ശ്രീ ഗുരുഭ്യോ നമ
----------------------------
കാശി ഭൈരവക്ഷേത്രങ്ങള് അറിയുക ..
ഖഡ്ഗം കപാലം ഡമരും ത്രിശൂലം
ഹസ്താംബുജേ സന്ദധതം ത്രിണേത്രം |
ദിഗംബരം ഭസ്മവിഭൂഷിതാംഗം
നമാമ്യഹം ഭൈരവമിന്ദുചൂഡം || ....................
ശംഭുവിന്റെ തൃക്കണ്ണിൽനിന്ന് ഭുജാതനായ ഭൈരവൻ ശിവകോപത്തിന്റെ പ്രതീകമായ ശക്തിയത്രെ. കാശിയുടെ സംരക്ഷകനായി വിശ്വനാഥന്റെ തേജസായി ഭക്തപരിപാലനം ചെയ്തുകൊണ്ടിരിക്കുന്ന ഭൈരവന്റെ അനുഗ്രഹം ഇല്ലാതെ കാശീദർശനം സഫലമാവുകയില്ല എന്നുമാത്രമല്ല വിപരീതഫലംകൂടി ഉണ്ടായേക്കാം.
ഭൈരവന്റെ ബാലകരൂപമത്രെ വടുകഭൈരവൻ. കമച്ചയിൽ സ്ഥിതിചെയ്യുന്ന കാശി വടുകഭൈരവക്ഷേത്രം പുരാതനകാലം മുതൽ ഇന്നും അദ്ഭുതങ്ങളുടെ കേളീരംഗമാണ്. വടുകക്ഷേത്രം അമൂല്യമായ ഒരു അഖണ്ഡദീപത്തെ
കാത്തുസൂക്ഷിക്കുന്നു. അതിലെ എണ്ണക്ക് നായ്ക്കളുടെ കടിയേറ്റ് ഉണ്ടാകുന്ന മുറിവുകള് ഭേദമാക്കാനുള്ള അദ്ഭുതശക്തിയുണ്ട് . ക്ഷേത്രത്തിന് ചുറ്റും ഭൈരവവാഹനമായ നായ്ക്കളെ കാണാം. അവ ആരെയും ഉപദ്രവിക്കാറില്ല . ആരതി സമയത്ത് അവിടെയുണ്ടാകുന്ന നായ്ക്കൾ ശംഖനാദംപോലെ പ്രത്യേകശബ്ദം പുറപ്പെടുവിക്കാറുണ്ട് എന്നതും അദ്ഭുതമാണ്.
കാത്തുസൂക്ഷിക്കുന്നു. അതിലെ എണ്ണക്ക് നായ്ക്കളുടെ കടിയേറ്റ് ഉണ്ടാകുന്ന മുറിവുകള് ഭേദമാക്കാനുള്ള അദ്ഭുതശക്തിയുണ്ട് . ക്ഷേത്രത്തിന് ചുറ്റും ഭൈരവവാഹനമായ നായ്ക്കളെ കാണാം. അവ ആരെയും ഉപദ്രവിക്കാറില്ല . ആരതി സമയത്ത് അവിടെയുണ്ടാകുന്ന നായ്ക്കൾ ശംഖനാദംപോലെ പ്രത്യേകശബ്ദം പുറപ്പെടുവിക്കാറുണ്ട് എന്നതും അദ്ഭുതമാണ്.
ഭീഷണ ഭൈരവ ക്ഷേത്രം -
ജ്യേഷ്ഠേശ്വറിന് അടുത്ത് സ്ഥിതിചെയ്യുന്ന ഭീഷണ ഭൈരവന് ഭൂതഭൈരവൻ എന്നും പേരുണ്ട്. സപ്ത് സാഗർ/കാശീപുര വഴി ഇവിടെഎത്തിച്ചേരാം. കാലത്ത് 6 മുതൽ 10 വരെയും വൈകുന്നേരം 6 മുതൽ വരെയുമാണ് ക്ഷേത്രം തുറക്കുന്ന സമയങ്ങൾ.
.
സംഹാര ഭൈരവ ക്ഷേത്രം -
കാശിയുടെ വടക്കുഭാഗത്ത് പത്തൻദർവാജയിൽ ഗായ് ഘട്ടിനടുത്താണ് ഇത് സ്ഥിതിചെയ്യുന്നത്. ബോട്ട് വഴിയോ മച്ചോദരി വഴിയോ ഇവിടെ എത്താവുന്നതാണ്. കാലത്ത് 5 മുതൽ 11 വരെയും വൈകുന്നേരം 5 മുതൽ 9.30 വരെയുമാണ് ക്ഷേത്രസമയം.
ഉൻമത്തഭൈരവ ക്ഷേത്രം -
കാശിയിൽ നിന്ന് 10 കി.മി അകലെ ദീരാ ഗ്രാമത്തിലെ പഞ്ചക്രോശിമാർഗിലാണ് ഈ ക്ഷേത്രം . ഇവിടെ എല്ലാ സമയങ്ങളിലും ആരാധന നടന്നുകൊണ്ടിരിക്കുന്നു.
ക്രോധഭൈരവ ക്ഷേത്രം -
ആദിഭൈരവ ക്ഷേത്രം എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രം വാരണാസിയിലെ കമച്ചയിലാണ് സ്ഥിതിചെയ്യുന്നത്. രാവിലെയും വൈകീട്ടും ഇവിടെ ആരതി നടത്തുന്നു. രാവിലെ 5 മുതൽ 12 വരെയും വൈകുന്നേരം 4 മുതൽ 12 വരെയും ക്ഷേത്രം തുറന്നിരിക്കുന്നു.
കപാലഭൈരവ ക്ഷേത്രം -
കാശിയുടെ വടക്കുകിഴക്ക് ഭാഗത്ത് അലൈപൂരില് സ്ഥിതിചെയ്യുന്നു.
ക്ഷേത്രസമയം - രാവിലെ 6 മുതൽ 11.
വൈകുന്നേരം 6 മുതൽ 11.
അസിതംഗഭൈരവ ക്ഷേത്രം -
വൃദ്ധ് കാലേശ്വറിന് സമീപമാണ് ഇത്. വിശ്വേശ്വർഗൻജ് വഴി ഇവിടെ എത്താം. ദർശനസമയത്തിന് പരിധിയില്ല.
ചണ്ഡഭൈരവ ക്ഷേത്രം -
ദുർഗാകുണ്ഡിലെ ദുർഗാക്ഷേത്രപരിസത്താണ് ചണ്ഡഭൈരവ പ്രതിഷ്ഠയുള്ളത്. ക്ഷേത്രം ഇരുപത്തിന്നാല് മണിക്കൂറും ആരാധനക്കായി തുറന്നിരിക്കുന്നു.
രുരുഭൈരവ ക്ഷേത്രം -
രുരുഭൈരവനെ ആനന്ദഭൈരവൻ എന്നും വിളിക്കുന്നു. വാരണാസിയിലെ ഹരിശ്ചന്ദ്രഘട്ടിനടത്തുള്ള ഹനുമാൻ ഘട്ടിലാണിത് സ്ഥിതിചെയ്യുന്നത്. ഹനുമാൻ ക്ഷേത്രത്തിന്റെ അടുത്ത് രുരുഭൈരവൻ സ്ഥിതിചെയ്യുന്നു.
ദർശനസമയം രാവിലെ 5-10 , വൈകുന്നേരം 5 - 9.30. രണ്ട് നേരങ്ങളിലും ആരതി ഉണ്ടായിരിക്കും.
ഓം നമ: ശിവായ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ