2017, ജനുവരി 3, ചൊവ്വാഴ്ച

നടരാജൻ/Lord Shiva Nataraja Vigraham

ശിവൻ
***********


നടരാജൻ ശിവന്റെ പ്രസിദ്ധമായ ഒരു സങ്കല്പരൂപമാണ്.  ലോകത്തിലെ ഏറ്റവും ഉദാത്തമായ ഈശ്വര സങ്കല്പമാണ് നടരാജൻ എന്നൊരഭിപ്രായമുണ്ട്.  തമിഴ്‌നാട്ടിൽ പൊതുവെ വളരെയധികം പ്രചാരമുളള ശിവസങ്കല്പമാണിത്.  പ്രപഞ്ചത്തിന്റെ താളാത്മകമായ ചലനത്തിന്റെ പ്രതീകമാണ് ശിവതാണ്ഡവം എന്നാണ് സങ്കല്പം.  ഭാരതീയ ചിന്തയെ ആധുനിക ശാസ്ത്ര സിദ്ധാന്തങ്ങളുമായി സമന്വയിപ്പിച്ച ഫ്രിജോഫ് കാപ്ര പ്രപഞ്ചത്തിലെ ഊർജ്ജസ്പന്ദം അഥവാ ഊർജ്ജതാണ്ഡവത്തിന്റെ അത്യുദാത്തമായ പ്രതീകമാണ് നടരാജനൃത്തം എന്നു കണ്ടെത്തുന്നുണ്ട്.  Cosmic Dance  എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിക്കുന്നത്.


ശിവന്റെ നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ ഡമരുവുമേന്തി അപസ്മാരപുരുഷന്റെ മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ അഭയമുദ്ര പ്രദർശിപ്പിച്ചിരിക്കുന്നു. ചോളരാജാക്കന്മാർ പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്.

വിശ്വാസങ്ങൾ

തന്റെ പത്നിയായ സതിയെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി ശിവൻ താണ്ഡവ നൃത്തം ചവിട്ടിയതാണ് നടരാജനൃത്തം എന്നാണ് ഹൈന്ദവവിശ്വാസം. മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:
ആനന്ദനൃത്തം ചെയ്യുന്ന
നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ ഉടുക്ക് പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ അഭയഹസ്തം കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.

ശിവതാണ്ഡവം

ശിവനെ മഹാനടനായാണ് ഹിന്ദുക്കൾ സങ്കൽപ്പിക്കുന്നത്. പ്രപഞ്ചം തന്നെ ശിവന്റെ നടനശാലയാണ് എന്നാണ് വിശ്വാസം. നാട്യത്തിന്റെ രാജാവ് എന്ന അർത്ഥത്തിലാണ് ശിവന് നടരാജൻ എന്ന പേരുണ്ടായത്. ദേവന്മാരുടെയും ദേവിമാരുടെയും സാന്നിദ്ധ്യത്തിൽ ഹിമാലയത്തിന് മുകളിൽ സന്ധ്യാനൃത്തം ചെയ്യുന്ന ദ്വിബാഹുവായ ശിവനെപറ്റി ശിവപ്രദോഷസ്തോത്രത്തിൽ വർണ്ണിക്കുന്നു.

ഐതിഹ്യം

താണ്ഡവനൃത്ത മാതൃകയിൽ ഏറ്റവും പ്രസിദ്ധമായത് ചിദംബരത്തെ നടരാജനൃത്ത വിഗ്രഹമാണ്. ഈ നൃത്തത്തിന്റെ ഉല്പത്തിയെപറ്റി ഒരൈതിഹ്യമുണ്ട്. ഒരിക്കൽ നാസ്തികരായ ഏതാനും ഋഷികളെ നേരിടാൻ ശിവനും, സ്ത്രീ രൂപം ധരിച്ച വിഷ്ണുവും, ആദിശേഷനും കൂടി ഒരു വനത്തിലെത്തി. ഋഷികൾ മായാപ്രയോഗംകൊണ്ട് ശിവനെ എതിർത്തു. ഒരു കടുവയുടെ രൂപംധരിച്ച് ശിവനെ ആക്രമിക്കാനെത്തിയ ഋഷിയെ ഭഗവാൻ നൃത്തം ചെയ്തുകൊണ്ട് നേരിട്ടു. കടുവയെ പിടിച്ച് അതിന്റെ തോല് ചീന്തി ഒരു സിൽക്ക് തുണിപോലെ ശിവൻ ശരീരത്തിൽ ധരിച്ചു. പിന്നീട് ഘോരരൂപിയായ ഒരു സർപ്പം എതിരിട്ടപ്പോൾ ഭഗവാൻ അതിനെ പിടിച്ച് കഴുത്തിലണിഞ്ഞു. അതിനുശേഷം ഹ്രസ്വകായനായ മുയലകൻ എന്ന ഒരു ഭീകരസത്വം ഓടിഅടുത്തു. ശിവൻ തന്റെ കാലിന്റെ പെരുവിരൽ അതിന്റെ മുതുകിൽ ചവുട്ടിഞെരിച്ച് നൃത്തം ചെയ്തു. ഉയർത്തിയ രണ്ട് കരങ്ങളിലും ഢക്കയും, അഗ്നിയും, താഴെ ഒരു കൈകൊണ്ട് വരമുദ്രയും, മറ്റൊർ കൈകൊണ്ട് ഉയർത്തിയ കാലിലേക്കും ചവുട്ടിഞെരിക്കുന്ന അസുരനിലേക്കും ചൂണ്ടുകയും ചെയ്യുന്ന നാലു കൈകളുള്ള നടരാജനൃത്തത്തിന്റെ ഉത്ഭവം ഇങ്ങനെയാണ് എന്നു പറയപ്പെടുന്നു.

ക്ഷേത്രങ്ങളിൽ

ദക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ ഭൂജംഗത്രസിതമാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും, അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവൻ ലളിതകരണത്തിലാണ്. തെങ്കാശി,താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ലലാടതിലകംഎന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി,നല്ലൂർ എന്നിവിടങ്ങളിൽ ചതുരകരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ കൈലാസനാഥസ്വാമിക

്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും തല സംസ്ഫോടിതംഎന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ