കൗസ്തുഭം
അലങ്കാര പ്രിയനായ ശ്രീ മഹാവിഷ്ണു കണ്oത്തിൽ ധരിച്ചിരിക്കുന്ന രത്നമാണ് "കൗസ്തുഭം" പണ്ട് പാൽക്കടൽ കടഞ്ഞപ്പോൾ ഉയർന്ന് വന്നതായിരുന്നു ഈ രത്നം.
ശ്രീവത്സം മാറിൽ ചാർത്തിയ വിഷ്ണുവിനെ എല്ലാവർക്കും അറിയാം വിഷ്ണുവിന്റെ നെഞ്ചിലുള്ള ഒരു അടയാളമാണ് ശ്രീവത്സം പ്രകൃതിയെ മുഴുവനും സ്വീകരിച്ച് വിഷ്ണു ശ്രീവത്സത്തിന്റെ രുപത്തിൽ തിളങ്ങുന്നു.
മഹാവിഷ്ണു ധരിക്കുന്ന മാലയാണ് "വൈജയന്തി" ഇതിനെ വനമാല എന്നും അറിയപ്പെടുന്നു .
അഞ്ച് രത്നങ്ങൾ ഒരുമിച്ച് ചേർത്ത് നിർമ്മിച്ചിട്ടുള്ള ഈ മാല - പഞ്ചതന്മാത്രകളും, പഞ്ചഭൂതങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. പഞ്ചഭൂതങ്ങളുടെ കാരണമായ താമ സാഹങ്കാരത്തെ പാഞ്ചജന്യം എന്ന ശംഖിന്റെ രൂപത്തിൽ ഭഗവാൻ ധരിക്കുന്നു
മഹാവിഷ്ണുവിന്റെ വില്ലിന്റെ പേരാണ് ഗാർങ്ങ്ഗo, അഥവാ വൈഷ്ണവ ചാപം.
ഇന്ദ്രിയങ്ങളുടെ രാജസാഹങ്കാരത്തെ ഈ ചാപത്തിന്റെ രൂപത്തിൽ ഭഗവാൻ ധരിക്കുന്നു.
മനസ്സിന്റെ സ്വത്വികാഹങ്കാരത്തിന്റെ
രൂപമാണ് വിഷ്ണുവിന്റെ കൈയ്യിലിരിക്കുന്ന സുദർശനചക്രം അഥവാ, വജ്ര നാദം.
മദ്ധ്യത്തിൻ സുക്ഷിരത്തോടും, നാലു വശത്തും ആരത്തോടും കൂടിയതാകുന്നു സുദർശനചകം പുറകുവശം കത്തി പോലെ മൂർച്ച കൂടിയ ഈ വജ്ര നാദം ഭഗവാൻ ചൂണ്ടാണി വിരലിലിട്ട് കറക്കി എറിഞ്ഞാണ് പ്രയോഗിക്കുന്നതു്.
കർമ്മേന്ദ്രിയങ്ങളും, ജ്ഞാനേന്ദ്രിയങ്ങളും ഭഗവാന് അസ്ത്രങ്ങളാകുന്നു.
മഹാവിഷ്ണുവിന്റെ വാളാണ് നന്ദകം.
വിദ്യാമയമായ ജ്ഞാനത്തോടു കൂടിയ നന്ദകം എന്ന വാളിനെ അവിദ്യയാകുന്ന ഉറയിൽ ധരിക്കുന്നവനാണ് മഹാവിഷ്ണു.
സുഗ്രീവൻ, മേഘ പുഷ്പൻ, വലാഹലൻ, ശൈമ്പ്യൻ, എന്നി നാലു കുതിരകളെ കെട്ടിയ തേരിലാണ് വിഷ്ണുവിന്റെ സഞ്ചാരം.
ദാരുകനാണ് വിഷ്ണുവിന്റെ തേരാളി.
ഗരുഡൻ വാഹനമാകുന്നു.
മഹത്വത്വത്തിന്റെ രൂപമായി കൗമോദിയെന്ന ഗദയും ധരിക്കുന്നു.
നാലു പാദത്തോടു കൂടിയ ഓം കാര മന്ത്രവും വിഷ്ണുതന്നെയാകുന്നു.
ഇങ്ങനെയുള്ള ഭഗവാൻ മഹാവിഷ്ണു പാലാഴിയിൽ അനേകം ആടയാഭരണങ്ങളും, ആയുധങ്ങളോടും കൂടി ആദിശേഷനെറെ മുകളിൽ ലക്ഷ്മിദേവിയുടെ സാമിപ്യത്തിൽ വസിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ