.. ശുഭ കാര്യങ്ങള്‍ക്കു മുമ്പ് ഗണപതിഹോമം നടത്തുക ഹൈന്ദവര്‍ക്കിടയില്‍ പതിവാണ്. വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷ പരിഹാരം എന്നിവക്കെല്ലാം ഗണപതിഹോമം മുഖ്യ ഇനമായി നടത്തി വരുന്നു. ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം.സാധാരണ സൂര്യോദയത്തിനു മുന്‍പ് ആണ് ഹോമം ചെയ്യുക . സൂര്യോദയത്തോടെ സമാപിക്കുകയും ചെയ്യുന്നു.പ്രത്യക സാഹചര്യങ്ങളിലോ , പ്രത്യക ഉദ്ദേശ്യതോടെയോ മറ്റുള്ള സമയങ്ങളിലും ഗണപതി ഹോമം ചെയ്യാറുണ്ട്.
ഗണപതി ഹോമം നടത്താൻ ആഗ്രഹിക്കുന്ന ഒരു ഭക്തനു പൂജാരീതികളിൽ അറിവുണ്ടാവുന്നത് നല്ലത് ആണ് .. പൂജകൾ സ്വയം ചെയ്യേണ്ടവയാണ് ..അത് അറിവില്ലാത്തത് കൊണ്ടാണ് വേറെ ഒരു ആളുടെ സഹായം തേടുന്നത് ..അതുകൊണ്ട്പൂജകളിൽ മനസ്സു ഏകാഗ്രമാക്കി പ്രാർത്ഥനയോടെ പങ്കെടുക്കുക ഗണപതി ഹോമം നടത്തുവാൻ ഉദ്ധേശിച്ചിരിക്കുന്ന വീട്ടിൽ
മൂന്നു ദിവസം മുൻപു മുതൽ പൂജക്ക് മൂന്നു ദിവസം ശേഷവും വരെ മത്സ്യമാംസാദികൾ കയറ്റരുത് ...ചാണകം തളിച്ച് ശുദ്ധ മാക്കിയിരിക്കണം . ഗണപതി ഹോമം ചെയ്യുന്ന മുറി ..വീട്ടിൽ എല്ലാവരും മത്സ്യമാംസാദികൾ വെടിഞ്ഞു വ്രെതതോടെ .. പൂജയിൽ പങ്കെടുക്കണം...പൂജകൾ നടക്കുന്പോൾ മൂല മന്ത്രമോ ..ഗണപതി സ്തുതികളോ ജപിക്കുന്നത് നന്നായിരിക്കും .. ഹോമത്തിനു ഉപയോഗിക്കുന്ന പ്ലാവിൻ വിറകു ഉറുബ് ,ചിതൽ തുടങ്ങിയ ജീവികൾ ഇല്ലാത്തതു ആയിരിക്കണം //.. പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾ മൊട്ടു ആയിരിക്കരുത് ,..വാടിയതും എടുക്കരുത് . ഗണപതി ഹോമത്തിനു ഉപയോഗിക്കാവുന്ന മന്ത്രങ്ങൾ പഠിച്ചിരിക്കുന്നത് നല്ലത് ആയിരിക്കും .... ഏതൊക്കെ മന്ത്രങ്ങൾ ഹവനതിനു ഉപയോഗിക്കുന്നു എന്ന് നോക്കാം
മൂന്നു ദിവസം മുൻപു മുതൽ പൂജക്ക് മൂന്നു ദിവസം ശേഷവും വരെ മത്സ്യമാംസാദികൾ കയറ്റരുത് ...ചാണകം തളിച്ച് ശുദ്ധ മാക്കിയിരിക്കണം . ഗണപതി ഹോമം ചെയ്യുന്ന മുറി ..വീട്ടിൽ എല്ലാവരും മത്സ്യമാംസാദികൾ വെടിഞ്ഞു വ്രെതതോടെ .. പൂജയിൽ പങ്കെടുക്കണം...പൂജകൾ നടക്കുന്പോൾ മൂല മന്ത്രമോ ..ഗണപതി സ്തുതികളോ ജപിക്കുന്നത് നന്നായിരിക്കും .. ഹോമത്തിനു ഉപയോഗിക്കുന്ന പ്ലാവിൻ വിറകു ഉറുബ് ,ചിതൽ തുടങ്ങിയ ജീവികൾ ഇല്ലാത്തതു ആയിരിക്കണം //.. പൂജക്ക് ഉപയോഗിക്കുന്ന പുഷ്പങ്ങൾ മൊട്ടു ആയിരിക്കരുത് ,..വാടിയതും എടുക്കരുത് . ഗണപതി ഹോമത്തിനു ഉപയോഗിക്കാവുന്ന മന്ത്രങ്ങൾ പഠിച്ചിരിക്കുന്നത് നല്ലത് ആയിരിക്കും .... ഏതൊക്കെ മന്ത്രങ്ങൾ ഹവനതിനു ഉപയോഗിക്കുന്നു എന്ന് നോക്കാം
. മൂല മന്ത്രം ....ഓം ഗം ഗണപതയെ നമ:,,,,
ഈ വേദ മന്ത്രം അറിഞ്ഞിരിക്കുന്നതും നല്ലത് ആണ് _
ഗണാനാം ത്വാ ഗണപതിഹും
ഹവാമഹേ കവിം കവീനാം
ഉപമശ്രമശ്രമം
ജ്യേഷ്ടരാജം ബ്രഹ്മണാം
ബ്രഹ്മണസ്പതആന ശൃണ്വന്നോ
ദിപി സീധസാദനം സാധാരണയായി ഗണപതി ഹോമത്തിനു ഉപയോഗിക്കുന്ന ഗണപതി മന്ത്രങ്ങൾ താഴെ പറയുന്നു
"ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം ഗണപതയേ വര വരദ
സര്‍വ്വജനം മേ വശമാനയ സ്വാഹാ" ഈ മന്ത്രത്താൽ അവിൽ നേദ്യം ഹോമിച്ചാൽ സാർവ വശ്യം ഫലം
ലക്ഷ്മീവിനായകം മന്ത്രം :
"ഓം ശ്രീം ഗം സൗമ്യായ ഗണപതയേ
വരവരദ സര്‍വ്വജനം മേ വശമാനയ സ്വാഹാ"
ഇത് ദാരിദ്യശാന്തി നല്‍കും. ധനാഭിവൃദ്ധിയ്ക്കും ജാതകത്തില്‍ ഓജരാശിയില്‍ നില്‍ക്കുന്ന ശുക്രനെ പ്രീതിപ്പെടുത്താനും, രണ്ടാം ഭാവത്തില്‍ കേതു നില്‍ക്കുന്ന ജാതകര്‍ക്കും ഈ ഗണപതിമന്ത്രം അത്യുത്തമം ആകുന്നു.
ക്ഷിപ്രഗണപതി മന്ത്രം:
"ഗം ക്ഷിപ്ര പ്രസാദനായ നമ:"
തടസ്സശമനം, ക്ഷിപ്രകാര്യസിദ്ധി എന്നിവയ്ക്ക് ഈ മന്ത്രജപം അത്യുത്തമം ആകുന്നു.
വശ്യഗണപതി മന്ത്രം:
"ഹ്രീം ഗം ഹ്രീം വശമാനയ സ്വാഹാ"
ദാമ്പത്യകലഹശമനം, പ്രേമസാഫല്യം എന്നിവയ്ക്ക് ഇത് അതീവ ഫലപ്രദം ആകുന്നു.
കറുക ,നെല്ല് ,ചെത്തിപ്പൂ ,കരിംബ് ,കൊട്ടത്തേങ്ങ ,ചിരട്ട ,എള്ള് ,മുക്കുറ്റി , ദർഭ (അവിൽ,മലര് ,ശർക്കര ,കല്കണ്ടം ,ഉണക്കമുന്തിരി ,കദളിപ്പഴം ,തേൻ ,നാളികേരം ,എന്നിവ നെയ്യിൽ വഴറ്റിയെടുക്കുന്ന) നേദ്യം എന്നിവയാണ് ഹോമത്തിന് വേണ്ട സമിത്ത്കൾ ...
പല കാര്യങ്ങള്‍ക്കായി ഗണപതി ഹോമങ്ങള്‍
നടത്താറുണ്ട്. മംഗല്യ സിദ്ധിക്ക്, സന്താന ഭാഗ്യത്തിന്, ഇഷ്ടകാര്യങ്ങള്‍ സാധിക്കാന്‍, കലഹങ്ങള്‍ ഒഴിവാക്കാന്‍ എന്നുവേണ്ട ആകര്‍ഷണം ഉണ്ടാവാന്‍ പോലും ഗണപതിയെ അഭയം പ്രാപിക്കാറുണ്ട്.
വിവിധ ആവശ്യങ്ങളുള്ള ഗണപതി ഹോമത്തിന് എന്താണ് ഹോമിക്കേണ്ടത് എന്ന വിവരം ചുവടെ കൊടുക്കുന്നു :
അഭീഷ്ടസിദ്ധി : അഭീഷ്ട സിദ്ധി എന്നാല്‍ വേണ്ട കാര്യങ്ങള്‍ സാധിക്കുക. ഇതിനായി ഐകമത്യസൂക്തം, ഗായത്രി എന്നിവ ജപിച്ച് 1008 തവണയില്‍ കൂടുതല്‍ നെയ് ഹോമിക്കുക.
ഐശ്വര്യം : കറുകക്കൂമ്പ് മൂന്നെണ്ണം കൂട്ടിക്കെട്ടി ത്രിമധുരത്തില്‍ മുക്കി ഹോമിക്കുക.
മംഗല്യസിദ്ധി : ചുവന്ന തെച്ചിപ്പൂവ് നാളം കളഞ്ഞ് നെയ്യില്‍ മുക്കി സ്വയംവര മന്ത്രാര്‍ച്ചനയോടെ ഹോമിക്കുക. ഏഴ് ദിവസം തുടര്‍ച്ചയായി ചെയ്താല്‍ മംഗല്യ ഭാഗ്യം സിദ്ധിക്കും.
സന്താനഭാഗ്യം : സന്താനഗോപാല മന്ത്രം ജപിച്ച് പഞ്ചസാര ചേര്‍ക്കാത്ത പാല്‍പ്പായസം ഹോമിക്കുക.
ഭൂമിലാഭം : താമര മൊട്ടില്‍ വെണ്ണ പുരട്ടി ഹോമിക്കുക.
പിതൃക്കളുടെ പ്രീതി: എള്ളും അരിയും ചേര്‍ത്ത് അനാദി തുടങ്ങിയ മന്ത്രങ്ങള്‍ കൊണ്ട് ഹോമം നടത്തുക.
കലഹം തീരാന്‍ : ഭാര്യയുടെയും ഭര്‍ത്താവിന്‍റെയും നക്ഷത്ര ദിവസം സംവാദ സൂക്തം നടത്തി ഹോമം നടത്തണം. തുടര്‍ച്ചയായി ഏഴ് തവണ ഇത് ചെയ്യണം. ഉണങ്ങിയ 16 നാളീകേരം, 16 പലം ശര്‍ക്കര, 32 കദളിപ്പഴം, ഒരു നാഴി നെല്ല്, ഉരി തേന്‍ എന്നിവ സംവാദ സൂക്തം ചൊല്ലി ഹോമിക്കണം.
ആകര്‍ഷണത്തിന് : മുക്കുറ്റിയും തെച്ചിപ്പൂവും ത്രിമധുരത്തില്‍ ഹോമിച്ചാല്‍ മതി. ത്രയംബക മന്ത്രം കൊണ്ട് തെച്ചിയും കറുകയും അശ്വാരൂഢമന്ത്രം കൊണ്ട് മുക്കുറ്റിയും ഹോമിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ