എന്താണ് പുരുഷാർത്ഥം? മനുഷ്യ
കുലത്തിന്റെ ജീവിത ലക്‌ഷ്യം എന്ത്?
എന്ന് സനാതന ധർമ്മത്തിന്റെ മാർഗ നിർദേശം ആണ്, പുരുഷാർത്ഥം !!
ദണ്ഡ നീതിയിൽ ആണ് ഇതിന്റെ പ്രതിപാദ്യം ഉള്ളത്.
ഇന്നു നമ്മുടെ പുതു തലമുറ
"പരസ്പരവും, സ്വയവും ചോദിച്ചു ഉത്തരം വ്യക്തമായി കിട്ടാത്ത ഒരു ചോദ്യം ആണ് ?, എന്തിന് നാം
ജീവിക്കുന്നത്, എന്നത്, "ഈ ജീവിതമേനിക്കെന്തിന് തന്നു, _ ശങ്കരനെ__ എന്ന് നാം ചോദിച്ചുകൊണ്ടിരിക്കുന്നു. ___ ഉത്തരം കിട്ടാതെ, അവർ "ജീവിത
യാത്രയിൽ പെട്ടന്ന് തന്റെ മുന്നിൽ പ്രത്യക്ഷപ്പെടുന്ന "വഴി മുടക്കികൾ ആയ
"വൻ മതിലുകൾ" തരണം ചെയ്യാൻ ആകാതെ "ആത്മഹത്യയിൽ ., അഭയം തേടുന്നതും
നാം കാണുന്നു.
സത്യത്തിൽ , നീ ചരിച്ച
നിന്റെ "കുത്തഴിഞ്ഞ
അധാർമിക ജീവിത ശൈലി , സമ്മാനിച്ചത് ആയിരുന്നു, മുന്നിൽ തടസ്സം
ആയി വന്ന ആ "മതിലുകൾ"എന്നു നാം തിരിച്ചറിയുന്നില്ല. എന്നതാണ് വാസ്തവം!!!.
ഒരു നിലവിളക്കിനെ ഉദാഹരിച്ചുകൊണ്ട്
കടക്കാം വിഷയത്തിലേക്ക്, _ വിളക്കിനെ "ധർമ്മം"ആയും, അതിലെ, "തിരികൾ"നമ്മുടെ വിവിധങ്ങൾ ആയ
"കാമ"കാമനകൾ' ആയും, അതിലെ "എണ്ണ,
_ ചെലവാക്കിയാൽ തീരുന്ന, "അർത്ഥം
, അഥവാ
പണം"ആയും, അതിലെ "അഗ്നി" ആ പണം കൊണ്ട്, അഥവാ ധർമ്മത്തിൽ നിന്ന് ഉണ്ടാക്കിയ പണം
കൊണ്ട്, മാത്രം
"നിന്റെ ചുറ്റും ഉള്ളവർക്കും,
ആശ്രിതർക്കും, "വെളിച്ചവും, വഴികാട്ടിയും ആയ
"പ്രഭയായി "നിന്ന് കൊണ്ട്, അവസാനം "മോക്ഷത്തിന്"കാരണം
ആയി നീ ആകുന്ന "ശരീരത്തിൽ നിന്നും വിട്ടു പോകുന്ന അത്മാവായും , വിവക്ഷിക്കുന്നു.
_ധർമ്മത്തിൽ
നിന്ന് കൊണ്ട്, അർത്ഥം അഥവാ പണം ഉണ്ടാക്കുക, അതിലൂടെ "ജീവിക്കുക, ലോകത്തിനു നീ
ഒരു "വെളിച്ചം ആകുക. എന്നതാണ്,
ഇതിലൂടെ. നമ്മോട് പറയ്‌യുന്നത്,
നോക്കു, ഇവിടെ പ്രധാനം "ധർമ്മം ചര"__ എന്നാണെന്നു
കാണാം, ജനനം
മുതൽ മരണം വരെ നിന്നെ ഇന്ന് കാണുന്ന നീ ആക്കിയതിൽ,പരോക്ഷമായോ, പ്രത്യക്ഷമായോ, പലർക്കും, പങ്കു ഉണ്ടാവും, അതിൽ നീ
കഴിക്കുന്ന അരിയും, ഗോതമ്പും, വിളയിച്ച നീ ഒറ്റത്തവണ പോലും, കണ്ടിട്ടില്ലാത്ത, "കർഷകൻ
മുതൽ, നീ
കഴിക്കുന്ന ഒരു "പഴത്തിന് അതിന്റെ "പുഷ്പത്തിൽ"പരാഗണം നടത്തിയ, "പൂമ്പാറ്റ
മുതൽ കീടങ്ങൾ വരെ, നീ കഴിക്കുന്ന തൈര്,"അതാക്കിയ, "ബാക്ടീരിയ"വരെ നീളും ആ "ശൃങ്ഗല~~?? നിന്നെ
ഇന്നത്തെ "നീ"ആക്കാൻ നിന്നെ സഹായിച്ച, ആ നീണ്ട നിര__നീളുന്നു,
അവരോടൊക്കെ ഉള്ള നിന്റെ കടപ്പാട്, നമ്മുടെ, കടപ്പാട് നാം , തീർക്കേണ്ടതുണ്ട്, ഇന്നല്ലെങ്കിൽ
നാളെ, അത്
പ്രകൃതി നിയമം ആണു, "എടുത്താൽ കൊടുത്തെ തീരു. ☺☺
ഈ കടപ്പാടുകൾ തീർക്കാൻ ഉള്ള മാർഗമാണ്, "ധര്മചാരണം.
നിന്റെ കടമകൾ തിരിച്ചറിഞ്ഞു അത് നിറവേറ്റുക,
നല്ല രീതിയിൽ പഠിച്ചും, പരിശ്രമിച്ചും,ധനം
സമ്പാദിക്കുക, ധർമ്മത്തിന് നിരക്കാത്ത, "കാമം"ആപത്താണ് എന്ന് തിരിച്ചറിയുക, , അത് സ്ത്രീ
ആയാലും ധനം ആയാലും, വസ്തുക്കൾ ആയാലും!!., "അമിതമായ
"ആസക്തിക്കു കടിഞ്ഞാൺ ഇടുക. !!ഇവ "ധർമത്തെ നശിപ്പിക്കും എന്നതിനാൽ
"ദുഃഖദായകം ആണ്.
ധർമ്മത്താൽ കിട്ടുന്നത് മാത്രം ആണു
സുഖം എന്ന് തിരിച്ചറിയുക.
എല്ലാ ഭോഗ വസ്തുക്കളും ഈശ്വരന്റേത്
ആണെന്നു തിരിച്ചറിയുക,, അതിന്റെ "ഇന്നിന്റെ കൈവശക്കാരൻ മാത്രം ആണ് നീ എന്ന് , മറക്കാതെ
ഇരിക്കുക. ഈ സമർപ്പണ ഭാവത്തിൽ,
നിന്റെ മുൻപറഞ്ഞ "കടമകൾ"അഥവാ ധർമ്മം
നിറവേറ്റി, നിന്റെ "ധനം"ഭഗവാന്റെ "പ്രസാദം എന്ന്, കരുതി
"പ്രസാദ രൂപേണ ഉപയോഗിക്കുക.പങ്കിട്ടു കൊണ്ട്, ആനുഭവിക്കുക , എല്ലാം," തേന
ത്യക്തേന ഭുഞ്ജിഥ, മാ ഗൃതം കസ്സ്യാ സിദ്ധനം, " (ഈശവാസ്യം)
അർത്ഥം അനർത്ഥം ആകാതെ ഇരിക്കാൻ
ധർമ്മം"അനിവാര്യം എന്ന് "ശ്രീ അരവിന്ദൻ പറഞ്ഞത് , ഇവിടെ
സ്മരിക്കട്ടെ,
പുരുഷാർത്ഥപ്രദാപൂർണ ഭോഗിനി ഭുവനേശ്വരി" എന്ന്.
(ലളിതാ സഹസ്രനാമം)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ