2017, ജൂലൈ 21, വെള്ളിയാഴ്‌ച

മഞ്ഞിന്റെ പുണ്യാഹം ഭക്തിഗാനം വരികള്‍ / Manjinte Punyaham Hindu Song Lyrics

മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം
മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം

നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം
 നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം

സുപ്രഭാതത്തിലെ സൂര്യകരങ്ങളിൽ
സുരഭില മഞ്ഞൾപ്പൊടി പ്രസാദം
സുപ്രഭാതത്തിലെ സൂര്യകരങ്ങളിൽ
സുരഭില മഞ്ഞൾപ്പൊടി പ്രസാദം

അമ്പലത്താഴിക കുടം പോ
കൈകൂപ്പി
ചെമ്പട്ട് നടയിൽ വെയ്ക്കാം
അമ്പലത്താഴിക കുടം പോൽ കൈകൂപ്പി
ചെമ്പട്ട് നടയിൽ വെയ്ക്കാം

എന്നെ ഞാൻ കാണിക്കയർപ്പിച്ചു നിൻ മുന്നിൽ
അന്നപൂർണേശ്വരീ നിൽക്കാം
എന്നെ ഞാൻ കാണിക്കയർപ്പിച്ചു നിൻ മുന്നിൽ
അന്നപൂർണേശ്വരീ നിൽക്കാം

അമ്മ നിൻ ഭക്തനാണയ്യപ്പ ഭക്തനാ
ണുണ്മയ്ക്കു നീയേ ശരണം
അമ്മ നിൻ ഭക്തനാണയ്യപ്പ ഭക്തനാ
ണുണ്മയ്ക്കു നീയേ ശരണം

മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം

അടിയന്നാടതിലകം നൊന്തു നേര്ന്ന  
വെടിവഴിപാടു കഴിക്കാം  
അടിയന്നാടതിലകം നൊന്തു നേര്ന്ന  
വെടിവഴിപാടു കഴിക്കാം 

കടുത്തയ്ക്കു ഭക്തിതന് ലഹരിയും നേദിച്ചു
ഉടുക്കുപാട്ടു ഞാനുണര്ത്താം
കടുത്തയ്ക്കു ഭക്തിതന് ലഹരിയും നേദിച്ചു
ഉടുക്കുപാട്ടു ഞാനുണര്ത്താം

അമ്മ നിൻ ഭക്തനാണയ്യപ്പ ഭക്തനാ
ണുണ്മയ്ക്കു നീയേ ശരണം
അമ്മ നിൻ ഭക്തനാണയ്യപ്പ ഭക്തനാ
ണുണ്മയ്ക്കു നീയേ ശരണം

മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം 
നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം

സുപ്രഭാതത്തിലെ സൂര്യകരങ്ങളിൽ
സുരഭില മഞ്ഞൾപ്പൊടി പ്രസാദം
മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും

മഞ്ജാംബികാ സുപ്രഭാതം

Download Here

1 അഭിപ്രായം: