/*Popads script*/ Proud To Be A Hindu

2017 സെപ്റ്റംബർ 18, തിങ്കളാഴ്‌ച

ദുർഗ്ഗാ, ലക്ഷ്മീ, സരസ്വതി നവരാത്രി പൂജ / Durga Lakshmi Saraswathi Navarathri Pooja


നമ്മുടെ മനസ്സിൽ മഹത്തായ ആശയങ്ങൾക്ക് പ്രാധാന്യം ലഭിക്കണമെങ്കിൽ ചീത്ത വാസനകളാകുന്ന ആലസ്യം, അജ്ഞത, നിശ്ചലത, തുടങ്ങിയ തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കേണ്ടതുണ്ട്. ഇത്തരം വാസനകളെ ഒഴിവാക്കാൻ നാം പ്രയസപ്പെടുന്നു. അത്തരം തമോഗുണപ്രധാനമായ വാസനകളെ നശിപ്പിക്കുന്നതിന് നവരാത്രിയിൽ മഹിഷാസുരമർദ്ധിനിയായ ദുർഗ്ഗാദേവി നാം പൂജിക്കുന്നത്.

ജ്ഞാനം സിദ്ധിക്കുവാൻ മനസ്സിനെ പാകപ്പെടുത്തേണ്ടതുണ്ട് അതിനായി മനസ്സിനെ ശിദ്ധീകരിക്കലാണ് ലക്ഷീപൂജയുടെ ഉദ്ദേശ്യലക്ഷ്യം. ധനസമ്പാദനത്തിലാണ് മിക്കവരും ലക്ഷീദേവീയെ ആരാധിക്കുന്നത്. എന്നാൽ മനസ്സിനെ പാകപ്പെടുത്താ

2017 ഓഗസ്റ്റ് 27, ഞായറാഴ്‌ച

മഹാബലി / Mahabali


ത്രിലോകങ്ങളുടെ ചക്രവര്‍ത്തിയായിരുന്നു ശുക്രാചാര്യരുടെ ശിഷ്യനായ മഹാബലി. അദ്ദേഹം ദയാശീലനും, വിഷ്ണുഭക്തനും, സത്യധര്‍മ്മങ്ങളില്‍ ശ്രദ്ധയുള്ളവനും ആയിരുന്നു. ഗുരുഭക്തിയും വളരെ ഉണ്ടായിരുന്നു. തനിക്കു കിട്ടിയിരിക്കുന്ന സര്‍വ്വ സൗഭാഗ്യങ്ങളുടെയും ദാതാവു ഭഗവാനാണെന്ന കാര്യം കാലക്രമേണ ബലി വിസ്മരിച്ചു. കാമ്യകര്‍മ്മങ്ങള്‍ ആകുന്ന യാഗങ്ങള്‍ അനുഷ്ടിച്ചു ജീവിച്ചു പോന്നു.

ഇതൊക്കെ ചെയ്യുവാന്‍ തനിക്കു കഴിവുണ്ടെന്നും, തന്നെ ആശ്രയിക്കുന്നവരെ പൂര്‍ണ്ണമായി സംതൃപ്തരാക്കാന്‍ തക്ക ദാനങ്ങള്‍ ചെയ്യുവാന്‍ തനിക്കു സാധിക്കുമെന്നും, സത്യത്തിനും ധര്‍മ്മത്തിനും താന്‍ ഒരു ലംഘനവും വരുത്തിയിട്ടില്ലെന്നും അദ്ദേഹം ധാരാളം അഹങ്കരിച്ചു. അഹങ്കാരത്തിന്റെ മതില്‍, ബലിയുടെ മനസ്സിനു മറതീര്‍ത്തപ്പോള്‍, ഭഗവാന്‍ മുന്‍പില്‍ കൈനീട്ടി എത്തിയതു് തിരിച്ചറിയാന്‍ അദ്ദേഹത്തിനായില്ല. താന്‍ എന്തും നല്‍കുവാന്‍ പര്യാപ്തന്‍ ആയവന്‍ ആണെന്നും അതുകൊണ്ട് എന്തു വേണമെങ്കിലും ചോദിച്ചുകൊള്ളുവാനും, ബലി തന്റെ മുന്‍പില്‍ ഭിക്ഷ യാചിച്ചു വന്നു

ഓണത്തിന് വീട്ടുമുറ്റങ്ങളിൽ പൂക്കളമിടുന്നതിന്റെ ഐതിഹ്യവും പ്രത്യേക തകളും / Onavum Pookkalavum


ചിങ്ങമാസത്തിലെ അത്തംനാൾ മുതൽ തിരുവോണം വരെയുള്ള പത്തുദിവസങ്ങളിൽ വീട്ടുമുറ്റത്ത് ഒരുക്കുന്ന പുഷ്പാലങ്കാരമാണ് അത്തപ്പൂവ്. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. തൃക്കാക്കരവരെപോയി ദേവനെ പൂജിക്കാൻ എല്ലാ ജനങ്ങൾക്കും സാധിക്കാതെ വന്നപ്പോൾ അവരവരുടെ മുറ്റത്ത് പൂക്കളം ഉണ്ടാക്കി അതിൽ പ്രതിഷ്ഠിച്ച് തന്നെ ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുവദിച്ചു എന്നാണ് ഐതിഹ്യം.

അത്തപ്പൂവിടുന്നതിൽ പ്രാദേശികമായ രീതിവ്യത്യാസങ്ങൾ കാണുന്നുണ്ട്. ചിങ്ങത്തിലെ അത്തംനാൾ മുതലാണ് പൂക്കളം ഒരുക്കാൻ തുടങ്ങുന്നത്. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളിൽ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് അലങ്കരിക്കുക. പിന്നീടുള്ള ദിവസങ്ങളിൽ വിവിധതരം പൂക്കൾ ഉപയോഗിക്കുന്നു. ആദ്യത്തെ ദിവസമായ അത്തംനാളിൽ ഒരു നിര പൂ മാത്രമേ

2017 ഓഗസ്റ്റ് 24, വ്യാഴാഴ്‌ച

ഓണം എന്നാല്‍ എന്താണ്? Onam ennal enth / What is Onam


ഓണത്തിൻറെ ഒന്നാം ദിനം മുതല്‍ പത്താം ദിനം വരെയുള്ള ഹൈന്ദവരുടെ കർമ ങ്ങള്‍ വിശ്വാസത്തിലും ആചാരങ്ങളിലും നിബിഢമാണ്.
പത്തു ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടികളുടെ ഒന്നാം ദിനമാണ് അത്തം.
ഹൈന്ദവ വിശ്വാസ പ്രകാരം തിരുവോണം എന്ന നക്ഷത്രത്തിൻറെ പത്ത് ദിവസം മുമ്പ് വരുന്നതാണ് അത്തം എന്ന ദിവസം. അതുകൊണ്ട് തന്നെ, ഈ ദിവസം കേരളത്തിലെ പരമ്പരാഗത ജനങ്ങള്‍ പരിശുദ്ധവും ശുഭസൂചകവുമായ ദിനമായി കണക്കാക്കുന്നു.
അത്തത്തിലെ ചടങ്ങുകള്‍ പൂർത്തീ കരിക്കുന്നതിനായി ജനങ്ങള്‍ നേരത്തെ കുളിക്കുകയും അടുത്തുള്ള ക്ഷേത്രത്തില്‍ പോയി പ്രാർത്ഥിക്കകയും ചെയ്യും.
അന്നത്തെ ഏറ്റവും മുഖ്യമായ കാര്യം, വിശ്വാസികള്‍ അന്ന് മുതല്‍ അത്തപ്പൂ എന്നറിയപ്പെടുന്ന പൂക്കളമുണ്ടാക്കാന്‍ തുടങ്ങും എന്നതാണ്.
ഇത് ഓണക്കാലത്ത് കേരളം സന്ദർശിക്കുന്ന ഇതിഹാസപുരുഷനായ മഹാബലി രാജാവിൻറെ ആത്മാവിനെ വരവേൽക്കുന്നതിനായി ചെയ്യുന്നതാണ്.
തുടർന്നുള്ള ഓരോ ദിവസവും കൂടുതല്‍ പൂക്കളും ആദ്യത്തെ പൂക്കളത്തോടൊപ്പം ചേർക്കുന്നവരുണ്ട്.
അതിലെ ഓരോ പ്രത്യേക പുഷ്പവും പ്രത്യേക ദേവൻമാർക്കായി

2017 ജൂലൈ 31, തിങ്കളാഴ്‌ച

എന്താണ് കുടുംബ പരദേവത ?.കുടുംബ പരദേവത എങ്ങിനെ ഉണ്ടാകുന്നു ? / Kudumba Paradevatha Ennal Enth / Kudumba Kshethravum Paradevathayum


" കുടുംബ പരദേവത " എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. ഈ കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം .പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും .അവരിൽ ഒരാൾ പൂർവ്വ ജന്മമ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു .. വർഷങ്ങൾ നീളുന്ന ആ യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു .. ആ യാത്രയിൽ ആ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു . അവസാനം ആ മൂർത്തിയുടെ ദർശനം ആ സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു .. ഏതു ആപത്തിലും വിളിച്ചാൽ ആ മൂർത്തിയുടെ സംരക്ഷണം ആ സന്യാസിയ്ക്ക് ലഭ്യമാകുന്നു . ഈ അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ആ ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു . അദ്ദേഹം ഉപാസിയ്ക്കുന്ന ആ മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു .ഇങ്ങിനെ കുടിവയ്ക്കുന്ന ആ സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ആ ദേവതയുടെ മുമ്പിൽ പ്രതിഷ്ടാവസരത്തിൽ ഒരു സ

2017 ജൂലൈ 23, ഞായറാഴ്‌ച

ബാർബാറിക അസ്ത്രങ്ങള്‍ /തീന്‍ ബാണധാരി/ Barbarika Asthrangal / Theen Banadhari /Shyam Baba / Ghadu Shyam

ധർമ്മച്യുതി സംഭവിക്കുമ്പോൾ അവതാരങ്ങളുണ്ടാവുന്നുവെന്ന് ഇതിഹാസങ്ങളും പുരാണങ്ങളും ഉത്ബോധിപ്പിക്കുന്നു. പ്രകൃതിയുടെ, ഭൂമിയുടെ സ്വച്ഛതയ്ക്ക് കോട്ടം വരുത്തുന്ന ഏതു അസുര ശക്തിയേയും ഇവിടെതന്നെ ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നുവന്നവയുടെ പ്രതിരോധത്താൽ നിശ്ശേഷം നശിപ്പിക്കുന്നുവെന്ന് ചരിത്രവും പഠിപ്പിക്കുന്നു. അന്തർലീനമായ സനാതനമായ ഒരു ചൈതന്യത്തിന്റെ ചോദനയേയാകാം അതാത് കാലത്തെ ഇത്തരം അവതാരങ്ങളിലെ ദേവാംശമായി കാണുന്നത്.
ഭൂമിയിൽ അധർമ്മം വീണ്ടും പെരുകിയപ്പോൾ ദേവൻമാർ വിഷ്ണുവിനെ സമീപിച്ചു. കൃഷ്ണാവതാരത്തിന്റെ സമയമായി എന്നവരോട് പറയുന്ന വേളയിൽ ശക്തനായ ഒരു യക്ഷന്റെ അസ്ഥാനത്തെ അഹങ്കാരവാക്കുകൾ അയാളെ ബ്രഹ്മശാപാർഹനാക്കി. കൃഷ്ണന്റെ ചക്രായുധത്താൽ മോക്ഷവും ലഭിക്കട്ടെയെന്ന അനുഗ്രഹവും ക്ഷമയാചിച്ചപ്പോൾ നൽകി.

നാഗരാജ പുത്രിയായിരുന്ന അഹിലാവതിയെ നിബന്ധനപ്രകാരം ബുദ്ധിശക്തിയിൽ തോത്പിച്ചതിനാൽ ഭീമപുത്രനായ ഘടോത്കചൻ വിവാഹം ചെയ്തു. അവരുടെ മക

2017 ജൂലൈ 22, ശനിയാഴ്‌ച

പതിനെട്ടാം പടിയുടെ മഹാത്മ്യം / Sabarimala Pathinettam Padiyude Mahathmyam


നമുക്ക് പതിനെട്ടിന്റെ തത്ത്വവും അതിന്റെ വൈദികപ്പഴമയും എന്താണെന്ന് ചിന്തിക്കാം. നമ്മുടെ പൂര്‍വസൂരികള്‍ ഒരിക്കല്‍പ്പോലും ഒരു ശാസ്ത്രീയതത്ത്വം ഇല്ലാത്ത ഒന്നും ചെയ്തിട്ടില്ല. എല്ലാം ശാസ്ത്രീയതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാത്തിന്റെയും പിന്നില്‍ ഒരു ശാസ്ത്രം ഉണ്ട്. നാം ശാസ്ത്രത്തെക്കുറിച്ച് തികച്ചും ബോധവാന്മാര്‍ ആയിരിക്കണം.നാം ചെയ്യുന്ന ഓരോന്നും എന്തിനാണ് എന്നതിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ചെയ്യുന്ന ഓരോ പ്രവൃത്തിയും18 പടികള്‍ എന്തിന്റെ ചിഹ്നമാണ്.18 എന്നു പറയുമ്പോള്‍ വിശാലമായ ഒരു ലോകം ഇവിടെയുണ്ട് നമ്മുടെ പുരാണങ്ങള്‍ 18 ആണ്ഉപപുരാണങ്ങള്‍ 18 ആണ്, ഭഗവദ്ഗീതയില്‍ 18 അധ്യായങ്ങളാണ്. ഇങ്ങനെ 18ന് വളരെ വലിയ പ്രാധാന്യം നമ്മുടെ ഋഷിമാര്‍
കല്പിച്ചുനല്കിയിരുന്നു.

എന്താണ് 18 കൊണ്ട് ഉദ്ദേശിക്കുന്നത്എന്ത് കൊണ്ട് 19 ആവാതിരുന്നത് , എന്തുകൊണ്ട് 17 ആയില്ല. എന്തുകൊണ്ട് 18 ആയത് . നാം നിരന്തരം ചോദ്യങ്ങള്‍ ചോദിക്കണം. ഉത്തരങ്ങള്‍ നമുക്കു ലഭിക്കുകയും വേണം. ശാസ്ത്രയുക്തമാണ് ഇത് എന്ന് നാം കണ്ടെത്തേണ്ടതുണ്ട്. 18ന് എന്തെല്ലാം പ്രാധാന്യങ്ങളുണ്ടെന്ന്നമുക്ക്നോക്കാം. വേദങ്ങള്‍ നാലാണ്. ഋഗ്വേദം, യജുര്‍വേദം, സാമവേദം, അഥര്‍വവേദം എന്നിങ്ങനെ.നമുക്ക് ആറു ദര്‍ശനങ്ങളുണ്ട്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം.ആറ് അംഗങ്ങളു