2017, ജനുവരി 3, ചൊവ്വാഴ്ച

സത്യമേവ ജയതേ (ഹരിശ്ചന്ദ്ര മഹാരാജാവ്)/Sathyameva Jayathe/Harischandra Maharajavu

ദേവസഭയില്‍ ഒരു ദിവസം അതിശക്തമായ വാക്കുതര്‍ക്കം അതും രണ്ടു പ്രഗത്ഭന്മാര്‍. ഒന്നു വസിഷ്ഠനും മറ്റൊന്ന് വിശ്വാമിത്രനും. എന്താണ് തര്‍ക്കത്തിന് കാരണംലോകത്തില്‍ ഏറ്റവും സത്യസന്ധന്‍ ഹരിശ്ചന്ദ്രനാണെന്ന് വസിഷ്ഠ മഹര്‍ഷി പറഞ്ഞതാണ് കാരണം. അല്ലെന്ന വാദവുമായി വിശ്വാമിത്രനും. ഏതൊരാളും ഏതെങ്കിലും ഒരു സമയത്ത്അസത്യം പറയും എന്നു വാദമായിരുന്നു വിശ്വാമിത്രന്. അതും തെളിയിക്കാം എന്നു പറഞ്ഞുകൊണ്ട് സഭയില്‍നിന്നും ഇറങ്ങിപ്പോയി. (തോല്‍ക്കുന്ന വ്യക്തി കള്ളുകുടം തോളില്‍ ചുമക്കണം എന്ന വ്യവസ്ഥയും വെച്ചു) ഹരിശ്ചന്ദ്രന്റെ രാജസന്നിധിയില്‍ എത്തിച്ചേര്‍ന്ന വിശ്വാമിത്രന്‍ ദാനമായി രാജ്യവും സമ്പത്തും കൈക്കലാക്കി. പിന്നെയുള്ള ബാക്കി തുകക്കായി ഹരിശ്ചന്ദ്രനും ഭാര്യ ചന്ദ്രമതിയും മകന്‍ ലോഹിതാക്ഷനും സത്യത്തിനുവേണ്ടി കൊട്ടാരം വിട്ടിറങ്ങുന്നു. വിശ്വാമിത്രന്‍ അപ്പോഴും ഹരിശ്ചന്ദ്രനോടു
പറയുന്നു. നീ ഇപ്പോള്‍ എന്റെ അടിമയാണ്. അതിനാല്‍ തരാന്‍ എന്റെ കൈവശം ധനം ഇല്ല. എന്നുമാത്രം പറഞ്ഞാല്‍ ഞാന്‍ സര്‍വസൗഭാഗ്യവും തിരികെ തരാം എന്നുപറയുന്നു.
കൊട്ടാരം വിട്ടിറങ്ങുന്ന ഹരിശ്ചന്ദ്രനോടൊപ്പം വിശ്വാമിത്രന്‍ ദത്താത്രേയന്‍ എന്ന ശിഷ്യനേയും അയക്കുന്നു. ഗത്യന്തരമില്ലാതെ വന്നപ്പോള്‍ ഹരിശ്ചന്ദ്രന്‍ ചന്ദ്രമതിയെയും ലോഹിതാക്ഷനെയും ഒരു ധനാഢ്യന് പണയപ്പെടുത്തുന്നു. തുടര്‍ന്ന് ഒരു ശ്മശാനത്തില്‍ കാവല്‍ക്കാരനായി ജോലിയില്‍ ഏര്‍പ്പെട്ടു. ദഹിപ്പിക്കാന്‍ കൊണ്ടുവരുന്ന ജഡത്തിന് ഒരു പണം യജമാനനും 1/4 പണം കാവല്‍ക്കാരനും എന്ന വ്യവസ്ഥയില്‍. ഇതേസമയം പണയപ്പെടുത്തിയ ഭാര്യയുടെയും മകന്റെയും കഷ്ടപ്പാടുകള്‍ വളരെ ദുസ്സഹമായിരുന്നു. ഒരു ദിവസം മകന്‍ ലോഹിതാക്ഷന്‍ സര്‍പ്പസ്പര്‍ശത്താല്‍ മരിക്കാനിടയായി.
അതും വീട്ടുടമസ്ഥന് ഹോമത്തിന് ദര്‍ഭയെടുക്കാന്‍ ചെന്ന സമയത്തായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികള്‍ ഈ വിവരം ചന്ദ്രമതിയോടു പറഞ്ഞു. എന്നാല്‍ ജോലികളെല്ലാം തീര്‍ന്നശേഷം പോയാല്‍ മതിയെന്ന് യജമാനന്‍ ദയാദാക്ഷിണ്യമില്ലാതെ പറഞ്ഞു. ജോലിയെല്ലാം തീര്‍ന്നശേഷം ചന്ദ്രമതി രാത്രിയില്‍ മകനെ അന്വേഷിച്ചു ചെന്നു കണ്ടെത്തി. തുടര്‍ന്ന് മകന്റെ മൃതദേഹവുമായി ശ്മശാനത്തില്‍ എത്തിച്ചേരുകയായിരുന്നു. തുടര്‍ന്ന് അവിടെ കൂട്ടിയിട്ടുള്ള വിറകു കമ്പുകള്‍ കൂട്ടി ശവദാഹത്തിനൊരുങ്ങുമ്പോഴാണ് കാവല്‍ക്കാരന്റെ വരവ്. രണ്ടുപേര്‍ക്കും പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തന്റെ അവകാശമായ ഒന്നേകാല്‍ പണം തന്നാല്‍ മാത്രമേ ശവം ഇവിടെ ദഹിപ്പിക്കാന്‍ കഴിയൂ എന്ന് കാവല്‍ക്കാരന്‍ പറഞ്ഞപ്പോള്‍ സ്ത്രീ പൊട്ടിക്കരഞ്ഞു. എന്റെ കൈയില്‍ ഒന്നും തന്നെയില്ല എന്നുപറഞ്ഞപ്പോള്‍ നിന്റെ കഴുത്തില്‍ കിടക്കുന്ന താലി വിറ്റെങ്കിലും എന്റെ മുതലാളിയുടെ പങ്ക് തരുക എന്നേയും ഒഴിവാക്കുക.

ഈ വാക്കുകള്‍ കേട്ട ഉടന്‍ സ്ത്രീ അതീവ ദുഃഖത്തോടെ പറയുന്നു. അല്ലയോ സൂര്യദേവാഎന്റെ ഭര്‍ത്താവല്ലാതെ വേറൊരു പുരുഷനും കാണാന്‍ കഴിയാത്ത സിദ്ധിയുള്ള താലി ഒരു സാധാരണ ചുടല കാവല്‍ക്കാരനു കാണാന്‍ കഴിഞ്ഞല്ലോ എന്നു വളരെ വ്യസനിച്ചു. അപ്പോഴാണ് ഹരിശ്ചന്ദ്രന് സംഗതി മനസ്സിലായത്. വന്നതു വേറെയാരുമല്ല തന്റെ ഭാര്യ ചന്ദ്രമതിയും മരിച്ചുകിടക്കുന്ന മകന്‍ ലോഹിതാക്ഷനുമാണെന്നും അറിഞ്ഞതും പൊട്ടിക്കരഞ്ഞു. എന്നാല്‍ സത്യം മുറുകെപിടിച്ച്ദഹിപ്പിക്കാന്‍ പണം വേണം എന്നുപറഞ്ഞു തിരിച്ചയച്ചു. ഇതേസമയം അവിടുത്തെ രാജകൊട്ടാരത്തില്‍ ഒരു മോഷണം നടന്നു. ഇതിന്റെപേരില്‍ ചന്ദ്രമതിയെ കാവല്‍ക്കാര്‍ പിടിച്ചു രാജസഭയില്‍ എത്തിച്ചു. കടുത്ത ശിക്ഷ തന്നെ മരണം.
അതും ചുടല കാവല്‍ക്കാരന്‍ ചണ്ഡാലന്റെ അടുത്തുവന്നു. മരിച്ചു കിടക്കുന്ന മകന്‍ ഒരു വശം. വധശിക്ഷക്കു വിധിക്കപ്പെട്ട ഭാര്യ ഒരു വശത്തും. യാതൊരു കൂസലും കൂടാതെ വധശിക്ഷ നടപ്പാക്കാന്‍ കാവല്‍ക്കാരനൊരുങ്ങി. അയാള്‍ വാളോങ്ങിയതും അത്ഭുതം. വായ്തലപ്പില്‍നിന്നും മാലകള്‍ വീണത് ചന്ദ്രമതിയുടെ കഴുത്തില്‍. ആ ധന്യമുഹൂര്‍ത്തത്തില്‍ ദേവന്മാരെല്ലാം പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് വിശ്വാമിത്രന്‍ തോല്‍വി സമ്മതിച്ചു. ഹരിശ്ചന്ദ്രന്റെ കീര്‍ത്തി ലോകമെങ്ങും വ്യാപിച്ചു. മരിച്ച ലോഹിതാക്ഷന് ജീവന്‍ തിരിച്ചുകിട്ടി. ചന്ദ്രമതിയുടെ കളങ്കപ്പേര് ഇല്ലാതായി. പിന്നെ ഹരിശ്ചന്ദ്ര മഹാരാജാവ് വളരെക്കാലം ഭരണം നടത്തി.ഹരിശ്ചന്ദ്രന്‍= ഈ പ്രയോഗം സത്യത്തിന്റെ പേരില്‍ ഇന്നും പ്രചുരപ്രചാരമാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ