/*Popads script*/ Proud To Be A Hindu: ഹൈന്ദവ ആചാര പ്രകാരം ദീപം തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് / Haindava Achara Prakaram Vilakku Theiyikkumbol Sradhikkendath

2017, ജൂലൈ 18, ചൊവ്വാഴ്ച

ഹൈന്ദവ ആചാര പ്രകാരം ദീപം തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് / Haindava Achara Prakaram Vilakku Theiyikkumbol Sradhikkendath

ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്മമാണ്.
വെളിച്ചത്തിന്റെ ഓംകാരധ്വനിയില് മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം. സര്വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊണ്ഡു തന്നെ.
വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ഡിനെ സുഷുമ്നാനാഡിയായും മുകള്ത്തട്ടിനെ ശിരസ്സായും സങ്കല്പ്പിച്ചിരിക്കുന്നു. വിളക്കില് എണ്ണയൊഴിച്ചു തിരുയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ഡതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന് പാടില്ല.

വിളക്കുവെയ്ക്കുമ്പോള് വളരെ ഉയര്ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ
പീഠത്തിലോ,പരന്ന തട്ടിലോ രണ്ഡുമില്ലെങ്കില് ഇലക്കീറിലോ വിളക്കുവെച്ച് തിരികള് കൊളുത്തണം. മൂന്നു തിരികളാണ് ഉപയോഗിക്കുന്നതെങ്കില് ഓരോ തിരിവീതം കിഴക്ക്,പടിഞ്ഞാറ്,വടക്ക് എന്നീ ദിക്കുകളിലേക്ക് ഇടാവുന്നതാണ്. അഞ്ച് തിരികള് ഉപയോഗിക്കുമ്പോള് നാല് ഭാഗങ്ങളിലേക്ക് ഓരോ തിരിവീതവും അഞ്ചാമത്തെ തിരി വടക്കുകിഴക്കു ഭാഗത്തേക്ക് ദര്ശനമായും കൊളുത്താവുന്നതാണ്. കത്തിച്ചുവെയ്ക്കുന്ന അതേ ദിശയില്വെച്ചുതന്നെയായിരിക്കണം വിളക്കു കെടുത്തേണ്ഡത്.! വിളക്കു തെളിഞ്ഞു നില്ക്കുന്ന സമയത്ത് നാമം ജപിക്കുന്നതും ശ്രേഷ്ഠമായി കണക്കാക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ