2017, ജൂലൈ 22, ശനിയാഴ്‌ച

പതിനെട്ടാം പടിയുടെ മഹാത്മ്യം / Sabarimala Pathinettam Padiyude Mahathmyam


നമുക്ക് പതിനെട്ടിന്റെ തത്ത്വവും അതിന്റെ വൈദികപ്പഴമയും എന്താണെന്ന് ചിന്തിക്കാം. നമ്മുടെ പൂര്വസൂരികള് ഒരിക്കല്പ്പോലും ഒരു ശാസ്ത്രീയതത്ത്വം ഇല്ലാത്ത ഒന്നും ചെയ്തിട്ടില്ല. എല്ലാം ശാസ്ത്രീയതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാത്തിന്റെയും പിന്നില് ഒരു ശാസ്ത്രം ഉണ്ട്. നാം ശാസ്ത്രത്തെക്കുറിച്ച് തികച്ചും ബോധവാന്മാര്ആയിരിക്കണം.നാം ചെയ്യുന്ന ഓരോന്നും എന്തിനാണ് എന്നതിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ചെയ്യുന്ന ഓരോ പ്രവൃത്തിയും18 പടികള് എന്തിന്റെ ചിഹ്നമാണ്.18 എന്നു പറയുമ്പോള് വിശാലമായ ഒരു ലോകം ഇവിടെയുണ്ട് നമ്മുടെ പുരാണങ്ങള് 18 ആണ്ഉപപുരാണങ്ങള് 18 ആണ്, ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണ്. ഇങ്ങനെ 18ന് വളരെ വലിയ പ്രാധാന്യം നമ്മുടെ ഋഷിമാര്
കല്പിച്ചുനല്കിയിരുന്നു.

എന്താണ് 18 കൊണ്ട് ഉദ്ദേശിക്കുന്നത്എന്ത് കൊണ്ട് 19 ആവാതിരുന്നത് , എന്തുകൊണ്ട് 17 ആയില്ല. എന്തുകൊണ്ട് 18 ആയത് . നാം നിരന്തരം ചോദ്യങ്ങള് ചോദിക്കണം. ഉത്തരങ്ങള് നമുക്കു ലഭിക്കുകയും വേണം. ശാസ്ത്രയുക്തമാണ് ഇത് എന്ന് നാം കണ്ടെത്തേണ്ടതുണ്ട്. 18ന് എന്തെല്ലാം പ്രാധാന്യങ്ങളുണ്ടെന്ന്നമുക്ക്നോക്കാം. വേദങ്ങള് നാലാണ്. ഋഗ്വേദം, യജുര്വേദം, സാമവേദം, അഥര്വവേദം എന്നിങ്ങനെ.നമുക്ക് ആറു ദര്ശനങ്ങളുണ്ട്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം.ആറ് അംഗങ്ങളു
ണ്ട്. ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം.അങ്ങനെ കണക്കുകൂട്ടിയാല് പ്രധാനമായി രണ്ട് പ്രധാനപ്പെട്ട കൃതികള് കൂടി പഠിക്കണം, രാമായണവും മഹാഭാരതവും, അങ്ങനെ ആകെ പഠിക്കേണ്ടത് 18 കൃതികള്.ശബരിമലയില് 18 പടികള്. 18 ശാസ്ത്രങ്ങളും തീര്ച്ചയായും നിങ്ങള് പഠിക്കണം എന്ന് ഉറപ്പിച്ചു പറയുകയാണ് മാലയിടുന്ന അയ്യപ്പ ഭക്തരോട്. നമ്മള് എല്ലാവരും 18 വിദ്യകള് പഠിച്ചിരിക്കണം ഋഗ്വേദം, യജുര്വേദം, സാമവേദം, അഥര്വവേദം എന്നിവ പഠിക്കണം, സാംഖ്യം, വൈശേഷികം,യോഗം, ന്യായം, മീമാംസ, വേദാന്തം പഠിക്കണം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, രാമായണം, മഹാഭാരതം എന്നിവ പഠിക്കണം.എല്ലാവരും അവയൊക്കെ ബോധത്തോടുകൂടി പഠിക്കണം. എന്താണ് സത്യമെന്ന് ഓരോരുത്തരും തിരിച്ചറിയണം. അത് പഠിക്കുന്നതിനുവേണ്ടി നാം പരിശ്രമിക്കണം. അതാണ് പറയുന്ന 18 പടികളുടെ ഒരു അര്ഥവും .

ഇനി മറ്റൊരര്ഥമെന്താണെന്നു നോക്കാം. അര്ഥം ഏറെ രസകരമാണ്. അതും നമുക്ക് പഠിക്കാം. കാരണം, നമ്മുടെ ശരീരത്തില് ആറ് ചക്രങ്ങളുണ്ട്.'പടിയാറും കടന്ന് അവിടെ ചെല്ലുമ്പോള്' എന്നാണ് ഒരു ഭക്തിസ്തോത്രം പറയുന്നത്. ആറ് പടികള് എന്നു പറയുന്ന്ആറിന്റെ മൂന്നു ഗുണിതങ്ങള് ആണ് 18. ആധിദൈവികവും ആധിഭൗതികവും ആധ്യാത്മികവുമായ മൂന്നുതലത്തില് ആറ് ചക്രങ്ങളെ സാക്ഷാത്കരിക്കാന് നമുക്കു കഴിയും.ആറ് ചക്രങ്ങള് എന്നു പറയുമ്പോള് .മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ എന്നിവയാണ്.ഏഴാമത്തെ ചക്രമാണ് സഹസ്രാരം എന്നു പറയുന്നത്. പടി ആറു കടന്ന് അവിടെ ചെല്ലുമ്പോഴാണ് പരമേശ്വരനെ കാണുക. സഹസ്രാരത്തിലാണ് പരമേശ്വരനെ കാണുന്നത്. പടി ആറു കടന്നിട്ടാണത്. പടി ആറും കടന്ന് മുന്നോട്ടുചെല്ലുമ്പോള് ഇവിടെ 18 പടികള് ആയി മാറും.അതിനര്ഥം ആധിഭൗതികവും, ആധ്യാത്മികവും ആധിദൈവികവും ആയ അര്ഥത്തില് നാം ആറ് ചക്രങ്ങളേയും സാക്ഷാത്കരിക്കണം എന്നുകൂടിയാണ്. അങ്ങനെ നോക്കുമ്പോള് നമ്മുടെ ശരീരത്തിലുള്ള 18 തത്ത്വങ്ങളുടെ സാക്ഷാത്കാരം കൂടിയാണ് 18 പടികള് എന്ന് കാണുന്നത്.അങ്ങനെ ഭൗതികവിജ്ഞാനത്തിന്റെ ലോകത്ത് 18 ശാസ്ത്രങ്ങളും 18 തത്ത്വങ്ങളുടെ ശാരീരികശാസ്ത്രവും അഭ്യസിച്ചുകൊണ്ട് ഒരു അയ്യപ്പന് സ്വന്തം നിലയില് സാധകന് ആയി വളരണമെന്ന സന്ദേശമാണ് 18-ന്റെ
പ്രാധാന്യം.ഇവിടെ ഞാന് അയ്യപ്പന്റെ പതിനെട്ടാം പടിയുടെ മഹാത്മ്യം {സന്ദേശം }നിങ്ങളിലും പകരുന്നു


സ്വാമിയേ ശരണം അയ്യപ്പ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ