ഗ്രന്ഥങ്ങളത്രയും സ്മൃതിയിൽ പെടും. ഇവയിൽ പ്രധാനം വേദാംഗങ്ങൾധർമശാസ്ത്രങ്ങൾഇതിഹാസങ്ങൾപുരാണങ്ങൾആഗമങ്ങൾദർശനങ്ങൾ എന്നിവയാണ്.
എന്നിവയിൽ അടിസ്ഥാനപെട്ടാണിരിക്കുന്നത്. ലോക നന്മക്കായി രചിക്കപ്പെട്ടവയാണ് എങ്കിലും കാലക്രമത്തിൽ അവ പൗരോഹിത്യത്തിന്‍റെ കുത്തക ആയിത്തീരുകയായിരുന്നു.
ഹിന്ദുമതത്തിലെ ദൈവസങ്കല്പവുംവിശ്വാസാനുഷ്ഠാനങ്ങളും കാലദേശങ്ങളിൽ വ്യത്യാസപ്പെട്ടും കാണാറുണ്ട്. ഹൈന്ദവ സംസ്കാരം അല്ലെങ്കിൽ സനാതനധര്മം ഒൻപതു മതങ്ങളുംഅനേകം പ്രകൃതിമതങ്ങളും ഉപമതങ്ങളും ആത്മാരാധനകളും ചേർന്നതാണ്. അതിൽ പ്രധാനമായവ ശൈവം ,
വൈഷ്ണവംശാക്തേയംസൌരംകൌമാരംഗാണപത്യം,ചാർവാക മതം എന്നിവയാണ് .ഈ അനേക മതങ്ങളും വിശ്വാസങ്ങളും തന്നെയാണ് ഹിന്ദുമതത്തെ മറ്റു അഭാരതീയ മതങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നതും.സനാതനധരമത്തെ ഒരു മതത്തിന്‍റെ ചട്ടക്കൂട്ടിൽ ഒതുക്കുന്നത് തന്നെ ഇവിടെ അഭാരതീയ മതങ്ങൾ വന്നതിനു ശേഷമാണ് . ഭാരതത്തിൽ വികസിച്ചു വന്ന സംസ്കാരമാണെങ്കിലും ഈ സനാതനധരമ്മം മറ്റുള്ള രാജ്യങ്ങളിലും പ്രചരിച്ചിരുന്നു.
ഇന്തോനേഷ്യതായിലാന്റ് ,
കമ്പോഡിയ എന്നീ രാജ്യങ്ങളിൽ ഇതിന്‍റെ പ്രഭാവവും അവശേഷിപ്പുകളും ഇപ്പോഴും അവശേഷിക്കുന്നു.
ഹിന്ദു എന്നത് യഥാർത്ഥത്തിൽ ഹിന്ദു മത വിശ്വാസിയെ സൂചിപ്പിക്കുവാനുള്ള പദമായല്ല രൂപപ്പെട്ടത്. വിദേശീയർ ഭാരതീയർക്ക് നൽകിയ പേരു മാത്രമാണത്.
നിരുക്തം
ഇന്ത്യൻ ഉപഭൂഘണ്ടത്തിലെ
സിന്ധുനദിയുടെ (Indus River) പേരിൽ നിന്നാണ് ഹിന്ദു’ എന്ന വാക്ക് ഉത്ഭവിച്ചതെന്ന് കരുതിപ്പോരുന്നു. ഇക്കാര്യം ആദ്യമായി പ്രതിപാദിച്ചിരിക്കുന്നത് ഋഗ്വേദത്തിലാണ്.  ഋഗ്വേദത്തിൽ ഇന്തോ-ആര്യ വംശജർ താമസിക്കുന്നിടം ‘’സപ്തസിന്ധു’’ (ഏഴ് നദികളുടെ നാട്) എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. അറബികൾ സിന്ധുനദിക്ക് അപ്പുറം നിവസിക്കുന്നവർ എന്ന അർത്ഥത്തിൽ ഉപയോഗിക്കുന്ന അൽ- ഹിന്ദ് ‘’’al-Hind’’’ എന്ന വാക്കിലൂടെയാണ് ഹിന്ദു എന്ന പദത്തിന് പ്രചാരം ലഭിച്ചത്. യഥാർത്ഥത്തിൽ മതത്തിനതീതമായി ഇന്ത്യൻ ഉപഭൂഘണ്ടത്തിൽ (ഹിന്ദുസ്ഥാൻ) ജീവിക്കുന്ന എല്ലാ വിഭാഗം ജനങ്ങളേയും ഹിന്ദു’ പ്രധിനിദാനം ചെയ്യുന്നു 16-18 നൂറ്റാണ്ടിലെ ബംഗാളി ഗൗഡീയ വൈഷ്ണവ ഗ്രന്ഥങ്ങളായ ചൈതന്യ ചരിതാമൃതം ,(Chaitanya Charitamrita) ചൈതന്യ ഭാഗവതം( Chaitanya Bhagavata,) എന്നിവയിൽ ഭാരതീയരെ
യവനന്മാരിൽ നിന്നും മറ്റും വേർതിരിക്കാനായി ഹിന്ദു’ എന്നുപയോഗിക്കുന്നുണ്ട്. ക്രി. വ. 1320കളിൽ എഴുതപ്പെട്ട തെന്നിന്ത്യൻ- കാശ്മീരി ഗ്രന്ഥങ്ങളിലും ഹിന്ദു പ്രത്യക്ഷപ്പെട്ടു. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അന്ത്യത്തോടെ യൂറോപ്യൻ കച്ചവടക്കാരും മറ്റ് കോളനി നിവാസികളും ഭാരതീയ മതങ്ങൾ പിന്തുടരുന്നവരെയെല്ലാം ഹിന്ദു’ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങി. പതിയെ ഇത് ഇന്ത്യയിൽ ജനിച്ചിട്ടുള്ളതും അബ്രഹാമിക മതമോ (Abrahamic religions) അ-വേദ മതമോ (ജൈനമതം സിഖ് മതം ,
ബുദ്ധമതം ) പിന്തുടരുന്നവരോ അല്ലാത്തെ എല്ലാവരേയും ഹിന്ദുവായി കരുതി.അങ്ങനെ സനാതന സംബന്ധിയായ എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും ഹൈന്ദവവിശ്വാസത്തിൽ ഉൾക്കൊണ്ടു.
പേർഷ്യക്കാരാണ് ഹിന്ദു എന്ന വാക്കിന്‍റെ ഉപജ്ഞാതാക്കൾ എന്ന് കരുതപ്പെടുന്നു. അറബിയിൽ (ﻫﻨﺪﻭﺳﻴﺔഹിന്ദൂസിയ്യ).
സിന്ധുനദീതട സംസ്കാരം നില നിന്നിരുന്ന കാലത്തേ ഇവിടത്തെ ജനങ്ങൾ പേർഷ്യയുമായും
മെസൊപ്പൊട്ടേമിയയുമായും ബന്ധപ്പെട്ടിരുന്നു. സിന്ധു നദിയുടെ തീരത്ത് വസിച്ചിരുന്നവരെന്ന അർത്ഥത്തിൽ സിന്ധ് എന്നാണ് ഇവരെ പേർഷ്യക്കാർ വിളിച്ചിരുന്നത്. എന്നാൽ സി’ എന്ന ഉച്ചാരണം പേർഷ്യൻ ഭാഷയിൽ ഇല്ലാത്തതിനാൽ അത് ഇന്ധ് അല്ലെങ്കിൽ ഹിന്ദ് എന്നായിത്തീർന്നു.
സൂചകോപദേശം
ഹിന്ദുമതം ഒട്ടനവധി കൈവഴികളായി വിഭജിക്കപ്പെട്ടിരിക്കുന്നു. ഷഡ്ദർശന വിഭാഗീകരണത്തിൽ വേദാന്തവും യോഗയും മാത്രമേ നിലനിൽക്കുന്നുള്ളൂ.
വൈഷ്ണവംശൈവം സ്മാർത്ഥിസം. ശാക്തേയം എന്നിവയാണ് ഇന്നുള്ള പ്രധാന ഹൈന്ദവവിഭാഗങ്ങൾ. പുനവതാരംകർമ്മംധർമ്മം ഇവയാണ് സനാതനധർമ്മത്തിന്‍റെ മറ്റ് വിശ്വാസപ്രമാണങ്ങൾ.
മക്ഡാനിയേൽ (McDaniel-2007) ഹിന്ദുമതത്തെ ആറ് ജന്യവിഭാഗങ്ങളായി തിരിച്ചു,
1. സാമാന്യ ഹിന്ദുമതം 
വേദകാലത്തിനു മുൻപുള്ള സാമൂഹികവ്യവസ്ഥയുമായി ബന്ധപ്പെട്ട ആചാരങ്ങളും വിശ്വാസങ്ങളും അടങ്ങുന്നു. ഒരു പ്രദേശത്ത് മാത്രം ആരാധിച്ചു വരുന്ന ദേവസങ്കല്പം ഇതിന്‍റെ പ്രത്യേകതയാണ്.
2. വൈദിക ഹിന്ദുമതം – ബ്രാഹ്മണരും മറ്റും പിന്തുടരുന്ന വേദങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള മത ധർമ്മം
3. വേദാന്ത ഹിന്ദുമതം – അദ്വൈതം മുതലായ ഉപനിഷത്തുകളുടെ താത്വികാവലോകനത്തെ അടിസ്ഥാനപ്പെടുത്തിയവ
4. യോഗാത്മക ഹിന്ദുമതം 
പതഞ്ജലിയുടെ യോഗസൂത്രത്തെ അടിസ്ഥാനപ്പെടുത്തി
5. ധാർമിക ഹിന്ദുമതം – സാമൂഹിക വ്യവസ്ഥയേയും കർമ്മത്തേയും അടിസ്ഥാനപ്പെടുത്തിയവ (ഉദാ: വിവാഹ ചടങ്ങുകൾമരണാനന്തര ചടങ്ങുകൾ)
6. ഭക്തി – വൈഷ്ണവംശാക്തേയംശൈവം എന്നിവ പോലെ ഭക്തിയെ അടിസ്ഥാനപ്പെടുത്തി,
ചരിത്രം
ഹിന്ദുമതം ആരു സ്ഥാപിച്ചു എന്ന് കണ്ടെത്തുക പ്രയാസമാണ്. ക്രിസ്തുമതം,
ഇസ്ലാം മതം ബുദ്ധമതം എന്നിവകളെപ്പോലെ വ്യക്തമായ ഒരു വിപ്ലവ ചരിത്രം ഹിന്ദുമതത്തിനില്ല
അവലംബം ആവശ്യമാണ്] . അത് സ്വാഭാവികമായും പ്രകൃത്യായും ഉണ്ടായ ആചാരാനുഷ്ഠാനങ്ങളുടെ ആകെത്തുകയാണ് ഹിന്ദുമതം അഥവാ സനാതനധർമ്മം . ചരിത്രകാരന്മാരാവട്ടെ വലിയ ഒരു കാലഘട്ടമാണ് ഈ മതത്തിന്‍റെ ഉത്ഭവത്തിനായി നൽകുന്നത് . അവരുടെ നിരീക്ഷണമനുസരിച്ച് ക്രി.മു. 3102 -നും ക്രി.മു.1300 -നും ഇടയിലുള്ള കാലഘട്ടത്തിലാണ് വേദങ്ങളും അതിനൊപ്പം ഹിന്ദുമതവും രൂപപ്പെട്ടത്. എന്നാൽ ഹിന്ദുമതം വേദങ്ങൾ ഉണ്ടായിരുന്ന കാലത്തിനു മുന്നേ തന്നെ നിലവിൽ ഉണ്ടായിരുന്നു എന്നാണ് മറ്റു ചില ചരിത്രകാരന്മാർ പറയുന്നത്. അവരുടെ അഭിപ്രായത്തിൽ സിന്ധു നദീതട സംസ്കാരം നില നിന്ന കാലത്തേ ഹിന്ദുമതത്തിന്‍റെ ആദിമ രൂപത്തിൽ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിൽ വന്നു. അത് ഒരു ദ്രാവിഡ സംസ്കാരമായതിനാൽ ഹിന്ദു മതവും യഥാർത്ഥത്തിൽ ദ്രാവിഡ മതമാണെന്നാണ് അവർ വാദിക്കുന്നത്.
ആദിമ ഹാരപ്പൻ സംസ്കാരത്തിലെ ( ക്രി. മു. 5500–2600 )
നവീനശിലായുഗത്തിലാണ് ഭാരതത്തിലെ പ്രാചീനമതത്തെപ്പറ്റിയുള്ള അറിവുകൾ വിരൽ ചൂണ്ടൂന്നത്.
പ്രീ ക്ലാസ്സിക്കൽ യുഗത്തിലെ (ക്രി. മു. 1500–500) ആചാരങ്ങളേയും വിശ്വാസങ്ങളേയും പ്രാചീന വൈദികമതം” എന്നാണ് അറിയപ്പെടുന്നത്. ആധുനിക ഹൈന്ദവതവേദങ്ങളിലൂടെയാണ് രൂപപ്പെട്ടത്. ഇവയിൽ ഏറ്റവും പഴക്കമുള്ളത് ക്രി. മു. 1700–1100 കളിൽ വിരചിതമായ
ഋഗ്വേദമാണ്  വേദങ്ങൾ
ഇന്ദ്രൻ വരുണൻ അഗ്നി സോമൻ മുതലായ ദേവതമാരുടെ ആരാധനയിൽ കേന്ദ്രീകരിച്ചിരിക്കുന്നു.
യജ്ഞം എന്ന നാമത്തിൽ അഗ്നി അർച്ചനയും മന്ത്രോച്ചരണങ്ങളും നടത്തി വന്നു. എന്നിരുന്നാലും
ക്ഷേത്രങ്ങളും ബിംബങ്ങളും നിർമ്മിക്കപ്പെട്ടിരുന്നില്ല
 പ്രാചീന വൈദികാചാരങ്ങൾ സൊരാസ്ട്രമതത്തിനും മറ്റ് ഇന്റോ – യൂറോപ്യൻ മതങ്ങളുമായും ശക്തമായ സാമ്യതകൾ പ്രദർശിപ്പിച്ചിരുന്നു.
പ്രധാന സംസ്കൃത
ഇതിഹാസങ്ങളായ
രാമായണവും മഹാഭാരതവും ക്രോഡീകരിച്ചത് ക്രി. മു. വിന്‍റെ അവസാന ശതകങ്ങളും ക്രിസ്തുവർഷത്തിന്‍റെ ആദ്യ ശതകങ്ങളും ഉൾപ്പെടുന്ന ഒരു ദീർഘമായ കാലഘട്ടത്തിലാണ്. ഇതിൽ പ്രധാനമായും പ്രാചീന ഭാരതത്തിലെ ഭരണാധികാരികളെയും യുദ്ധങ്ങളെയും പറ്റിയുള്ള ഐതിഹ്യകഥകളാണ് വിസ്തരിക്കുന്നത്. പിന്നീടുള്ള പുരാണങ്ങളിൽ ദേവീ-ദേവന്മാരുടെ മാനുഷിക ബന്ധത്തിന്‍റെയും ദുഷ്ടനിഗ്രഹത്തിന്റേയും കഥകളാണ് പതിപാദിക്കുന്നത്.
സാമൂഹികം
പ്രണവം
വേദകാലം
നവോത്ഥാനം
വിശ്വാസങ്ങളും ആചാരങ്ങളും
എല്ലാമനുഷ്യർക്കും ശരീരമല്ലാത്ത മനസ്സ് - ആത്മാവ് ഉണ്ടെന്നും അതിന് ഒരു വ്യക്തമല്ലാത്ത രൂപമാണെന്നും അത് ലിംഗ വ്യത്യാസമില്ലാത്തതാണെന്നും സർവ്വേശ്വരനായ പരബ്രഹമത്തിൽ ലയിച്ചു ചേരാനുള്ളതും ആണെന്നാണ് വേദാന്തത്തിൽ പറയുന്നത്. ഒരു വ്യക്തിയുടെ ആത്മാവ് മരണശേഷം മോക്ഷം കിട്ടിയാൽ പരബ്രഹ്മത്തിൽ ലയിച്ചു ചേരും എന്നും അല്ലെങ്കിൽ മോക്ഷം കിട്ടുന്നത് വരെ പുനർജന്മം എടുക്കുമെന്നാണ് വിശ്വാസം. കർമ്മംധ്യാനം (സന്യാസം) എന്നീ കർമ്മങ്ങളിലൂടെ മോക്ഷം കണ്ടെത്തുക എന്നതാണത്രെ മനുഷ്യ ജന്മത്തിന്‍റെ ലക്ഷ്യം. എന്നാൽ 'വേദാന്തം അല്ല ഹിന്ദുമതത്തിനടിസ്ഥാനംമറിച്ച് ഉപനിഷത്തുകൾ ആണ് എന്നാണ് പുരോഹിതരല്ലാത്ത ഹിന്ദു ചരിത്രകാരന്മാർ വിശ്വസിക്കുന്നത്. ഹൈന്ദവം എന്നത് മതത്തേക്കാളേറെ ഉത്ഭവിച്ച് ഒരു വലിയ ഭൂപ്രദേശത്തേക്ക് വ്യാപിപ്പിക്കപ്പെട്ട് അതിലൂടെ നരവംശപരമായും സാംസ്കാരികമായും വൈവിധ്യതപുലർത്തുന്ന അവസ്ഥയെ സൂചിപ്പിക്കുന്നു. ഈ മുഖ്യധാര സ്വന്തം ഉദ്ബോധനങ്ങളിൽ നിന്നും ഹൈന്ദവസാംസ്കാരിക സമന്വയങ്ങളിൽ നിന്നോ വരുന്നതാണ്.
ഹിന്ദുമതം സമ്പൂർണ്ണമായ ആരാധനാ-വിശ്വാസ സ്വാതന്ത്ര്യം നൽകുന്നു.
ഹിന്ദുമതം സകല ലോകത്തേയും ഒറ്റ സത്യത്തെ ഉൾക്കൊള്ളുന്ന ഒരൊറ്റ കുടുംബമായി കാണുന്നു. അതിനാൽ ഇത് എല്ലാ വിശ്വാസങ്ങളേയും ഉൾക്കൊണ്ട് ഏകത്വത്തിന് ഭംഗം വരുത്തുന്നവയെ തിരസ്കരിക്കുന്നു. അതിനാൽ ഹിന്ദുമതത്തിൽ സ്വധർമ്മപരിത്യാഗംനാസ്തികത്വംദൈവദൂഷണം എന്നിവയില്ല.
പ്രധാനമായ ഹൈന്ദവധാരകൾ ധർമ്മം(വ്യക്തിയുടെ കർത്തവ്യങ്ങൾ)സംസാരം (ജനനംജീവിതംമരണംപുനർജന്മം എന്നിങ്ങനെയുള്ള ചാക്രികം) കർമ്മം(പ്രവർത്തികളും അനുപ്രവർത്തികളും)മോക്ഷം (സംസാരത്തിൽ നിന്നുള്ള മോചനം)യോഗം(ആചാരാനുഷ്ഠാനങ്ങൾ) എന്നിവയാണ്.
മനുഷ്യജീവിതത്തിന്‍റെ ലക്ഷ്യങ്ങൾ
ഹിന്ദുമതവിശ്വാസങ്ങൾ പ്രകാരം മനുഷ്യജീവിതത്തിന്‍റെ പ്രധാന ലക്ഷ്യങ്ങൾ ഇവയൊക്കെയാണ്. ഇവയെ ‘’’പുരുഷാർത്ഥങ്ങൾ’’’ എന്ന് സുചിപ്പിക്കുന്നു
ധർമ്മം (സ്വപ്രവർത്തി)
അർത്ഥം (സമ്പത്ത്)
കാമം (ഇന്ദ്രിയസുഖം)
മോക്ഷം (ജീവിതമോക്ഷം)
വേദാന്തം
ഋഗ്വേദത്തിന്‍റെ ഒരു താൾ
ആത്മാവ്
പരബ്രഹ്മം
മുക്തി മോക്ഷം
പുണ്യഗ്രന്ഥങ്ങൾ
ശ്രുതി
സ്മൃതി
ചതുർവേദങ്ങൾ
പുരാണങ്ങൾ
ഭഗവദ് ഗീത
ഹിന്ദു തത്ത്വശാസ്ത്രം
പൂർവ്വ മീമാംസ
യോഗ
ഉത്തര മീമാംസ
തന്ത്ര
ഭക്തി
നിരീശ്വരവാദം
മുഖ്യ ബിംബങ്ങളും ആശയങ്ങളും
കുലദേവത
അഹിംസ
പുണ്യം
ധർമ്മം
കർമ്മം
പുനർജ്ജന്മം
സ്വർഗ്ഗം
ആശ്രമങ്ങൾ
തീർത്ഥാടനം
മന്ത്രവിധി
ഗുരുകുലം
വിഭാഗങ്ങൾ
ഹിന്ദുമതത്തിൽ പലതരത്തിലുള്ള വർഗ്ഗീകരണം സാധ്യമാണ്.
ആരാധിക്കുന്ന ദൈവത്തിന്‍റെ അടിസ്ഥാനത്തിൽ
ആരാധിക്കുന്ന ദൈവത്തിന്‍റെ അടിസ്ഥാനത്തിൽ ഹൈന്ദവരെ പലതായി തിരിക്കാം.
വൈഷ്ണവർ
ശൈവർ
ശാക്തേയർ - ശക്തിയെ ആരാധിക്കുന്നവർ
അദ്വൈതം
ജാതിയുടെ അടിസ്ഥാനത്തിൽ
ചാതുർവർണ്ണ്യത്തിൽ ചെയ്യേണ്ട ജോലിയുടെ അടിസ്ഥാനത്തിൽ ജനത നാലായി തരം തിരിക്കപ്പെട്ടിരിക്കുന്നു.
ബ്രാഹ്മണർ
ക്ഷത്രിയർ
വൈശ്യർ
ശൂദ്രർ
ഉദ്ധരണികൾ

“ ഒരു മനുഷ്യായുസ്സു മുഴുവനും ചെലവാക്കിയാലും ഹിന്ദുമതത്തെ നിർവചിക്കാനോ വിവരിക്കാനോ സാദ്ധ്യമല്ല. വളരെയധികം പഠനങ്ങളും ഗവേഷണങ്ങളും നൂറ്റാണ്ടുകളായി ഈ വിഷയത്തെപറ്റി കൂടുതൽ വെളിച്ചം വീശാൻ വേണ്ടി നടന്നു കൊണ്ടിരിക്കുകയാണ്. എന്നാലും ഒരു അന്തിമരൂപം നൽകാൻ ആർക്കും സാദ്ധ്യമല്ല. അതുകൊണ്ട് ഹിന്ദുമതത്തെപറ്റി വ്യാഖ്യാനിക്കുവാനും വിവരിക്കുവാനും ശ്രമിക്കുന്നത് ബുദ്ധിശൂന്യവും ബാലിശവുമാണ്-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ