2017, ജൂലൈ 31, തിങ്കളാഴ്‌ച

എന്താണ് കുടുംബ പരദേവത ?.കുടുംബ പരദേവത എങ്ങിനെ ഉണ്ടാകുന്നു ? / Kudumba Paradevatha Ennal Enth / Kudumba Kshethravum Paradevathayum


" കുടുംബ പരദേവത " എന്നാൽ ഒരു കുടുംബക്കാർ ഒന്നിച്ചു കൂടി ആരാധിച്ചു വരുന്ന അല്ലെങ്കിൽ ആരാധിയ്ക്കെണ്ടാതായ ഒരു ദേവത എന്ന അർഥം കല്പിയ്ക്കാം. കുടുംബ പരദേവത ദേവിയോ ദേവനോ ആയിരിയ്ക്കാം .പൂർവ്വ കാലത്ത് മിക്ക തറവാടുകളിലും ധാരാളം കുട്ടികൾ ഉണ്ടാവും .അവരിൽ ഒരാൾ പൂർവ്വ ജന്മമ വാസന ഹേതുവായി സന്യാസത്തിനും ഭജനത്തിനും ആയി നാട് വിടുന്നു .. വർഷങ്ങൾ നീളുന്ന യാത്രയിൽ അവർ പല ഗുരുക്കന്മാരേയും അറിവുകളെയും നേടിയെടുക്കുന്നു .. യാത്രയിൽ സന്യാസി ഒരു ഉപാസന മൂർത്തിയെ കണ്ടെത്തി ഉപാസിയ്ക്കാൻ തുടങ്ങുന്നു . അവസാനം മൂർത്തിയുടെ ദർശനം സന്യാസിയ്ക്ക് അനുഭവവേദ്യമാകുന്നു .. ഏതു ആപത്തിലും വിളിച്ചാൽ മൂർത്തിയുടെ സംരക്ഷണം സന്യാസിയ്ക്ക് ലഭ്യമാകുന്നു . അവസ്ഥയിൽ എത്തിയ സന്യാസി വീണ്ടും ദേവതയോട് കൂടി കുടുംബത്തിൽ തിരിച്ചെത്തുന്നു . അദ്ദേഹം ഉപാസിയ്ക്കുന്ന മൂർത്തിയെ തന്റെ കുടുംബത്തിന്റെയും പരമ്പരയുടെയും സംരക്ഷണത്തിനായി ഒരു നിശ്ചിത സ്ഥലത്ത് കുടുംബ ക്ഷേത്രം ഉണ്ടാക്കി കുടിവയ്ക്കുന്നു .ഇങ്ങിനെ കുടിവയ്ക്കുന്ന സന്ദർഭത്തിൽ അന്നുള്ള കുടുംബക്കാരും സന്യാസിയും ദേവതയുടെ മുമ്പിൽ പ്രതിഷ്ടാവസരത്തിൽ ഒരു

2017, ജൂലൈ 23, ഞായറാഴ്‌ച

ബാർബാറിക അസ്ത്രങ്ങള്‍ /തീന്‍ ബാണധാരി/ Barbarika Asthrangal / Theen Banadhari /Shyam Baba / Ghadu Shyam

ധർമ്മച്യുതി സംഭവിക്കുമ്പോൾ അവതാരങ്ങളുണ്ടാവുന്നുവെന്ന് ഇതിഹാസങ്ങളും പുരാണങ്ങളും ഉത്ബോധിപ്പിക്കുന്നു. പ്രകൃതിയുടെ, ഭൂമിയുടെ സ്വച്ഛതയ്ക്ക് കോട്ടം വരുത്തുന്ന ഏതു അസുര ശക്തിയേയും ഇവിടെതന്നെ ഒന്നുമില്ലായ്മയിൽ നിന്നും ഉയർന്നുവന്നവയുടെ പ്രതിരോധത്താൽ നിശ്ശേഷം നശിപ്പിക്കുന്നുവെന്ന് ചരിത്രവും പഠിപ്പിക്കുന്നു. അന്തർലീനമായ സനാതനമായ ഒരു ചൈതന്യത്തിന്റെ ചോദനയേയാകാം അതാത് കാലത്തെ ഇത്തരം അവതാരങ്ങളിലെ ദേവാംശമായി കാണുന്നത്.
ഭൂമിയിൽ അധർമ്മം വീണ്ടും പെരുകിയപ്പോൾ ദേവൻമാർ വിഷ്ണുവിനെ സമീപിച്ചു. കൃഷ്ണാവതാരത്തിന്റെ സമയമായി എന്നവരോട് പറയുന്ന വേളയിൽ ശക്തനായ ഒരു യക്ഷന്റെ അസ്ഥാനത്തെ അഹങ്കാരവാക്കുകൾ അയാളെ ബ്രഹ്മശാപാർഹനാക്കി. കൃഷ്ണന്റെ ചക്രായുധത്താൽ മോക്ഷവും ലഭിക്കട്ടെയെന്ന അനുഗ്രഹവും ക്ഷമയാചിച്ചപ്പോൾ നൽകി.

നാഗരാജ പുത്രിയായിരുന്ന അഹിലാവതിയെ നിബന്ധനപ്രകാരം ബുദ്ധിശക്തിയിൽ തോത്പിച്ചതിനാൽ ഭീമപുത്രനായ ഘടോത്കചൻ വിവാഹം ചെയ്തു. അവരുടെ മക

2017, ജൂലൈ 22, ശനിയാഴ്‌ച

പതിനെട്ടാം പടിയുടെ മഹാത്മ്യം / Sabarimala Pathinettam Padiyude Mahathmyam


നമുക്ക് പതിനെട്ടിന്റെ തത്ത്വവും അതിന്റെ വൈദികപ്പഴമയും എന്താണെന്ന് ചിന്തിക്കാം. നമ്മുടെ പൂര്വസൂരികള് ഒരിക്കല്പ്പോലും ഒരു ശാസ്ത്രീയതത്ത്വം ഇല്ലാത്ത ഒന്നും ചെയ്തിട്ടില്ല. എല്ലാം ശാസ്ത്രീയതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ്. എല്ലാത്തിന്റെയും പിന്നില് ഒരു ശാസ്ത്രം ഉണ്ട്. നാം ശാസ്ത്രത്തെക്കുറിച്ച് തികച്ചും ബോധവാന്മാര്ആയിരിക്കണം.നാം ചെയ്യുന്ന ഓരോന്നും എന്തിനാണ് എന്നതിനെക്കുറിച്ച് ബോധം ഉണ്ടായിരിക്കണം. ചെയ്യുന്ന ഓരോ പ്രവൃത്തിയും18 പടികള് എന്തിന്റെ ചിഹ്നമാണ്.18 എന്നു പറയുമ്പോള് വിശാലമായ ഒരു ലോകം ഇവിടെയുണ്ട് നമ്മുടെ പുരാണങ്ങള് 18 ആണ്ഉപപുരാണങ്ങള് 18 ആണ്, ഭഗവദ്ഗീതയില് 18 അധ്യായങ്ങളാണ്. ഇങ്ങനെ 18ന് വളരെ വലിയ പ്രാധാന്യം നമ്മുടെ ഋഷിമാര്
കല്പിച്ചുനല്കിയിരുന്നു.

എന്താണ് 18 കൊണ്ട് ഉദ്ദേശിക്കുന്നത്എന്ത് കൊണ്ട് 19 ആവാതിരുന്നത് , എന്തുകൊണ്ട് 17 ആയില്ല. എന്തുകൊണ്ട് 18 ആയത് . നാം നിരന്തരം ചോദ്യങ്ങള് ചോദിക്കണം. ഉത്തരങ്ങള് നമുക്കു ലഭിക്കുകയും വേണം. ശാസ്ത്രയുക്തമാണ് ഇത് എന്ന് നാം കണ്ടെത്തേണ്ടതുണ്ട്. 18ന് എന്തെല്ലാം പ്രാധാന്യങ്ങളുണ്ടെന്ന്നമുക്ക്നോക്കാം. വേദങ്ങള് നാലാണ്. ഋഗ്വേദം, യജുര്വേദം, സാമവേദം, അഥര്വവേദം എന്നിങ്ങനെ.നമുക്ക് ആറു ദര്ശനങ്ങളുണ്ട്. സാംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ, വേദാന്തം.ആറ് അംഗങ്ങളു

2017, ജൂലൈ 21, വെള്ളിയാഴ്‌ച

മഞ്ഞിന്റെ പുണ്യാഹം ഭക്തിഗാനം വരികള്‍ / Manjinte Punyaham Hindu Song Lyrics

മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം
മഞ്ഞിന്റെ പുണ്യാഹം മലയിൽ തളിയ്ക്കും
മഞ്ജാംബികാ സുപ്രഭാതം

നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം
 നാളികേരത്തിന്റെ ശയനപ്രദക്ഷിണം
മാളികപ്പുറം കാണും സുപ്രഭാതം

സുപ്രഭാതത്തിലെ സൂര്യകരങ്ങളിൽ
സുരഭില മഞ്ഞൾപ്പൊടി പ്രസാദം
സുപ്രഭാതത്തിലെ സൂര്യകരങ്ങളിൽ
സുരഭില മഞ്ഞൾപ്പൊടി പ്രസാദം

അമ്പലത്താഴിക കുടം പോ

2017, ജൂലൈ 20, വ്യാഴാഴ്‌ച

ആദിശക്തി - സതി ദേവി / Adi Shakthi Sati Devi / Godess Sati Devi


ആദിശക്തിയെ സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ.
ദേവി സതിയുടെ മൃതശരീരം സുദർശനചക്രത്താൽ ഖണ്ഡിക്കപ്പെടുകയും അവ പൃഥ്വിയുടെ ഓരോ ഭാഗങ്ങളിൽ പതിക്കുകയും ചെയ്തു. ഇവയാണ് പിൽക്കാലത്ത് ശക്തിപീഠങ്ങളായ് അറിയപ്പെട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തിപീഠങ്ങൾ സ്ഥിതി ചെയ്യുന്നു. ശക്തിപീഠങ്ങളുടെ സംരക്ഷണാർഥം ശിവൻ കാലഭൈരവന്റെ രൂപത്തിൽ ഓരോ ശക്തിപീഠങ്ങളിലും സ്ഥിതിചെയ്യുന്നു.

ഐതിഹ്യം
---------------------------

ദക്ഷയജ്ഞത്തിനെത്തിയ സതി ദേവി

സതിയുടെ ചേതനയറ്റ ശരീരവുമായി അലഞ്ഞുനടക്കുന്ന ശിവൻ
ദക്ഷപ്രജാപതിയുടെ പുത്രിയായി ആദിശക്തി സതീരൂപത്തിൽ ജന്മമെടുത്തു. ശിവനുമായി സംഗമിക്കുകയായിരുന്നു സതി അവതാരത്തിന്റെ ലക്ഷ്യം. ശിവവിരോധിയായിരുന്ന ദക്ഷന് സതി ശിവനെ വിവാഹം ചെയ്യുന്നത് ഒന്നുകൊണ്ടും സ്വീ

2017, ജൂലൈ 19, ബുധനാഴ്‌ച

ദീപാരാധന/ Deeparadhayum Darshanavum/ Deeparadhana Darshanam


നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും ദീപാരാധന സമയത്ത് പൂജാരി എല്ലാ വാതിലുകളും അടച്ച് ശ്രീകോവിലിനകത്ത് നിറച്ച് വിളക്ക് വച്ച് ,ഒരു ദീപാരാധനത്തട്ട് കൈയ്യിലെടുത്ത് നിറച്ച് പുഷ്പമിട്ട് അതിനകത്ത് കര്‍പ്പൂരമിട്ട് ബിംബത്തെ ഉഴിയാറുണ്ട്.എന്നിട്ട് അത്യുജ്ജലമായ ഒരു മന്ത്രവും ചൊല്ലും .

    "ധ്രുവാദ്ധ്യഔഹു..
     ധ്രുവാ പ്രിഥ്വി
      ധൃവാസപര്‍വതാ ഇമേ ..
       ധ്രുവം വിശ്വമിദം ജഗത്
       ധ്രുവോ രാജാ വിശാമയം 
        ധ്രുവം തേ രാജാ വരുണോ 
         ധ്രുവം ദേവോ ബൃഹസ്പതി
         ധ്രുവം ത ഇന്ദ്രശ്ചാഗ്നിശ്ച
          രാഷ്ട്രം ധാരയതാം ധ്രുവം."

ഇതിന്‍റെ അര്‍ഥം ആ ക്ഷേത്രത്തില്‍ വരുന്നവര്‍ക്ക് മാത്രം മംഗളം ഭവിക്കട്ടെ എന്നല്ല.ഹിന്ദുക്കളായവര്‍ക്ക് മാത്രം

പതിനാല് ലോകങ്ങൾ / Hinduvinte Pathinalu Lokangal / Fourteen Worlds


ഭൂലോകം തൊട്ട് മുകളിലേക്ക് ഏഴു ലോകങ്ങളും താഴേക്ക് ഏഴു ലോകങ്ങളും ഉള്ളതായി വിഷ്ണുപുരാണത്തിൽ പറയുന്നു.പതിനാല് ലോകങ്ങളിൽ പലതിനെ കുറിച്ചും പല പുരാണങ്ങളിലും പരാമർശമുണ്ട്. ഭൂലോകം, ഭുവ ർ ലോകം, സുവർ ലോകം, മഹർ ലോകം, ജനർലോകം, തപോലോകം, സത്യലോകം എന്നിവയാണ് ഭൂലോകം തൊട്ട് മുകളിലേക്കുള്ളവ.

ഭൂമിക്ക് താഴേക്ക് പോയാൽ കാണുന്നവ പാതാളം, രസാതലം, മഹാതലം, തലാതലം,സുതലം, വിതലം , അതലം എന്നിവയാണ്.

1, പതിനാല് ലോകങ്ങളിൽ ഏറ്റവും മുകളിൽ സത്യലോകമാണ്
പതിനാലായിരം യോജന വിസ്താരമുള്ള സത്യലോകം ബ്രഹ്മാവിൻ്റെ ആസ്ഥാനമാണ്. വിശുദ്ധ ഗംഗാനദി വിഷ്ണു പാദത്തിൽ നിന്നുത്ഭവിച്ച് നേരെ പതിക്കുന്നത് സത്യ ലോകത്താണ്. സത്യലോകം ഏവർക്കും പ്രാപ്യമല്ല.

2, ധ്രുവപദത്തിൽ നിന്ന് പതിനൊന്ന് കോടി യോജന മുകളിൽ കാണുന്നതാണ് തപോലോകം. ഇവിടം കാക്കുന്ന ദേവൻമാർ അഗ്നിക്കതീതരാണ്. വിശപ്പ്, ദാഹം, ചൂട്, തണുപ്പ് തുടങ്ങിയവ ഈ ലോകത്തെത്തിയാൽ അനു

2017, ജൂലൈ 18, ചൊവ്വാഴ്ച

ഹൈന്ദവ ആചാര പ്രകാരം ദീപം തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് / Haindava Achara Prakaram Vilakku Theiyikkumbol Sradhikkendath

ഭാരതീയ വിശ്വസമനുസരിച്ച് തിരി തെളിയിക്കുന്നത് ഒരു പുണ്യകര്മമാണ്.
വെളിച്ചത്തിന്റെ ഓംകാരധ്വനിയില് മനസ്സിലെ ഇരുട്ട് അകറ്റുന്നു എന്നാണ് വിശ്വാസം. സര്വ്വഐശ്വര്യത്തിന്റേയും സമ്പദ്സമൃദ്ധിയുടേയും പ്രതീകമാണ് നിലവിളക്ക. എല്ലാ ശുഭകാര്യങ്ങളും ദീപം തെളിയിച്ച് തുടങ്ങുന്നതും ഇതുകൊണ്ഡു തന്നെ.
വിളക്കിന്റെ അടിഭാഗത്തെ മൂലാധാരമായും തണ്ഡിനെ സുഷുമ്നാനാഡിയായും മുകള്ത്തട്ടിനെ ശിരസ്സായും സങ്കല്പ്പിച്ചിരിക്കുന്നു. വിളക്കില് എണ്ണയൊഴിച്ചു തിരുയിട്ടു കത്തിക്കുന്നതുപോലെ പ്രാധാന്യമുള്ളതാണ് അണയ്ക്കുന്നതും.ഒരു തിരി കത്തിത്തീരുന്നതിനു മുമ്പോ,കരിന്തിരി കത്തുന്നതിനു മുമ്പോ വിളക്കു കെടുത്തേണ്ഡതാണ്. ഒരു കാരണവശാലും ഊതിക്കെടുത്താന് പാടില്ല.

വിളക്കുവെയ്ക്കുമ്പോള് വളരെ ഉയര്ന്ന സ്ഥലത്ത് വെയ്ക്കാതിരിക്കുകയാണ് ഉത്തമം. തറയില്വെച്ച് വിളക്കു കൊളുത്തുന്നതും ശാസ്ത്രവിധിപ്രകാരം തെറ്റാണ്. ഉയരം കുറഞ്ഞ

2017, ജൂലൈ 17, തിങ്കളാഴ്‌ച

ശകുനിയും മഹാഭാരതവും / Sakuniyum Mahabharathavum


മഹാഭാരത യുദ്ധത്തിന് ശകുനി വഹിച്ച പങ്ക് നിസ്സാരമല്ല. തന്റെ സഹോദരിയായ ഗാന്ധാരിയെ ഭീഷ്മരെ ഭയന്നാണ് അന്ധനായ ധൃതരാഷ്ട്രര്‍ക്ക് വിവാഹം ചെയ്തു കൊടുത്തത്. അന്നുമുതല്‍ ശകുനിയുടെ മനസ്സില്‍ ഭീഷ്മരോടുള്ള പക നാള്‍കുനാള്‍ വളരുകയായിരുന്നു. എങ്ങിനെയും കൗരവകുലത്തെ നശിപ്പിക്കുക എന്നതായിരുന്നു ശകുനിയുടെ ലക്ഷ്യം. ദുര്യോധനന്റെ ഉപദേഷ്ടാവെന്നുകൂടി ശകുനിയെ വിശേഷിപ്പിക്കാം. പാണ്ഡവരെ അരക്കില്ലത്തില്‍ താമസിപ്പിച്ച് കൊല്ലാന്‍ശ്രമിച്ചത്. ചൂതുകളിക്ക് പാണ്ഡവരെ വിളിച്ച് കള്ളചൂതില്‍ പരാജയപ്പെടുത്തിയത്. എല്ലാത്തിനും പിന്നില്‍ പ്രവൃത്തി

2017, ജൂലൈ 15, ശനിയാഴ്‌ച

നാലമ്പലദര്‍ശനം / Nalambala Darshanam / Thrippayar Koodalmanikyam Thirumoozhikkulam Payammal


കര്‍ക്കിടകത്തിലെ ക്ഷേത്രദര്‍ശനം മഹാപുണ്യമാണ്. അതിലും വിശേഷമാണ് നാലമ്പലദര്‍ശനം. ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരെ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. തൃശ്ശൂര്‍, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളില്‍ നാലമ്പലങ്ങളുണ്ട്. എങ്കിലും മധ്യകേരളത്തിലെ നാലമ്പലങ്ങള്‍ക്കാണ് കൂടുതല്‍ പ്രസിദ്ധി കൈവന്നിട്ടുള്ളത്.

തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം എന്നിവ തൃശ്ശൂര്‍ ജില്ലയിലാണ്. തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എറണാകുളം ജില്ലയിലും. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദ്വാരക കടലില്‍ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. മുക്കുവര്‍ ആ നാല് വിഗ്രഹങ്ങളെ