2017, ജൂൺ 15, വ്യാഴാഴ്‌ച

മരണവും മനുഷ്യനും / Maranavum Manushyanum / Life and Death in Hinduism

ഒരു മനുഷ്യ ജന്മത്തിൽ  108 മരണങ്ങൾ  ഉണ്ടാകും. 107 അകാല മൃത്യുകൾ , 1 കാല മരണം, അങ്ങനെ 108 എണ്ണം . കാല മരണത്തെ ആർക്കും തടയാനാവില്ല. അകാല മൃത്യുക്കളാണ് , രോഗമായും, അപകടങ്ങൾ ആയും വരുക. അതിനെ പ്രാർഥന കൊണ്ടും പരിഹാരങ്ങൾ നടത്തിയും തടയാം.അതുകൊണ്ടാണ് ആഴ്ചയിൽ ഒരു ദിവസം എങ്കിലും നിർബ്ബന്ധമായും ക്ഷേത്രദർശനം നടത്തുന്നത് പുണ്യം എന്നു പറയുന്നതും .ചെയ്യാൻ കഴിവുള്ളവർ മാസിൽ ഒരിക്കൽ എങ്കിലും അന്നദാനം നടത്തുക . അത് ക്ഷേത്രത്തിലോ അനാഥർ
ക്കോ നൽകാം .അതിൽ പരം പുണ്യം ഒന്നും തന്നെ ഇല്ല .അത് ഇല്ലാത്തവർക്ക് കൊടുക്കണം എന്ന് മാത്രം .
മരണം നിത്യ സത്യമാണ്. അതിൽ ഭയം ഉണ്ടാകാതിരിക്കുക. നിത്യവും, എപ്പോഴും ഈശ്വര നാമം ജപിക്കുക. ഒരു കാര്യം എപ്പോഴും ഓർക്കണം . മരണ സമയത്തെ ചിന്തകൾ ആണ്പുനർജന്മത്തിലെ ജനന കാരണം കൂടി ആകുന്നത് .ഭക്തിയും നല്ല ചിന്തകളും ഒരു ശീലമായാൽ മരണ സമയത്ത് അറിയാതെങ്കിലും, ഈശ്വര ചിന്ത മനസ്സിൽ വരും അതിൽ കവിഞ്ഞോരു പുണ്യവുമില്ല . അഥവാ അതിൽ കവിഞ്ഞോരു പുണ്യമുണ്ടെങ്കിൽ , ഭഗവാനേ, അതെനിക്കു വേണ്ട എന്നും പ്രർത്ഥിക്കാനും നമുക്കു ആകണം ...

ശിവോഹം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ