" കുടുംബ പരദേവത
" എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. ഈ കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം .പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും .അവരിൽ ഒരാൾ പൂർവ്വ ജന്മമ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു
.. വർഷങ്ങൾ നീളുന്ന ആ യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു
.. ആ യാത്രയിൽ ആ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു .
അവസാനം ആ മൂർത്തിയുടെ ദർശനം ആ സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു
.. ഏതു ആപത്തിലും വിളിച്ചാൽ ആ മൂർത്തിയുടെ സംരക്ഷണം ആ സന്യാസിയ്ക്ക് ലഭ്യമാകുന്നു .
ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു .
അദ്ദേഹം ഉപാസിയ്ക്കുന്ന ആ മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു .ഇങ്ങിനെ കുടിവയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുമ്പിൽ പ്രതിഷ്ടാവസരത്തിൽ ഒരു സ
ത്യ പ്രതിന്ജ ചൊല്ലുന്നു .
ഞങ്ങളും ഞങ്ങൾക്ക് ശേഷമുള്ള പരമ്പരയും ഉള്ള കാലം ഈ ദേവതയെ വഴിപോലെ സേവിയ്ക്കുകയും ഭജിയ്ക്കുകയും ചെയ്യാം എന്ന്
.. ഇങ്ങിനെ കുടിവച്ചതായ കുടുംബ ക്ഷേത്രങ്ങൾ ആണ് മിക്ക തറവാടുകളിലും ഇന്ന് കണ്ടു വരുന്നത് .ഈ സന്യാസിയുടെ മരണ ശേഷം ആ സന്യാസിയുടെ പ്രേതത്തെയും ദുരിത ശുദ്ധികൾ വരുത്തിയ ശേഷം ഗുരു / മുത്തപ്പൻ എന്ന സങ്കൽപ്പത്തിൽ ഈ കുടുംബ ക്ഷേത്രത്തിൽ തന്നെ കുടിവച്ചു ആരാധിയ്ക്കുന്നു .
ചില തറവാടുകളിൽ കുടുംബ ക്ഷേത്രത്തിൽ പൂജകൾ മുടങ്ങുംബോളും ,ക്ഷേത്രം ജീർണ്ണാവസ്ഥയിൽ എത്തും ബോളും പല വിധ അനിഷടങ്ങളും ആപത്തുകളും കണ്ടു വരാറുണ്ട് .
ധര്മ്മ ദൈവ കോപം എന്ന് ഇതിനെ പറയാറുണ്ട് .
എന്നാൽ അനുഗ്രഹം നല്കേണ്ട ധർമ്മ ദൈവം കൊപിയ്ക്കുമൊ ?.ഇല്ല , അവിടെ മനസിലാക്കേണ്ടത് അനാഥമായ ആ ദേവ സ്ഥാനത്തിന്റെ തുല്യ അവസ്ഥ ആ കുടുംബാദി കൾക്കും ഉണ്ടാകുന്നു എന്ന് മാത്രം .
ഇങ്ങിനെ സംഭവിയ്ക്കാൻ കാരണം അവരുടെ പൂർവ്വികർ ഉപസനാ മൂർത്തിയോട് നടത്തിയ ആ സത്യ പ്രതിന്ജ ലംഘനം ആണ് . പൂർവ്വികർ തങ്ങളുടെ എല്ലാ ഐശ്വര്യത്തിനും കാരണം ഈ ദേവത ആണെന്ന് വിശ്വസിച്ചു ആ ദേവതയെ ആ രാധിച്ചു .
ആ ദേവതയുടെ അനുഗ്രഹത്താൽ ആ കുടുംബത്തിൽ നല്ല ബുദ്ധിമാന്മാരായ കുട്ടികൾ ജനിച്ചു .സമ്പത്ത് വർദ്ധിച്ചു .
എന്നാൽ കഷ്ടപാട് എന്തെന്നറിയാതെ വളർന്ന പിന്നത്തെ തലമുറയിലെ ചിലർക്ക് ഈ ധർമ്മ ദൈവങ്ങൾ ഒരു അധിക പറ്റാ യി.അവർ അതിനെ സൌകര്യ പൂർവ്വം വിസ്മരിച്ചു .
ചില തറവാടുകളിൽ ചില കുടുംബങ്ങൾ അവരുടെ ക്ഷേത്രങ്ങൾ നില നിർത്തി. അങ്ങിനെ ഉള്ള പല ക്ഷേത്രങ്ങളിൽ പലതും ഇന്ന് മഹാ ക്ഷേത്രങ്ങൾ ആയി മാറി ക്കഴിഞ്ഞു എന്നും ചരിത്ര സത്യം
...☺🙏💐 തമിഴ്നാട്ടിൽ കുലദേവത എന്ന് പറയുന്നതും കേരളത്തി പരദേവതാ [ഭരദേവത > എന്ന് പറയുന്നതും ഒന്നാകാൻ സാദ്യത ഉണ്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ