/*Popads script*/ Proud To Be A Hindu: നിവേദ്യം: ദൈവം നമ്മുടെ നിവേദ്യം ഭക്ഷിക്കുമോ?/ Nivedyam Deivam nammude nivedyam bhakshikkumo

2017, ജൂൺ 7, ബുധനാഴ്‌ച

നിവേദ്യം: ദൈവം നമ്മുടെ നിവേദ്യം ഭക്ഷിക്കുമോ?/ Nivedyam Deivam nammude nivedyam bhakshikkumo


ദൈവത്തിന് നാം നൽകുന്ന നിവേദ്യങ്ങളെക്കുറിച്ച് ഏറ്റവും നല്ല വിശദീകരണം ഇതാ...
ദൈവം വന്ന് നമ്മൾ നൽകുന്ന നിവേദ്യങ്ങൾ കഴിക്കുമോ?
നമുക്ക് മുതിർന്നവരിൽ നിന്ന് വിശദീകരണം ലഭിക്കാത്ത വിഷയമാണിത്...
അതിനുള്ള എളിയ ഉദ്യമമാണിത്..
ഒരു ഗുരു ശിഷ്യ സംവാദം... ഇതിനിടെ നിരീശ്വരവാദിയായ ഒരു ശിഷ്യൻ ഗുരുവിനോടു ചോദിക്കുകയാണ്..
"ദൈവം നമ്മുടെ നിവേദ്യങ്ങൾ സ്വീകരിക്കുമോ? 
ദൈവം ഭക്ഷിക്കുകയാണെങ്കിൽ നമുക്ക് വിതരണം ചെയ്യാൻ പ്രസാദം എങ്ങനെയാണു കിട്ടുക ഗുരോ?"

ഗുരു മറുപടിയൊന്നും പറഞ്ഞില്ല... പകരം പഠനത്തിൽ വ്യാപൃതരവാൻ ഉപദേശിച്ചു.

ആ ദിവസം ഗുരു ഉപനിഷത്തുക്കളെ കുറിച്ചാണ് സംസാരിച്ചത് ...
"ഓം പൂർണമദ പൂർണ്ണമിദം പൂർണ്ണാത് പൂർണമുദച്യതേ .... പൂർണസ്യ പൂർണ്ണമാദായ.... "
എന്ന മന്ത്രം പഠിപ്പിച്ചതിന് ശേഷം ഹൃദിസ്ഥമാക്കാൻ ആവശ്യപ്പെട്ടു...

കുറച്ച് സമയത്തിന് ശേഷം ശിഷ്യരുടെ അടുത്തെത്തിയ ഗുരു നിരീശ്വരവാദിയായ, നൈവേദ്യത്തെപ്പറ്റി ചോദ്യമുന്നയിച്ച ശിഷ്യനെ വിളിച്ച് ഹൃദിസ്ഥമാക്കിയ മന്ത്രം ചൊല്ലിക്കേൾപ്പിക്കാൻ ആവശ്യപ്പെട്ടു...
ശിഷ്യൻ മന്ത്രം ഉരുവിട്ടു കഴിഞ്ഞതിന് ശേഷം
മന്ദസ്മിതത്തോടെ അടുത്തേക്ക് വിളിച്ചു.. എന്നിട്ടു ചോദിച്ചു: "ഗ്രന്ധത്തിലുള്ളതെല്ലാം അതേപോലെ നിന്റെ മനസ്സിലുണ്ടല്ലോ? "

ശിഷ്യന്റെ മറുപടി "അതേ ഗുരോ... എല്ലാം അതേപടി ചൊല്ലാൻ പറ്റും "

അപ്പോൾ ഗുരു പറഞ്ഞു: "ഗ്രന്ധത്തിലെ എല്ലാ വാക്കുകളും അതേപടി പകർത്തിയിട്ടും അതൊക്കെ ഇപ്പോഴും ഗ്രന്ധത്തിൽത്തന്നെ നിൽക്കുന്നതെങ്ങനെ?"

തുടർന്ന് ഗുരു വിശദീകരിക്കാൻ തുടങ്ങി ..

" നിന്റെ മനസ്സിലുള്ള വാക്കുകൾ സൂഷ്മ സ്ഥിതിയിലാണ് (അദൃശ്യം). ഗ്രന്ധത്തിലുള്ള വാക്കുകൾ സ്ഥൂല സ്ഥിതിയിലും... (ദൃശ്യം) 
ദൈവവും സൂഷ്മ സ്ഥിതിയിലാണ്... 
നമ്മൾ അർപ്പിക്കുന്ന നിവേദ്യം സ്ഥൂല സ്ഥിതിയിലുള്ളതും..
സൂഷ്മ സ്ഥിതിയിലുള്ള ദൈവം സ്ഥൂല സ്ഥിതിയിൽ നമ്മൾ അർപ്പിക്കുന്ന നിവേദ്യം സൂഷ്മ സ്ഥിതിയിൽ സ്വീകരിക്കുന്നു.... അതു കൊണ്ടു തന്നെ അതിന്റെ അളവിൽ മാറ്റമുണ്ടാവുന്നില്ല .."

ഗുരുമുഖത്തു നിന്നു കിട്ടിയ വിശദീകരണം കേട്ട് പശ്ചാത്താപ വിവശനായ ആ നിരീശ്വരവാദി ഈശ്വരവിശ്വാസിയായി.

🕉 ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം

🕉 ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു വ്രതം

🕉 ഭക്തി ജലത്തിൽ അലിയുമ്പോൾ കലശ തീർത്ഥം

🕉 ഭക്തിപൂർവ്വമുള്ള യാത്രകൾ തീർത്ഥയാത്ര

🕉 സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം

🕉 ഭവനത്തിൽ ഭക്തി നിറയുമ്പോൾ അത് ക്ഷേത്രം

🕉 പ്രവൃത്തിയിൽ ഭക്തി നിറയുമ്പോൾ കർമ്മം

🕉 മനുഷ്യനിൽ ഭക്തി നിറയുമ്പോൾ അവനിൽ മനുഷ്യത്വം ഉണ്ടാകുന്നു..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ