/*Popads script*/ Proud To Be A Hindu: സൂര്യാരാധന / Sun Adoration suryaradhana suryanamaskaram

2017, മാർച്ച് 23, വ്യാഴാഴ്‌ച

സൂര്യാരാധന / Sun Adoration suryaradhana suryanamaskaram


പ്രത്യക്ഷ ദൈവമായ സൂര്യദേവന്റെ പ്രധാനപ്പെട്ട നാമം ആദിത്യന്‍ എന്നാണല്ലോ... ആദിത്യന്‍ എന്നതിനര്‍ത്ഥം അദിതിയുടെ മകന്‍ ...ആരാണ് അദിതിയുടെ മകന്‍ ..... വാമനന്‍; മഹാവിഷ്ണുവിന്റെ അവതാരം... അതായത് സൂര്യന്‍ മഹാവിഷ്ണുതന്നെയാണ്..

ഉദയസൂര്യനെ പൂര്‍വ്വികര്‍ വാമനനായി ആരാധിച്ചിരുന്നു.. രാവിലെ സൂര്യനെ ആരാധിക്കുന്നവരില്‍ ജാഡ്യം, മടി ഇവ ഇല്ലാതായി ഊര്‍ജം നിറയുന്നു.. ആഴ്വാര്‍മാര്‍ വാമനനെ പലതരത്തില്‍ സ്തുതിചിട്ടുണ്ട്.... ആണ്‍ടാള് "ഉലകളന്ന പെരുമാളിനെ " കൊണ്‍ടാടിപ്പാടിയിരിക്കുന്നു...


 "അടി അള ഞാന്‍ " എന്നാ 610 - ) കുറലില്‍ തിരുവള്ളൂര്‍ വാമനന്റെ ഗുണങ്ങളെ വര്‍ണ്ണിച്ചിരിക്കുന്നു...ഓരോ ഭരണാധികാരിയും വാമനനെ പോലെ മൂവുലകും കീഴടക്കത്തക്ക ശക്തി ആര്‍ജ്ജിചിരിക്കണമെന്നു ഉദ്ബോധിപ്പിക്കുന്നു... ബോധം
കേട്ടുറങ്ങുന്ന, ജാഡ്യം വളര്‍ത്തുന്ന, ഉന്മേഷമില്ലാത്ത അവസ്ഥകള്‍ ചൈതന്യ നാശത്തെ ഉളവാക്കുന്നു... അതിനെ പുറം തള്ളികഴിഞ്ഞാല്‍ വാമനനെപ്പോലെ മൂവുലകം കീഴടക്കാന്‍ പറ്റുമെന്ന് നമ്മെ തിരുക്കുരുള്‍ അറിയിക്കുന്നു....വാമനന്റെ പ്രത്യക്ഷരൂപമായ സൂര്യനെ ആരാധിക്കുന്നവര്‍ക്ക് അസാധ്യമെന്നു തോന്നുന്നതെന്തും നേടാന്‍ കഴിയുമെന്നത് സത്യമാണ്..

നവഗ്രഹങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഗ്രഹം സൂര്യനത്രേ... എല്ലാ ഗ്രഹങ്ങളേയും നിയന്ത്രിക്കുന്ന സൂര്യനെ ദേവന്മാരും ഗ്രഹങ്ങളും പ്രദിക്ഷണം വെക്കുന്നു... പ്രഭാതത്തില്‍ ഉണര്‍ന്നു സ്നാനം ചെയ്തു സൂര്യാരാധന നടത്തുന്നത് ശരീരത്തിനും മനസ്സിനും ആരോഗ്യവും ഐശ്വര്യവും ജീവിതത്തില്‍ പ്രദാനം ചെയ്യാന്‍ സഹായിക്കും.. സൂര്യനെ രാവിലെയും വൈകുന്നേരവും സ്മരിച്ചു സ്തുതിക്കണം.. പ്രഭാത സൂര്യനെ വാമാനനായും , പ്രദോഷ സൂര്യനെ വരുണനായും സ്മരിക്കണം,ദര്‍ശിക്കണം...

യമരാജന്‍ യുധിഷ്ടിരനെ പരീക്ഷിക്കാന്‍ ചോദിച്ച ചോദ്യങ്ങളില്‍ സൂര്യനെ കുറിച്ച് ചോദിച്ചത് ഇവയാണ്..
യക്ഷന്‍ - ആരാണ് സൂര്യനെ ഉണര്‍ത്തുന്നത്
യുധിഷ്ടിരന്‍ - പരമമായ ബ്രഹ്മചൈതന്യം
യക്ഷന്‍ - ആരാണ് സൂര്യനെ അസ്തമിപ്പിക്കുന്നത്
യുധിഷ്ടിരന്‍ ...സൂര്യന്‍ സത്യത്തില്‍ അസ്തമിക്കുന്നില്ല...
യക്ഷന്‍ - ദിവസവും സംഭവിക്കുന്നവ എങ്ങനെയാണ്..

യുധിഷ്ടിരന്‍ - മിഥ്യയായ ലോകം ആകാശത്താല്‍ മൂടപ്പെട്ട ഒരുപാത്രമായി കാണപ്പെടുന്നു...രാവും പകലും വിരകുകള്‍ ...ആ വിറകുകളെ ജ്വളിപ്പിക്കുന്നത് സൂര്യന്‍ ... മാസങ്ങളും ഋതുക്കളും ഒരു തവിയായിത്തീര്‍ന്നു ഈ പാത്രത്തിലെ ചരാചര വസ്തുക്കളെയും നിരന്തരം ഇളക്കിക്കൊണ്ടിരിക്കുന്നു...

എന്തായാലും വെളിച്ചത്തിന്റെയും ചൂടിന്റെയും നിയന്താവു സൂര്യന്‍ തന്നെയാണ്.. സൂര്യന്റെ ശക്തിയാല്‍ എല്ലാ ജീവരാശികളും നിലനില്‍ക്കുന്നു, വളരുന്നു, ശക്തി ആർജ്ജിക്കുന്നു.. സൂര്യനില്‍നിന്നും അടര്‍ന്നുവീണ ഭൂമിയും, ഭൂമിയിലെ സകല ജീവരാശികളും സൂര്യനെ ആശ്രയിച്ചാണിരിക്കുന്നത് .. ഏത് ആരാധനരീതികളിലും വെച്ച് അത്യുന്നമായ സ്ഥാനം സൂര്യാരാധനയ്ക്ക് തന്നെയെന്നു നിസംശയം പറയാം..

ഒരു രോഗവും മരുന്നിനാലും ശാസ്ത്രത്തിനാലും നിര്‍മ്മാജ്ജനം ചെയ്യാന്‍ സാധിച്ചിട്ടില്ല.. സൂര്യരശ്മിയാവട്ടെ എല്ലാ രോഗശമന ഔഷധങ്ങളിലും വെച്ച് മഹത്വമേറിയതും ഫലപ്രദവുമാണെന്ന സത്യത്തെ അംഗീകരിച്ചേ പറ്റു.... സൂര്യസ്നാനത്തില്‍ ക്ഷയം, നീര്‍കെട്ടു,  വാതം മുതലായ രോഗങ്ങളെ നിശേഷം ശമിപ്പിക്കുവാന്‍ സാദിച്ചിട്ടുണ്ടെന്നു തെളിവുകളുണ്ട്...

എല്ലാ ആഹാരപദാർത്ഥങ്ങളുടെയും ജനയിതാവ് സൂര്യനാണല്ലോ... ഊര്‍ജ്ജം ലഭിക്കാനും ഉന്മേഷലബ്തിക്കും രോഗവിമുക്തിക്കും സൂര്യരശ്മിയെപ്പോലെ നമ്മെ സഹായിക്കാന്‍ വേറൊന്നുമില്ല... വെയില്‍ കൊണ്ടുകൊണ്ട് സ്വേച്ചയാ മേഞ്ഞുനടക്കുന്ന പശുക്കളുടെ പാലിനും വെയിലത്ത്‌ കിടക്കുന്ന കായ്കനികള്‍ക്കും ഗുണമേറ്ന്നതിനുള്ള കാരണവും മറ്റൊന്നുമല്ല...ഭൂമിയില്‍ കാണുന്ന ശക്തികളെല്ലാം തന്നെ സൂര്യന്റെതാണ്... മഴയ്ക്ക് പെയ്യാനുള്ള ശക്തി, വായുവിനു വീശാനുള്ള കഴിവ്, നദിക്കു അനവരതം ഒഴുകാനുള്ള സാമര്‍ത്ഥ്യം തുടങ്ങി...സകല ശക്തിയും സൂര്യന്‍ നല്‍കിയതാണ്...

ഒന്നേ പറയാനുള്ളൂ, നല്ല ആരോഗ്യം കിട്ടാനാഗ്രഹിക്കുന്നവര്‍ ഇഷ്ടം പോലെ കാലത്തും വൈകിട്ടുമുള്ള പാടല രശ്മിയെ കണ്ണുകളാകുന്ന ജനാലകള്‍ വഴി ഉള്ളിലേക്ക് കടത്തിവിടണം...ശുദ്ധമായ ചുവന്ന രക്തം ഉല്‍പ്പാദിക്കപ്പെടും...ത്വക്ക്ശുദ്ധമാകും...ഊര്‍ജ്ജം ലഭിക്കും...മനസ്സ് ആനന്ദപൂര്‍ണ്ണമാകും ..ഈ പാടല കിരണം മാത്രമാണ് , നമുക്ക് വൈറ്റമിന്‍ "ഡി " എന്നാ അമൂല്യപോഷകം ദാനം ചെയ്യുന്നതെന്ന് ഓര്‍ക്കുക...വെയിലില്‍ ഉണക്കുന്ന ആഹാര സാധനങ്ങള്‍ വളരെ സമയംവെയില്‍ കൊള്ളിച്ചു എടുക്കുന്ന ജലം ഇവയ്ക്കും ഗുണം കൂടും.... 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ