വാൽമീകിരാമായണത്തെ കുറിച്ചു ഹിന്ദുക്കൾക്ക് ഉള്ള അജ്ഞത മൂലം പലവിധ തെറ്റിദ്ധാരണകൾ പ്രചാരത്തിലുള്ളതായി കാണുന്നു. ഇങ്ങനെ പ്രചാരത്തിലിരിക്കുന്ന ചില തെറ്റുകളും അതിന്റെ ശരിയും എന്തെന്ന് മനസ്സിലാക്കാം. ശ്രീരാമചരിത്രത്തെ സംബന്ധിച്ചു മൂലഗ്രന്ഥം വാൽമീകിരാമായണം ആയതിനാൽ, വാൽമീകി മഹർഷി പറഞ്ഞ കാര്യങ്ങളെ ഏറ്റവും ആധികാരികമായി കണക്കാക്കാം .
1. ദ്രാവിഡനായ രാവണനെ, ആര്യനായ ശ്രീരാമൻ വധിച്ചു എന്നതാണ് ഒന്നാമത്തെ തെറ്റിദ്ധാരണാജനകമായ പ്രചാരണം. യഥാർത്ഥത്തിൽ വിശ്രവസ്സ് എന്ന ബ്രാഹ്മണ മുനിയുടെ പുത്രനാണ് രാവണൻ. അതോടെ ആര്യൻ-ദ്രാവിഡൻ എന്നുള്ള തെറ്റായ വിഭജനത്തിനു തന്നെ അർഥം ഇല്ലാതെയായല്ലോ.
2.ശംബൂകൻ എന്ന് പേരുള്ള ഒരു ശൂദ്രനെ
ശ്രീരാമൻ വധിച്ചു എന്നതാണ് രണ്ടാമതായി പ്രചാരത്തിലുള്ള തെറ്റ്. ഇങ്ങനെ ഒരു സംഭവം വാൽമീകി രാമായണത്തിൽ തന്നെ ഇല്ല. വാല്മീകി മഹർഷി അങ്ങനെ പറഞ്ഞിട്ടേയില്ല.
3. സീതാദേവിയോട് "അഗ്നിശുദ്ധി" വരുത്താൻ ശ്രീരാമൻ ആവശ്യപ്പെട്ടു എന്നതാണ് മൂന്നാമത്തെ തെറ്റായ പ്രചാരണം. ഇങ്ങനെയും വാല്മീകി രാമായണത്തിൽ ഒരിടത്തും പറഞ്ഞിട്ടില്ല. സീതാദേവി അഗ്നികുണ്ഡത്തിൽ പ്രവേശിക്കാൻ സ്വയം തീരുമാനിക്കുകയും, ലക്ഷ്മണനോട് അഗ്നികുണ്ഡം തയാറാക്കാൻ സീതാദേവി തന്നെ ആവശ്യപ്പെടുകയുമാണ് ഉണ്ടായത്. (വാൽമീകി രാമായണം 6.116.18)
4.ഗർഭിണിയായ സീതാദേവിയെ വനത്തിൽ ശ്രീരാമൻ ഉപേക്ഷിച്ചു എന്നതാണ് മറ്റൊരു പ്രചാരണം. ഇങ്ങനെയും വാൽമീകിരാമായണത്തിൽ ഒരിടത്തും എഴുതിയിട്ടില്ല.
5.പ്രേമാർഭ്യർഥനയുമായി എത്തിയ ശൂര്പണഖ എന്ന "സ്ത്രീയെ" അംഗഛേദം ചെയ്തു എന്നതാണ് അടുത്ത് പ്രചാരത്തിലുള്ള തെറ്റായ ആക്ഷേപം. യഥാർത്ഥത്തിൽ ആ വഴി പോവുന്ന സന്യാസിമാരെയും മറ്റു ജനങ്ങളെയും ഉപദ്രവിക്കുന്ന അതിക്രൂരയായ ഒരു രാക്ഷസിയായിരുന്നു ശൂർപണഖ. മറ്റുള്ളവരെ ഉപദ്രവിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ശൂർപണഖ, ശ്രീരാമനോട് പ്രേമാർഭ്യർഥ നടത്തുമ്പോൾ, താൻ സീതാദേവിയെ വിവാഹം കഴിച്ചു എന്നും, തന്റെ മനസ്സില് സീതാദേവി മാത്രമേ ഉള്ളൂ എന്നും ശ്രീരാമൻ അറിയിക്കുന്നു.. അതോടെ സീതാദേവിയെ ശത്രുവായി കണ്ടു ആക്രമിക്കാൻ ശൂർപണഖ തയാറാകുന്നു. സീതാദേവിയെ ആക്രമിക്കാൻ ശൂർപണഖ പോകുമ്പോൾ മാത്രമാണ് ലക്ഷ്മണൻ ശൂർപണഖയെ തടയുന്നതും അംഗഛേദം ചെയ്യുന്നതു. ഇത്രയും ക്രൂരതയുള്ള ഒരു രാക്ഷസിയായ ശൂർപണഖയെ "ഒരു നിഷ്കളങ്കയായ സ്ത്രീ"യായി അവതരിപ്പിക്കുന്നവർ, മറ്റു സ്ത്രീകളെ അപമാനിക്കുകയല്ലേ എന്ന് സംശയിക്കേണ്ടതാണ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ