2017, ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ഓണം എന്നാല്‍ എന്താണ്? Onam ennal enth / What is Onam


ഓണത്തിൻറെ ഒന്നാം ദിനം മുതല്‍ പത്താം ദിനം വരെയുള്ള ഹൈന്ദവരുടെ കർമ ങ്ങള്‍ വിശ്വാസത്തിലും ആചാരങ്ങളിലും നിബിഢമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒന്നാം ദിനമാണ് അത്തം.
ഹൈന്ദവ വിശ്വാസ പ്രകാരം തിരുവോണം എന്ന നക്ഷത്രത്തിൻറെ പത്ത് ദിവസം മുമ്പ് വരുന്നതാണ് അത്തം എന്ന ദിവസം. അതുകൊണ്ട് തന്നെ, ഈ ദിവസം കേരളത്തിലെ പരമ്പരാഗത ജനങ്ങള്‍ പരിശുദ്ധവും ശുഭസൂചകവുമായ ദിനമായി കണക്കാക്കുന്നു.
അത്തത്തിലെ ചടങ്ങുകള്‍ പൂർത്തീ കരിക്കുന്നതിനായി ജനങ്ങള്‍ നേരത്തെ കുളിക്കുകയും അടുത്തുള്ള ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കകയും ചെയ്യും.
അന്നത്തെ ഏറ്റവും മുഖ്യമായ കാര്യം, വിശ്വാസികള്‍ അന്ന് മുതല്‍ അത്തപ്പൂ എന്നറിയപ്പെടുന്ന പൂക്കളമുണ്ടാക്കാന്‍ തുടങ്ങും എന്നതാണ്.
ഇത് ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന ഇതിഹാസപുരുഷനായ മഹാബലി രാജാവിൻറെ ആത്മാവിനെ വരവേൽക്കുന്നതിനായി ചെയ്യുന്നതാണ്.
തുടർന്നുള്ള ഓരോ ദിവസവും കൂടുതല്‍ പൂക്കളും ആദ്യത്തെ പൂക്കളത്തോടൊപ്പം ചേർക്കുന്നവരുണ്ട്.
അതിലെ ഓരോ പ്രത്യേക പുഷ്പവും പ്രത്യേക ദേവൻമാർക്കായി
തിരഞ്ഞെടുക്കുന്നതാണ്.

🌸ഓണാഘോഷ പരിപാടികളിലെ രണ്ടാം ദിനമാണ് ചിത്തിരം.
👇
അന്നത്തെ ദിവസം ദിവ്യാനുഗ്രഹങ്ങള്‍ ലഭിക്കുന്നതിന് വേണ്ടി ഹൈന്ദവ ഭക്തര്‍ പ്രാർത്ഥനകള്‍ നടത്തും.
സ്വന്തം വീട്ടിലേക്ക് മാവേലിയെ ക്ഷണിക്കാന്‍ വിശ്വാസികള്‍ ആഗ്രഹിക്കുന്നതിനാല്‍ വീട്ടുമുറ്റത്ത് ഏറ്റവും നല്ല പൂക്കളം നിർമിക്കാന്‍ ഈ ദിവസവും ശ്രദ്ധിക്കാറുണ്ട്.

🌺ഓണാഘോഷ പരിപാടികളുടെ മൂന്നും നാലും ദിവസങ്ങളാണ് ചോതിയും വിശാഖവും.
ഈ ദിവസങ്ങള്‍ ശബ്ദ കോലാഹലങ്ങൾ കൊണ്ടു മുഖരിതമാകണം.
ഓണാഘോഷത്തിനു വേണ്ടിയുള്ള പുതുവസ്ത്രങ്ങളും അനുബന്ധവസ്തുക്കളും ജനങ്ങള്‍ വാങ്ങുന്ന ദിവസമായതിനാല്‍ അങ്ങാടികളില്‍ ജനത്തിരക്കും കാണാം.

🌼ഓണത്തിൻറെ അഞ്ചാം ദിവസമായ അനിഴത്തിലാണ് വള്ളംകളി മത്സരം നടക്കാറ്.
നീണ്ട സർപ്പത്തിന് സമാനമായ ചുണ്ടൻ വള്ളം എന്നറിയപ്പെടുന്ന ധാരാണം വഞ്ചികള്‍ ഈ വള്ളംകളിയില്‍ പങ്കെടുക്കും.
ആറൻ മുളയിലെ പമ്പാനദീ തീരത്താണ് ഈ മത്സരം നടക്കാറ്.

🍀 ഓണത്തിൻറെ ആറാം ദിവസമായ തൃക്കേട്ടയിലാണ് കേരള ജനതക്കിടയില്‍ സാമൂഹിക ഒത്തുകൂടലുകളും വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കപ്പെടാറ്.
ഓണത്തിൻറെ രണ്ടാം ദിവസമായ ചിത്തിര മുതല്‍ ഏഴാം ദിവസമായ മൂലം വരെ പ്രത്യേക ആചാരങ്ങളൊന്നുമില്ല.

🌼എന്നാല്‍ ഓണത്തിൻറെ എട്ടാം ദിനമായ പുരാടം ഹൈന്ദവർക്ക് പ്രത്യേകതയുള്ള ദിവസമാണ്.
ഭക്തജനങ്ങള്‍ അന്ന് എന്നറിയപ്പെടുന്ന ചെറിയ പിരമിഡുകളുടെ ആകൃതിയിൽ കളിമണ്ണ് കൊണ്ട് ബിംബമുണ്ടാക്കുകയും അതിനെ പൂക്കൾ കൊണ്ട് അലങ്കരിക്കുകയും ചെയ്യും.
ബിംബമുണ്ടാക്കുന്നത് പൂരാടത്തിൻറെ ദിവസമായതിനാല്‍ അതിനെ പൂരാട ഉട്ടിഗല്‍ എന്ന് വിളിക്കപ്പെടുന്നു.

🌻ഓണാഘോഷ നാളിൻറെ തൊട്ടുമുമ്പുള്ള ദിനമാണ് ഒമ്പതാം ദിവസമായ ഉത്രാടം.
ജനങ്ങള്‍ മഹാബലി രാജാവിൻറെ ആത്മാവിനെ വരവേൽക്കാന്‍ തയ്യാറെടുക്കുന്നത് കാരണം ഹൈന്ദവ വിശ്വാസികൾക്കിടയില്‍ ഈ ദിവസം ഹർഷാരോദ്വകമാണ്.
ചില പ്രദേശങ്ങളില്‍ ഉത്രാടനാള്‍ മുതല്‍ തന്നെ ഓണാഘോഷം വിപുലമായ രീതിയില്‍ തുടങ്ങും.
ആയതിനാല്‍ ചിലര്‍ ഉത്രാടത്തെ ഒന്നാം ഓണമെന്നും തിരുവോണത്തെ രണ്ടാം ഓണമെന്നും വിളിക്കാറുണ്ട്.
ഉത്രാടത്തിൻറെ ദിവസത്തിലാണ് നായര്‍ തറവാടുകളിലെ കുടിയാൻമാരും ആശ്രിതരും തങ്ങളുടെ കൃഷിയിടങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ ഓണക്കാഴ്ച്ചയായി കാരണവൻമാർക്ക് മുമ്പില്‍ സമർപ്പി ക്കാറുള്ളത്.

🌻ഓണാഘോഷങ്ങളിലെ പത്താമത്തേതും ഹൈന്ദവ വിശ്വാസികൾക്കിടയില്‍ പ്രധാനപ്പെട്ടതുമായ ദിവസമാണ് തിരുവോണം.
തങ്ങളുടെ ഇതിഹാസ പുരുഷനായ മഹാബലി രാജാവിൻറെ ആത്മാവ് കേരളം സന്ദർശിക്കുന്നത് ഈ ദിവസമാണെന്നാണല്ലോ ഇവര്‍ വിശ്വസിക്കുന്നത്.
ഭക്തജനങ്ങള്‍ തങ്ങളുടെ വീടുകള്‍ വൃത്തിയാക്കുകയും നേരത്തേ തന്നെ കുളിക്കുകയും പുതുവസ്ത്രം ധരിക്കുകയും വീടുകളിലും ശേഷം പ്രാദേശിക ക്ഷേത്രങ്ങളിലും നടത്തപ്പെടുന്ന പ്രത്യേക പ്രാർഥനകളില്‍ പങ്കുകൊള്ളുകയും ചെയ്യും.
ഒപ്പം മാവേലിയെ വരവേൽക്കുന്നതിനായി മറ്റേതു ദിവസത്തേക്കാളും വലിയ ഒരു പൂക്കളം ഒരുക്കുന്നു.
വിഷ്ണുവിനേയും മഹാബലിയേയും പ്രതിനിധീകരിക്കുന്ന കളിമൺ പ്രതിമകള്‍ തയ്യാറാക്കി പൂക്കളത്തിനു മുന്നില്‍ വെക്കും.
അതുകൂടാതെ കളിമണ്ണ് കൊണ്ട് കോണാകൃതിയിലുള്ള വിവിധ രൂപങ്ങളുണ്ടാക്കുകയും ചുവന്ന വർണ്ണം പൂശുകയും ചെയ്യും.
ഇത് അരിമാവും വെള്ളവും ചേർത്ത് കൊണ്ടുള്ള ഒരു തരം ദ്രാവകം കൊണ്ടലങ്കരിക്കുകയും വീട്ടുമുറ്റത്തും വീട്ടിലെ മറ്റു പ്രധാന സ്ഥലങ്ങളിലും വെക്കുകയും ചെയ്യും.
അതിലുള്ള ചില കളിമൺ രൂപങ്ങള്‍ കോണാകൃതിയിലും മറ്റു ചിലത് ദൈവങ്ങളുടെ രൂപങ്ങളെ പ്രതിനിധീകരിക്കുന്നതുമാണത്രെ.
കോണാകൃതിയിലുള്ളവയെ തൃക്കാക്കരയപ്പന്‍ എന്ന് വിളിക്കപ്പെടുന്നു.
ഈ ആഘോഷത്തിൻറെ ഉത്ഭവം കൊച്ചിയില്‍ നിന്ന് 10 കി.മീ അകലെയുള്ള തൃക്കാക്കരയില്‍ നിന്നാണ്.
മഹാബലി രാജാവിൻറെ തലസ്ഥാനവും ഇതേ സ്ഥലമാണെന്ന വിശ്വാസം നിലനിൽക്കുന്നുണ്ട്.
വിപുലമായ പ്രാർത്ഥനാ ചടങ്ങുകളും പൂജകളും ഈ ദിവസത്തില്‍ നടത്തപ്പെടും.
വീട്ടിലെ മുതിർന്ന അംഗം പുരോഹിതൻറെ സ്ഥാനമലങ്കരിക്കുകയും ചടങ്ങുകള്‍ നടത്തുകയും ചെയ്യും.
അദ്ദേഹം നേരത്തെ തന്നെ ഉണരുകയും അത്ത തയ്യാറാക്കുകയും ചെയ്യും.
അത്ത, അരിമാവില്‍ നിന്നും ശർക്കരയിൽ നിന്നും ദൈവത്തിനുള്ള നിവേദ്യത്തിനായി തയ്യാറാക്കുന്നതാണ്.
ബിംബങ്ങൾക്ക് മുന്നില്‍ വിളക്ക് കത്തിക്കുകയും വീട്ടിലുള്ള മുഴുവന്‍ അംഗങ്ങളും ചടങ്ങുകളില്‍ പങ്കുകൊള്ളുകയും ചെയ്യും.
പുരോഹിതന്‍ ദൈവത്തിൻറെ പേരുകളില്‍ അത്തയും, പൂക്കളും, വെള്ളവും നൽകുന്നു.
ഓണം എന്നത് വിളവെടുപ്പ് കൂടിയായതിനാല്‍ ആഘോഷിക്കുന്ന ആളുകള്‍ സമ്പുഷ്ടമായ വിളവെടുപ്പിന് ദൈവത്തോട് നന്ദി പറയുകയും വരും വർഷങ്ങളിലേക്ക് അനുഗ്രഹത്തിനായി പ്രാർത്ഥിക്കുകയും ചെയ്യും.

🍀വിചിത്രമായ മറ്റൊരു ആചാരം ഇതിനെത്തുടർന്നുണ്ട്
പുരുഷൻമാരായ അംഗങ്ങള്‍ ഉച്ചത്തില്‍ താളാത്മകമായി ഉത്സാഹഭരിതമായ ശബ്ദമുണ്ടാക്കും.
ഈ ആചാരത്തിന് ആർപ്പ് വിളികള്‍ എന്ന് പറയും.
പ്രഭാതചടങ്ങുകൾക്ക് ശേഷം കുടുംബാംഗങ്ങള്‍ ഓണസദ്യക്ക് ഒരുങ്ങുകയായി.
അതിൻറെ മുമ്പായി കുടുംബത്തിലെ തലമുതിർന്ന അംഗം പിച്ചള കൊണ്ടുള്ള ഒരു വിളക്ക് കത്തിക്കും.
വിളക്കിൻറെ പടിഞ്ഞാറ് ഭാഗത്തായി ഒരു ചെറിയ വാഴയില വെക്കും. അതിലാണ് ഭക്ഷണം വിളമ്പുക.
ഇത് ഗണപതി ഭഗവാൻറെ പേരിലുള്ള വഴിപാടാണ്.
അതിന് ശേഷമാണ് അവിടെ സന്നിഹിതരായവർക്കെല്ലാം ഊണ് വാഴയിലയില്‍ തന്നെ വിളമ്പാറുള്ളത്.
ബൃഹത്തായ ആ സദ്യക്ക് ശേഷമാണ് സംസ്ഥാനമൊട്ടാകെ വിശ്വാസികള്‍ വിവിധ തരത്തിലുള്ള വിനോദ പരിപാടികളില്‍ മുഴുകുന്നത്.
അവിട്ടം, ചതയം എന്ന് യഥാക്രമം അറിയപ്പെടുന്ന പതിനൊന്ന്, പന്ത്രണ്ട് ദിവസങ്ങളില്‍ മറ്റു ചില ചടങ്ങുകളുമുണ്ട്.
എന്നാല്‍ ഹൈന്ദവ വിശ്വാസികള്‍ മഹാബലിയുടെ പ്രീതിക്കു വേണ്ടി ആഹ്ളാദത്തിൻറെ ആത്മാവും ഐശ്വര്യത്തിൻറെ കേദാരവുമായി കേരളനാടിനെ സമർപ്പിക്കുന്നതിന്,ഏറ്റവും വലിയ ആഘോഷ പരിപാടികള്‍ തിരുവോണ ദിവസമായ പത്തില്‍ തന്നെയാണ് കൊണ്ടാടാറുള്ളത്.

🌻👆🏻ഈ ആഘോഷത്തിലെ ഓരോ ദിവസവും ഹൈന്ദവർക്ക് വിശ്വാസപരവും ആചാരപരവുമായി ഏറെ ബന്ധമുള്ളതാണ്.

ബഹുദൈവാരാധനയുമായി ഇത്രയും വ്യക്തമായ ബന്ധമുള്ള ഒരു സംഗതിയാണ് ഓണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ