പേടിസ്വപ്നം കണ്ടാലോ ,രാത്രികാല
സഞ്ചാരത്തിനിടയില്‍ ഭയം ഉളവായാലോ പണ്ടുകാലത്ത് മുത്തശ്ശിമാര്‍ കുട്ടികളോട് പറയുമായിരുന്നു
“അര്‍ജുനന്റെ
പത്ത് നാമങ്ങള്‍ ചൊല്ലിയാല്‍ മതി”യെന്ന് ..
പഞ്ചപാണ്ഡവരില്‍ മൂന്നാമനും
വില്ലാളിവീരനും ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇഷ്ടസഖാവുമായ അര്‍ജുനന്റെ പത്തുപേരുകള്‍
യഥാക്രമം..
1 : അര്‍ജ്ജുനന്‍
2 : ഫല്‍ഗുനന്‍
3 : പാര്‍ത്ഥന്‍
4: കിരീടി
5 : വിജ
യന്‍
6 : ശ്വേതാശ്വന്‍
7: ജിഷ്ണു
8 : ധനഞ്ജയന്‍
9: സവ്യസാചി
10: ബീഭത്സു
വെളുത്ത നിറമായതിനാല്‍ ‘അര്‍ജ്ജുനന്‍’ എന്നും ഫാല്‍ഗുനമാസത്തില്‍
ഫാല്‍ഗുനനക്ഷത്രത്തില്‍ (ഉത്രം) ജനിച്ചതിനാല്‍ ‘ഫല്‍ഗുനന്‍ ‘എന്നും പൃഥ (കുന്തി)യുടെ പുത്രനായതിനാല്‍ ‘പാര്‍ത്ഥന്‍ ‘ എന്നും അസുരനാശം
വരുത്തിയപ്പോള്‍ പിതാവായ ഇന്ദ്രന്‍ ദേവകിരീടം ശിരസ്സില്‍ അണിയിച്ചതിനാല്‍ ‘കിരീടി ‘എന്നും എപ്പോഴും
വിജയം വരിക്കുന്നതിനാല്‍ ‘വിജയന്‍ ‘എന്നും വെള്ളകുതിരകളെ കെട്ടിയ രഥമുള്ളവനായതിനാല്‍ ‘ശ്വേതാശ്വന്‍ ‘എന്നും
ഖാണ്ഡവദാഹത്തില്‍ ജിഷ്ണു (ഇന്ദ്രന്‍ )വിനെ ജയിച്ചതിനാല്‍ ‘ജിഷ്ണു ‘എന്നും
അശ്വമേധയാഗത്തിന് ഉത്തരദിക്കില്‍നിന്നും ധാരാളം ധനം കൊണ്ടുവന്നതിനാല്‍ ‘ധനഞ്ജയന്‍ ‘എന്നും
രണ്ടുകൈകള്‍കൊണ്ടും അസ്ത്രങ്ങള്‍ അയക്കുന്നതിനാല്‍ ‘സവ്യസാചി ‘ എന്നും യുദ്ധത്തില്‍ ഭീകരനായതിനാല്‍ ‘ബീഭത്സു’എന്നും അര്‍ജ്ജുനനു
പേര് ലഭിച്ചു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ