ഓണം മലയാളികളുടെ
സംസ്ഥാനോൽസവമാണ്.ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം
ആഘോഷിക്കുന്നു.ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ് ഓണം. പ്രധാന ഐതിഹ്യം
മഹാബലിയുടെത് തന്നെ.മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്.ചിങ്ങമാസത്തിലെ അത്തം
നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും
ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ് ഓണത്തപ്പന്റെ
ആസ്ഥാനം. അവിടെയാണ് ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ് ഐതിഹ്യമെങ്കിലും
അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി
സംഘ കൃതികൾ വെളിപ്പെടുത്തുന്നു.കാലവർഷം കഴിഞ്ഞ് മാനം തെളിയുന്ന ഈ കാലത്താണ്
വിദേശകപ്പലുകൾ പണ്ട് സുഗന്ധദ്രവ്യ വ്യാപാരത്തിനായി കേരളത്തിൽ കൂടുതലായി
അടുത്തിരുന്നത്. അങ്ങനെ സ്വർണ്ണം കൊണ്ടുവരുന്ന ഈ മാസത്തെ
പൊന്നിൻ ചിങ്ങമാസമെന്നും
ഓണത്തെ പൊന്നോണമെന്നും വിളിക്കാനുള്ള കാരണമതാണ്
തിരുവോണദിവസം വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതൽ
ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയുണ്ടാക്കി ചാണകം
മെഴുകി പൂക്കളമൊരുക്കുന്നു. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ
തുടങ്ങുന്നത്. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ പാടുള്ളൂ. ചുവന്ന
പൂവിടാനും പാടില്ല. രണ്ടാം ദിവസം രണ്ടിനം പൂവുകൾ മൂന്നാം ദിവസം മൂന്നിനം പൂവുകൾ
എന്നിങ്ങനെ ഓരോ ദിവസവും കളത്തിന്റെ വലിപ്പം കൂടി വരുന്നു. ചോതിനാൾ മുതൽ മാത്രമേ
ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനമുള്ളൂ. ഉത്രാടത്തിൻനാളിലാണ് പൂക്കളം
പരമാവധി വലിപ്പത്തിൽ ഒരുക്കുന്നത്.മൂലം നാളീൽ ചതുരാകൃതിയിലാണ് പൂക്കളം
ഒരുക്കേണ്ടത്.
ഇന്ന് കാലം
മാറിയതോടെ ചാണകം മെഴുതികിയ തറയും പരമ്പാഗത രീതിയിൽ ഉള്ള പൂക്കളങ്ങളും
വിരളമായി.നമ്മുടെ തുമ്പയും തുളസിയും ചെത്തിയും ചെമ്പരത്തി പൂക്കൾക്ക് പകരം പൂക്കളം
ഒരുക്കാൻ ചായം തേച്ച ഉപ്പുകല്ലുകളും
പ്ലാസ്റ്റിക് പൂക്കൾ വരെ ഉപയോഗിക്കുന്നത് തികച്ചും അരോചകം തന്നെ.
ഓണ പൂക്കളങ്ങൾ
വിശാഖം പൂക്കളം
അനിഴം തൃക്കേട്ട
പൂക്കളം
അനിഴം തൃക്കേട്ട
രണ്ടു നക്ഷത്രങ്ങൾ ഇന്ന് വരുന്നുണ്ട്. ഇക്കുറി അതുകൊണ്ട് അത്തം പത്തിന് പൊന്നോണം എന്ന്
പറയുന്നതിന് പകരം അത്തം ഒൻപതിനു പൊന്നോണം എന്ന് പറയണ്ടിവരും. മന്താരം,തെച്ചിപൂവ്, തൊട്ടാർവാടി, മഞ്ഞയും ഓറഞ്ചും ചെണ്ടുമല്ലി
മല്ലിക ബന്തി എന്നൊക്കെ വിളിപ്പേരുള്ള പൂവ്,നാട്ടിൻപുറങ്ങളിൽ തൊടിയിലൊക്കെ കാണുന്ന ചെറിയ
ഇനം നീല നിറത്തിലെ പൂക്കൾ(പേരറിയില്ല ) പിന്നെ വെള്ളപൂക്കൾ (പെരുവിലം എന്ന് പറയും)
കുറച്ച പച്ചിലകൾ,പിന്നെയും 2 തരം പൂക്കൾ കൂടി
ഇതിൽ ഉണ്ട്,എതൊക്കെയണെന്ന് ഉറപ്പിച്ച് പറയാൻ സാധിക്കുന്നില്ല. ഇളം പിങ്ക്
നിറത്തിലുള്ള റോസ് ഇതളുകൾ ആണെന്ന് തോന്നുന്നു.
ചാണകതട്ടിൽ തന്നെ പൂക്കളം ഒരുക്കിയിരിക്കുന്നത്.
തികച്ചും നല്ലൊരു മലയാളി പൂക്കളം
മൂലം നാളിലെ പൂക്കളം
മൂലം നാളിൽ
ഇടുന്ന പൂക്കളം ചതുരാകൃതിയിൽ ആയിരിക്കണം.
പലതരം പൂക്കളാൽ
അലങ്കരിച്ച ചാണകതട്ടിൽ ഒരുക്കിയ പൂക്കളം. വാടാമല്ലി,വേലിപ്പടർപ്പായും
ചെറിയ
കുറ്റിച്ചെടിയായും ഒക്കെ പിടിക്കുന്ന മഞ്ഞയും പിങ്കും വെള്ളയും പൂച്ചെടി,ചുമന്ന
ചെമ്പരത്തി,കുറച്ച് പച്ചില അടുക്ക് ചെമ്പരത്തി,മഞ്ഞ ചെണ്ടുമല്ലി അഥവാ ബന്തി ഇതൊക്കെ കൊണ്ടാണ്
ഈ പൂക്കളം ഒരുക്കിയിരിക്കുന്നത് .ചതുരത്തിന്റെ 4 കോണിൽ അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്ന
വെള്ളപൂക്കൾ ഏതാണെന്ന് മനസിലായില്ല. അടുക്ക് ചെമ്പരത്തിയും 4 കോണിലും
കുത്തിവച്ചിട്ടുണ്ട് ഈ ഭംഗിയേറിയ മൂലം നാളിലെ തനതായ രീതിയിലെ പൂക്കളത്തിൽ.
തറയിൽ
അല്ലെങ്കിൽ കൂടി ചാണകം മെഴുകിയാണ് പൂക്കളം തീർത്തിരിക്കുന്നത്. നല്ലൊരു പൂക്കളം.
മഞ്ഞ കോളാമ്പി പൂവ്,രാജമല്ലി,മുരിങ്ങപൂവ് ,മുരിങ്ങയില
,ചെറിയ ചുമന്ന അടുക്ക് ചെമ്പരത്തി,അതുപോലെ
വിടരാതെ മൊട്ടായി നിൽക്കുന്ന നമ്മുടെ നാട്ടിലൊക്കെ കാണുന്ന ഒരിനം ചെമ്പരത്തി, തോട്ടർവാടി
ഒക്കെ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
ഉത്രാടം
പച്ചില,വാടാമല്ലി,ചെമ്പത്തി,ശംഖുപുഷ്പ്പം,അരളി,മഞ്ഞ,ഓറഞ്ച്,ക്രീം
മല്ലിക/ചെണ്ടുമല്ലി എന്നീ പൂക്കൾ
കൊണ്ടുള്ള ഉത്രാടം പൂക്കളം വളരെ മനോഹരമായി
ഇട്ടിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ