2017, ജനുവരി 3, ചൊവ്വാഴ്ച

അനന്തപുരം ക്ഷേത്രത്തിലെ മുതല/Anandapuram Mahavishnu Temple/Anandapuram Kshetrathile Muthala





കാസർഗോഡ് ജില്ലയിലുള്ള ഒരു ക്ഷേത്രമാണ് അനന്തപുര തടാക ക്ഷേത്രം (അനന്തപുര ലേക്ക് ടെമ്പിൾ). കേരളത്തിലെ ഏക തടാകക്ഷേത്രമാണ് ഇത്. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ (പത്മനാഭസ്വാമി ക്ഷേത്രം) മൂലസ്ഥാനമായി ഇത് കരുതപ്പെടുന്നു..!!  കാസറഗോഡ് ജില്ലയിലെ കുംബ്ല എന്ന പട്ടണത്തിൽ നിന്നും 5 കി.മീ അകലെയാണ് ഈ ക്ഷേത്രം. അനന്തപത്മനാഭൻ ഇവിടെയായിരുന്നു കുടികൊണ്ടിരുന്നത് എന്നാണ് സ്ഥലവാസികളുടെ വിശ്വാസം..!!
അനന്തപുരത്തെ ബബ്ബിയ എന്ന മുതലയ്ക്ക്പൂജയ്ക്ക് ശേഷം പൂജാരി പടച്ചോര് നല്കുന്നു..!! തികച്ചും ഒരു സസ്യഭുക്കാണ്
ബബ്ബിയ എന്ന് പേരുള്ള ഈ മുതല..!! വളരെ മുമ്പുണ്ടായിരുന്ന ബബ്ബിയ എന്ന മുതലയെ ബ്രിട്ടീഷുകാർ വെടിവെച്ചു കൊന്നു. അതിനു ശേഷം ഉണ്ടായതാണ് ഇപ്പോഴുളള ഈ മുതല..!! ഇതു എങ്ങനെ ഇവിടെ വന്നു എന്ന് ആർക്കും അറിയില്ല. പഴയ മുതലയുടെ പേര് തന്നെയാണ് ഇതിനും ഉള്ളത്. പൂജസമയം കഴിഞ്ഞ് പൂജാരി പേര് വിളിച്ചാൽ ഇതു അടുത്ത് വരുന്നത് പലപ്പോഴും കാണാൻ പറ്റുമായിരുന്നു..!!

മാംസാഹാരം കഴിക്കാതെ 65 വഷത്തോളമായി മുതല എങ്ങനെ ഈ തടാകത്തിൽ കഴിയുന്നു എന്നത് ആശ്ചര്യജനകമാണ്..!! അറുപത്തഞ്ച് വർഷം എന്ന് കൃത്യമായി പറയാൻ കാരണമുണ്ട്. സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്നേ ഈ ഭാഗത്ത് ബ്രിട്ടീഷുകാരുടെ ക്യാമ്പ് ഒരെണ്ണം ഉണ്ടായിരുന്നു. അന്ന് തടാകത്തിൽ ഉണ്ടായിരുന്ന മുതലയെ അവർ വെടിവെച്ചുകൊന്നു..!! കൊന്നയാൾ അധികം വൈകാതെ ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞു..!! പിറ്റേന്ന് തന്നെ മറ്റൊരു കുഞ്ഞുമുതല തടാകത്തിൽ പ്രത്യക്ഷപ്പെട്ടു..!! എവിടെനിന്ന് വന്നെന്നോ എങ്ങനെ വന്നെന്നോ ആര്ക്കുമറിയില്ല..!! ആ മുതലയാണ് ഇപ്പോൾ ഈ തടാകത്തിലുള്ളത്. ആദ്യത്തെ മുതലയുടെ ബബ്ബിയ എന്ന നാമം തന്നെ ഈ മുതലയ്ക്കും നല്കപ്പെട്ടു..!! തീരെ അപകടകാരിയല്ല ഈ മുതല..!! കുളത്തിൽ ഒരിക്കൽ വീണുപോയ ഒരു ചെറിയ കുട്ടിയുടെ അടുത്ത് വന്ന് മണത്തു നോക്കിയതിനുശേഷം തിരിച്ചുപോയതടക്കംഈ മുതലയെ പറ്റി ഒരുപാട് കഥകളുണ്ട്..!! ക്ഷേത്രത്തിലെ പൂജാരി തടാകത്തിൽ മുങ്ങിക്കുളിക്കുന്നതിനിടെപലപ്രാവശ്യം മുതലയുടെ പുറത്ത് ചവിട്ടിയിട്ടുണ്ടെങ്കിലുംയാതൊരുവിധത്തിലും ഉളള ആക്രമണവും മുതലയിൽ നിന്ന് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല പൂജാരി കൊടുക്കുന്ന നിവേദ്യച്ചോറാണ് മുതലയുടെ മുഖ്യഭക്ഷണം..!! വൈകുണ്ഠ സദൃശ്യമായ ക്ഷേത്രത്തിന്റെ ചുറ്റുമുള്ള യക്ഷന്മാരും ഗന്ധർവ്വന്മാരുമൊക്കെ താമസിക്കുന്ന ക്ഷീരസാഗരമാണ് തടാകമെന്നും വൈകുണ്ഠത്തിന്റെ കാവല്ക്കാരൻ കൂടിയായ വരുണൻ തന്നെയാണ് ഈ മുതലയെന്നും വിശ്വസിച്ചുപോരുന്നു..!! കൃഷ്ണാർപ്പണം..!!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ